ADVERTISEMENT

മിനിരത്ന കമ്പനിയായ എൻഎച്ച്‌പിസി ലിമിറ്റഡിലും സംയുക്ത സംരംഭമായ എൻഎച്ച്ഡിസി ലിമിറ്റഡിലും ട്രെയിനി എൻജിനീയർ/ട്രെയിനി ഓഫിസർ അവസരം. 280 ഒഴിവ്. മാർച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഗേറ്റ് 2023 സ്കോർ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.

പ്രധാന ട്രേഡ്, ഒഴിവ്, യോഗ്യത ചുവടെ.

∙ ട്രെയിനി എൻജിനീയർ (സിവിൽ), 91 ഒഴിവ്: സിവിൽ വിഭാഗത്തിൽ ഫുൾടൈം എൻജിനീയറിങ്/ ടെക്‌നോളജി/ബിഎസ്‌സി(എൻജി.) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ).

∙ ട്രെയിനി എൻജിനീയർ (ഇലക്ട്രിക്കൽ), 72: ഇലക്ട്രിക്കൽ വിഭാഗത്തിൽ ഫുൾടൈം എൻജിനീയറിങ്/ടെക്‌നോളജി/ബിഎസ്‌സി (എൻജി.) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ).

∙ ട്രെയിനി എൻജിനീയർ (മെക്കാനിക്കൽ), 74: മെക്കാനിക്കൽ വിഭാഗത്തിൽ ഫുൾ ടൈം എൻജിനീയറിങ്/ടെക്‌നോളജി/ബിഎസ്‌സി (എൻജി.) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ).

ഗേറ്റ് സ്കോർ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. www.nhpcindia.com

English Summary:

NHPC Trainee Engineer Officer vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com