ADVERTISEMENT

ഐഡിബിഐ

ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ അവസരം. 500 ഒഴിവ്. ഫെബ്രുവരി 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

പോസ്‌റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ് ഒരു വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കു ജൂനിയർ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ഒ തസ്‌തികയിൽ നിയമനം ലഭിക്കും. ബെംഗളൂരുവിലെ മണിപ്പാൽ ഗ്ലോബൽ എജ്യുക്കേഷൻ, നോയിഡയിലെ നിറ്റെ എജ്യുക്കേഷൻ ഇന്റർനാഷനൽ എന്നിവിടങ്ങളിലാണു കോഴ്‌സ്.

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടർ പരിജ്ഞാനം വേണം. പ്രാദേശികഭാഷ അറിയുന്നവർക്കു മുൻഗണന.

പ്രായം: 20–25.

യോഗ്യത, പ്രായം എന്നിവ 2024 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്‌റ്റിന്റെ (മാർച്ച് 17ന്) അടിസ്‌ഥാനത്തിലാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഇന്റർവ്യൂവും ഉണ്ടാകും. ലോജിക്കൽ റീസണിങ്, ഡേറ്റ‌ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കോണമി/ബാങ്കിങ് അവയർനെസ് എന്നിവ ഉൾപ്പെടുന്നതാണു പരീക്ഷ. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

∙ഫീസ്: 1000 രൂപ (പട്ടികവിഭാഗം/അംഗപരിമിതർക്ക് 200). ഓൺലൈനിൽ അടയ്‌ക്കാം.

വിജ്ഞാപനത്തിനും ഓൺലൈൻ റജിസ്ട്രേഷനും: www.idbibank.in

പഞ്ചാബ് നാഷനൽ  ബാങ്ക്

പഞ്ചാബ് നാഷനൽ ബാങ്കിൽ വിവിധ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികകളിലായി 1025 ഒഴിവ്. ഫെബ്രുവരി 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ജെഎംജിഎസ് ഗ്രേഡ് –1, എംഎംജിഎസ് –2, എംഎംജിഎസ്–3 ഗ്രേഡുകളിലാണ് അവസരം. ജെഎംജിഎസ് ഗ്രേഡ്–1 വിഭാഗത്തിൽ ഓഫിസർ–ക്രെഡിറ്റ് തസ്തികയിൽ മാത്രം 1000 ഒഴിവുണ്ട്. എംഎംജിഎസ്–2 വിഭാഗത്തിൽ മാനേജർ–ഫോറെക്സ് (15), മാനേജർ –സൈബർ സെക്യൂരിറ്റി (5) തസ്തികകളിലും എംഎംജിഎസ്–3 വിഭാഗത്തിൽ സീനിയർ മാനേജർ–സൈബർ സെക്യൂരിറ്റി (5) തസ്തികയിലും അവസരമുണ്ട്.

∙യോഗ്യത സിഎ അല്ലെങ്കിൽ സിഎംഎ അല്ലെങ്കിൽ സിഎഫ്എ അല്ലെങ്കിൽ ഫിനാൻസ് സ്പെഷലൈസേഷനോടെ എംബിഎ /പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്/ തത്തുല്യം (60 % മാർക്കോടെ) എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.

∙പ്രായം 21– 28. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കു നിയമാനുസൃത ഇളവ്.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ മുഖേന. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

∙അപേക്ഷാഫീസ്: 1000 രൂപ (പട്ടികവിഭാഗം, അംഗപരിമിതർക്ക് 50 രൂപ). ഓൺലൈനായി ഫീസ് അടയ്ക്കാം.
∙ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.pnbindia.in

English Summary:

IDBI Panjab National Bank Manager Officer vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com