ADVERTISEMENT

െഎഎസ്ആർഒ‌യ്ക്കു കീഴിൽ ബെംഗളൂരുവിലെ യു.ആർ.റാവു സാറ്റ്‍ലൈറ്റ് സെന്റർ ആൻഡ് ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ 224 ഒഴിവ്. ഫെബ്രുവരി 16 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം.

∙ സയന്റിസ്റ്റ്/ എൻജിനീയർ: എംഇ/എംടെക്/എംഎസ്‌സി (എൻജി.)/എംഎസ്‌സി/

തത്തുല്യ പിജി; 18-30.

∙ ടെക്നിക്കൽ അസിസ്റ്റന്റ്: എൻജിനീയറിങ് ഡിപ്ലോമ; 18-35.

∙ സയന്റിഫിക് അസിസ്റ്റന്റ്: ബിഎസ്‌സി; 18-35.

∙ ലൈബ്രറി അസിസ്റ്റന്റ്: ബിരുദം, ലൈബ്രറി സയൻസ്/ ലൈബ്രറി ആൻഡ്

ഇൻഫർമേഷൻ സയൻസിൽ പിജി/ തത്തുല്യം; 18-35.

∙ ടെക്നിഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ: പത്താം ക്ലാസ്, ഐടിഐ/എൻടിസി/എൻഎസി

(എൻസിവിടി); 18-35.

∙ ഫയർമാൻ: പത്താം ക്ലാസ് ജയം/ തത്തുല്യം; 18-25.

∙ കുക്ക്: പത്താം ക്ലാസ് ജയം/ തത്തുല്യം, 5 വർഷ പരിചയം; 18-35.

∙ ലൈറ്റ് വെഹിക്കിൾ ഡ്രൈവർ: പത്താം ക്ലാസ് ജയം/ തത്തുല്യം, 3 വർഷ പരിചയം; 18-

35.

∙ ഹെവി വെഹിക്കിൾ ഡ്രൈവർ: പത്താം ക്ലാസ് ജയം/ തത്തുല്യം, 5 വർഷ പരിചയം; 18-

35.

റിമോട്ട് സെൻസിങ് സെന്റർ: 41 ഒഴിവ്

െഎഎസ്ആർഒ‌യ്ക്കു കീഴിൽ ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിൽ 41 ഒഴിവ്. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 12 വരെ.

∙ തസ്തികകൾ: സയന്റിസ്റ്റ്/ എൻജിനീയർ (അഗ്രികൾചർ, ഫോറസ്ട്രി ആൻഡ് ഇക്കോളജി, ജിയോ ഇൻഫർമാറ്റിക്സ്, ജിയോളജി, ജിയോഫിസിക്സ്, സോയിൽ സയൻസ്, അർബൻ സ്റ്റഡീസ്, വാട്ടർ റിസോഴ്സസ്), മെഡിക്കൽ ഒാഫിസർ, നഴ്സ്, ലൈബ്രറി അസിസ്റ്റന്റ്.  www.ursc.gov.in

English Summary:

ISRO Engineer Assistant Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com