എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ 632 അപ്രന്റിസ്; അവസരം എൻജിനീയറിങ്/ ടെക്നോളജി ഡിപ്ലോമക്കാർക്ക്
Mail This Article
തമിഴ്നാട് നെയ്‌വേലിയിലെ എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ 632 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഒാൺലൈൻ അപേക്ഷ ജനുവരി 31 വരെ.
തസ്തിക, വിഭാഗം, യോഗ്യത, സ്റ്റൈപൻഡ്:
ഗ്രാജ്വേറ്റ് അപ്രന്റിസ്
∙മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ, മൈനിങ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്: ബന്ധപ്പെട്ട എൻജിനീയറിങ്/ ടെക്നോളജി ബിരുദം/ തത്തുല്യ ഗ്രാജ്വേറ്റ് പരീക്ഷ; 15,028.
∙ഫാർമസി: ബിഫാം; 15,028.
ടെക്‌നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്
∙മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ, മൈനിങ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്: ബന്ധപ്പെട്ട എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ; 12,524.
2019-2023 വർഷങ്ങളിൽ യോഗ്യത നേടിയവർക്കാണ് അവസരം.
∙പ്രായം: അപ്രന്റിസ് ചട്ടപ്രകാരം. www.nlcindia.in