ADVERTISEMENT

നവോദയ വിദ്യാലയ സമിതിയിൽ 1377 ഒഴിവിൽ വിജ്ഞാപനം വരുന്നു. നവോദയ വിദ്യാലയയുടെ ഹെഡ് ഓഫിസുകളിലും റീജനൽ ഓഫിസുകളിലും ജവാഹർ നവോദയ വിദ്യാലയങ്ങളിലുമായി അനധ്യാപക തസ്തികകളിലായിരിക്കും അവസരം.

തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി:

മെസ് ഹെൽപർ (ഗ്രൂപ്പ് സി) (442 ഒഴിവ്): പത്താം ക്ലാസ് ജയം, ഗവ. റസിഡൻഷ്യൽ സ്ഥാപനം/സ്കൂളുകളിൽ 5 വർഷ പരിചയം, എൻവിഎസ് നിർദേശിക്കുന്ന സ്കിൽ ടെസ്റ്റ് ജയം,18–30.

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്–ജെഎൻവി കേഡർ (ഗ്രൂപ്പ് സി) (360): സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം, ഇംഗ്ലിഷ് ടൈപ്പിങ് മിനിറ്റിൽ 30 വാക്ക് വേഗം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് മിനിറ്റിൽ 25 വാക്ക് വേഗം അല്ലെങ്കിൽ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ഓഫിസ് മാനേജ്മെന്റ് വൊക്കേഷനൽ വിഷയമായി സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം, 18–27.

ലാബ് അറ്റൻഡന്റ് (ഗ്രൂപ്പ് സി) (161): പത്താം ക്ലാസ് ജയവും ലബോറട്ടറി ടെക്നിക് സർട്ടിഫിക്കറ്റ്/ഡിപ്ലോമയും അല്ലെങ്കിൽ സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ്,18– 30.

ഇലക്ട്രിഷ്യൻ കം പ്ലംബർ (ഗ്രൂപ്പ് സി) (128): പത്താം ക്ലാസ് ജയവും ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ/പ്ലംബിങ് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യവും, ഇലക്ട്രിക്കൽ ഇൻസ്റ്റാലേഷനിലും അപ്ലയൻസസ് മെയിന്റനൻസിലും 2 വർഷം ജോലിപരിചയം, 18–40.

ഫീമെയിൽ സ്റ്റാഫ് നഴ്സ് (ഗ്രൂപ്പ് ബി) (121): നഴ്സിങ്ങിൽ ഗ്രേഡ് എ (3 വർഷ) ഡിപ്ലോമ/സർട്ടിഫിക്കറ്റും അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ്, ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ, രണ്ടര വർഷം ജോലിപരിചയം, 35 വരെ.

കേറ്ററിങ് സൂപ്പർവൈസർ (ഗ്രൂപ്പ് സി) (78): ഹോട്ടൽ മാനേജ്മെന്റ് ബിരുദം, വിമുക്തഭടൻമാർക്കു കേറ്ററിങ് ട്രേഡ് പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് (10 വർഷം സർവീസുണ്ടായിരിക്കണം) വേണം, 35 വരെ.

സ്റ്റെനോഗ്രഫർ (ഗ്രൂപ്പ് സി) (23): പ്ലസ് ടു, ഡിക്റ്റേഷൻ 10 മിനിറ്റിൽ 80 വാക്ക്, കംപ്യൂട്ടർ ടൈപ്പിങ് പ്രാഗൽഭ്യം. 18–27.

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്–എച്ച്ക്യു/ആർഒ കേഡർ (21): സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം, ഇംഗ്ലിഷ് ടൈപ്പിങ് മിനിറ്റിൽ 30 വാക്ക് വേഗം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് മിനിറ്റിൽ 25 വാക്ക് വേഗം അല്ലെങ്കിൽ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ഓഫിസ് മാനേജ്മെന്റ് വൊക്കേഷനൽ വിഷയമായി സീനിയർ സെക്കൻഡറി (പ്ലസ് ടു) ജയം, 18– 27.

മൾട്ടിടാസ്കിങ് സ്റ്റാഫ് (ഗ്രൂപ്പ് സി) (19): പത്താം ക്ലാസ് ജയം,18–30.

ഓഡിറ്റ് അസിസ്റ്റന്റ് (ഗ്രൂപ്പ് സി) (12): ബികോം, സർക്കാർ/അർധ സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ട്സ് വർക്കുകളിൽ 3 വർഷം പരിചയം അഭിലഷണീയം ,18–30.

അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ (ഗ്രൂപ്പ് ബി) (5): ബിരുദവും കംപ്യൂട്ടർ ഓപ്പറേഷൻ പ്രാവീണ്യവും, 3 വർഷം ജോലിപരിചയം 23– 33.

ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫിസർ (ഗ്രൂപ്പ് ബി) (4): ഇംഗ്ലിഷ്/ഹിന്ദിയിൽ മാസ്റ്റർ ബിരുദം. ഇംഗ്ലിഷിലാണു മാസ്റ്റർ ബിരുദമെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം (തിരിച്ചും). അല്ലെങ്കിൽ ഇംഗ്ലിഷ്, ഹിന്ദി എന്നിവ വിഷയങ്ങളായി ഏതെങ്കിലും ബിരുദം, ട്രാൻസ്‌ലേഷൻ ഡിപ്ലോമ (ഇംഗ്ലിഷിൽനിന്നു ഹിന്ദിയിലേക്കും തിരിച്ചും) അല്ലെങ്കിൽ കേന്ദ്ര/സംസ്‌ഥാന സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ട്രാൻസ്‌ലേഷൻ ജോലികളിൽ 2 വർഷം പരിചയം, 32 കവിയരുത്.

കംപ്യൂട്ടർ ഓപ്പറേറ്റർ (ഗ്രൂപ്പ് സി) (2): ബിസിഎ/ബിഎസ്‌സി/ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്/ഐടി) 18–30.

ലീഗൽ അസിസ്റ്റന്റ് (ഗ്രൂപ്പ് ബി) (1): നിയമ ബിരുദം, 3 വർഷ പരിചയം. 23–35

∙യോഗ്യത, പ്രായം: വിശദമായ യോഗ്യത, ജോലിപരിചയം, അഭിലഷണീയ യോഗ്യത എന്നിവയ്ക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവ്. മറ്റ് ഇളവുകളും വിജ്ഞാപനത്തിൽ.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ കംപ്യൂട്ടർ ബേസ്ഡ് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ. എറണാകുളം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ബാധകമായ തസ്തികകൾക്കു ട്രേഡ് ടെസ്റ്റ്, സ്കിൽ ടെസ്റ്റ് എന്നിവയും നടത്തും. പരീക്ഷാക്രമം ഉൾപ്പെടെയുള്ള വിവരങ്ങൾക്കു വിജ്ഞാപനം കാണുക. ഓൺലൈൻ അപേക്ഷയ്ക്കും അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കും: www.navodaya.gov.in

English Summary:

Navodaya Vidyalaya Non Teaching Posts vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com