സിആർപിഎഫിൽ കോൺസ്‌റ്റബിൾ ഒഴിവ്; 169 ഒഴിവിൽ പത്താം ക്ലാസ് യോഗ്യതയുള്ള കായികതാരങ്ങൾക്ക് അവസരം
Mail This Article
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ (സിആർപിഎഫ്) 169 സ്‌പോർട്‌സ് ക്വോട്ട ഒഴിവുകളിലേക്ക് ദേശീയ/സംസ്‌ഥാനതലങ്ങളിൽ കഴിവു തെളിയിച്ച കായികതാരങ്ങൾക്ക് അപേക്ഷിക്കാം.
കോൺസ്‌റ്റബിൾ (ജനറൽ ഡ്യൂട്ടി) ഒഴിവുകളാണ്. ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തിക. പുരുഷൻമാർക്കും സ്‌ത്രീകൾക്കും അപേക്ഷിക്കാം. താൽക്കാലിക നിയമനം. നീട്ടിക്കിട്ടാം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 15 വരെ.
∙കായിക ഇനങ്ങൾ: ജിംനാസ്റ്റിക്സ്, ജൂഡോ, വുഷു, ഷൂട്ടിങ്, ബോക്സിങ്, അത്‌ലറ്റിക്സ്, ആർച്ചറി, റെസ്‌ലിങ്, തയ്ക്വാൻഡോ, വാട്ടർ സ്പോർട്സ്, റോയിങ്, ബോഡി ബിൽഡിങ്, വെയ്റ്റ് ലിഫ്റ്റിങ്, സ്വിമ്മിങ്, ഡൈവിങ്, കരാട്ടെ, യോഗ, ഐസ് ഹോക്കി, ഐസ് സ്കേറ്റിങ്, ഐസ് സ്കൈയിങ്.
∙യോഗ്യത: പത്താം ക്ലാസ്/തത്തുല്യം.
∙സ്‌പോർട്‌സ് യോഗ്യത: കഴിഞ്ഞ 3വർഷത്തിനുള്ളിൽ ജൂനിയർ/സീനിയർ വിഭാഗങ്ങളിൽ നാഷനൽ ഗെയിംസിലോ ചാംപ്യൻഷിപ്പിലോ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും മീറ്റിലോ വ്യക്‌തിഗത ഇനത്തിൽ പങ്കെടുത്തു മെഡൽ നേടിയിരിക്കണം. ടീം ഇനമാണെങ്കിൽ നാഷനൽ ഗെയിംസിലോ ചാംപ്യൻഷി പ്പിലോ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും മീറ്റിലോ മെഡൽ നേടിയിരിക്കണം. രാജ്യാന്തര ചാംപ്യൻഷിപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തവർക്കും അപേക്ഷിക്കാം.
∙ശാരീരിക യോഗ്യത: ഉയരം: പുരുഷന്മാർക്ക് 170 സെ.മീ, സ്ത്രീകൾക്ക് 157 സെ.മീ.
ശാരീരികയോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ, കാഴ്ചശക്തി എന്നിവ വിജ്ഞാപനത്തിലുണ്ട്.
∙പ്രായം: 18–23. അർഹർക്ക് ഇളവ്.
∙ശമ്പളം: 21,700–69,100.
∙തിരഞ്ഞെടുപ്പ്: രേഖകളുടെ പരിശോധന, ശാരീരികക്ഷമതാ പരീക്ഷ, ബന്ധപ്പെട്ട കായിക ഇനത്തിലുള്ള കഴിവു പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ.
∙അപേക്ഷാ ഫീസ്: 100 രൂപ. എസ്‌സി/ എസ്ടി, വനിതകൾ എന്നിവർക്കു ഫീസില്ല. ഓൺലൈനായി ഫീസടയ്‌ക്കാം.
യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: https://recruitment.crpf.gov.in