ബിരുദക്കാർക്ക് ഇത് മികച്ച അവസരം; 223 ഒഴിവിൽ നിയമനം, ഫെബ്രുവരി 8 വരെ അപേക്ഷിക്കാം
Mail This Article
×
ന്യൂഡൽഹി എൻടിപിസി ലിമിറ്റഡിൽ 223 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (ഒാപ്പറേഷൻസ്) ഒഴിവ്. 3 വർഷ നിയമനമാണ്, 2 വർഷം കൂടി നീട്ടിയേക്കാം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 8 വരെ.
∙യോഗ്യത: ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം, ഒരു വർഷ പരിചയം.
∙പ്രായപരിധി: 35.
∙ശമ്പളം: 55,000.
∙ഫീസ്: 300. പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടൻ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഒാൺലൈനായും ഒാഫ്‌ലൈനായും ഫീസടയ്ക്കാം.
എക്സിക്യൂട്ടീവ്: 4 ഒഴിവ്
എൻടിപിസി ലിമിറ്റഡിൽ എക്സിക്യൂട്ടീവ് തസ്തികയിലും അവസരം. ഡേറ്റ സയൻസ്, ഡേറ്റ എൻജിനീയറിങ് വിഭാഗങ്ങളിലായി 2 ഒഴിവുകൾ വീതം. 2 വർഷ നിയമനമാണ്. ഫെബ്രുവരി 7 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.careers.ntpc.co.in
English Summary:
NTPC Delhi Executive vacancies Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.