ADVERTISEMENT

പത്താംക്ലാസ് യോഗ്യതക്കാർക്ക് റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആകാം.  5696 ഒഴിവുളിലാണ്  വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തിരുവനന്തപുരം ആർആർബിയിലും അവസരമുണ്ട്. ഫെബ്രുവരി 19 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിസ് നമ്പർ: 01/2024.

∙യോഗ്യത: പത്താം ക്ലാസും താഴെ പറയുന്ന ട്രേഡുകളിലൊന്നിൽ എസ്‌സിവിടി/എൻസിവിടി അംഗീകൃത ഐടിഐ/അപ്രന്റിസ്‌ഷിപ്പും പൂർത്തിയാക്കിയവർ.

∙ട്രേഡുകൾ: ഫിറ്റർ, ഇലക്‌ട്രീഷ്യൻ, ഇൻസ്‌ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ്/ മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ ആൻഡ് ടിവി), ഇലക്‌ട്രോണിക്‌സ് മെക്കാനിക്, മെക്കാനിക് (മോട്ടർ വെഹിക്കിൾ), വയർമാൻ, ട്രാക്‌ടർ മെക്കാനിക്, ആർമേച്ചർ ആൻഡ് കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എൻജിൻ, ടർണർ, മെഷിനിസ്‌റ്റ്, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്.

അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്/ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ ഡിപ്ലോമ/തത്തുല്യം.

(ഡിപ്ലോമക്കാർക്കു പകരം എൻജിനീയറിങ് ബിരുദക്കാരെയും പരിഗണിക്കും).

∙പ്രായം (01.07.24ന്): 18–30.

∙ശമ്പളം: 19,900.

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് അടിസ്ഥാനമാക്കി.

∙ഫീസ്: 500. പട്ടിക വിഭാഗം, വിമുക്തഭടൻ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, ന്യൂനപക്ഷ വിഭാഗം, ഇബിസി എന്നിവർക്ക് 250 രൂപ. ഉദ്യോഗാർഥികൾ ഒന്നിലധികം ആർആർബിയിൽ അപേക്ഷിക്കേണ്ട.

ശാരീരികയോഗ്യത, കാഴ്ച ശക്തി:

Medical Standard

General Fitness

Vision Standards

A-1

Physically fit in all respects

i) Distant Vision: 6/6, 6/6 without glasses with fogging test (must not accept +2D)

ii) Near Vision: Sn: 0.6, 0.6 without glasses and

iii) Must pass tests for Colour Vision, Binocular Vision, Field of Vision, Night Vision, Mesopic Vision etc.

വിശദവിവരങ്ങൾക്ക്: തിരുവനന്തപുരം ആർആർബി: www.rrbthiruvananthapuram.gov.in, ചെന്നൈ ആർആർബി: www.rrbchennai.gov.in

English Summary:

Railway Assistant Loco Pilot vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com