ADVERTISEMENT

ബിരുദം കഴിഞ്ഞ് ബാങ്ക് ജോലിക്കായുള്ള തയാറെടുപ്പിലാണോ? എങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിലെ 606 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 23 വരെ.

ജെഎംജിഎസ്–1, എംഎംജിഎസ്–2 , എംഎംജിഎസ്–3, എസ്എംജിഎസ്–4 വിഭാഗങ്ങളിലായാണ് അവസരം. വിവിധ വിഭാഗങ്ങളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. ജെഎംജിഎസ്-1 ഒഴികെയുള്ള വിഭാഗങ്ങളിൽ ജോലിപരിചയമുള്ളവർക്കാണ് അവസരം.

ജെഎംജിഎസ്–1 സ്കെയിലിൽ ഇലക്ട്രിക്കൽ എൻജിനീയർ, സിവിൽ എൻജിനീയർ, ആർക്കിടെക്റ്റ്, ടെക്നിക്കൽ ഓഫിസർ, ഫോറെക്സ് എന്നീ വിഭാഗങ്ങളിലായി അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 108 ഒഴിവുണ്ട്. എംഎംജിഎസ്–2 വിഭാഗത്തിൽ മാനേജർ (ക്രെഡിറ്റ്) തസ്തികയിൽ മാത്രം 371ഒഴിവുണ്ട്.

60% മാർക്കോടെ (പട്ടികവിഭാഗം, ഒബിസി, അംഗപരിമിതർക്ക് 55%) ബിരുദവും ബന്ധപ്പെട്ട മേഖലയിൽ 3 വർഷം ജോലിപരിചയവുമാണു യോഗ്യത. www.unionbankofindia.co.in

English Summary:

Union Bank Specialist Officer vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com