ADVERTISEMENT

കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്‌തികയിലേക്കുള്ള നിയമനങ്ങൾക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ) പരീക്ഷ –2024 ന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അവസരം. ഓൺലൈൻ അപേക്ഷ ഏപ്രിൽ 18 വരെ. നിലവിൽ 968 ഒഴിവാണുള്ളത്. ഒഴിവുകളുടെ എണ്ണത്തിൽ വർധന ഉണ്ടായേക്കും.

∙ ഒഴിവുകൾ: ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ), സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്മെന്റ് (സിപിഡബ്ല്യുഡി), സെൻട്രൽ വാട്ടർ കമ്മിഷൻ, ഫറാക്കാ ബറാജ് പ്രോജക്ട്, മിലിറ്ററി എൻജിനീയർ സർവീസസ് (എംഇഎസ്), നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ (എൻടിആർഒ), ബ്രഹ്മപുത്ര ബോർഡ്, മിനിസ്ട്രി ഓഫ് ജൽശക്തി, സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ, ഡിജിക്യുഎ–നേവൽ, മിനിസ്ട്രി ഓഫ് ഡിഫൻസ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്‌തികയാണ്. ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ഒഴിവുകളിലേക്കു പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി.

തസ്‌തിക, യോഗ്യത, പ്രായപരിധി

∙ ജൂനിയർ എൻജിനീയർ (സിവിൽ), ബിആർഒ‌: സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയും സിവിൽ എൻജിനീയറിങ് ജോലികളിൽ രണ്ടു വർഷം പരിചയവും; 30.

∙ ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ), ബിആർഒ‌: ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ/ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമയും ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ രണ്ടു വർഷ പരിചയവും; 30.

∙ ജൂനിയർ എൻജിനീയർ (സിവിൽ), സിപിഡബ്ല്യുഡി: സിവിൽ എൻജിനീയറിങ് ഡിപ്ലോമ; 32.

∙ ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ), സിപിഡബ്ല്യുഡി: ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 32.

∙ ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ), സെൻട്രൽ വാട്ടർ കമ്മിഷൻ: സിവിൽ/മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ; 30

∙ ജൂനിയർ എൻജിനീയർ (സിവിൽ), ബ്രഹ്മപുത്ര ബോർഡ്, മിനിസ്ട്രി ഓഫ് ജൽശക്തി: സിവിൽ എൻജിനീയറിങ് ഡിപ്ലോമ; 30.

∙ ജൂനിയർ എൻജിനീയർ (സിവിൽ, ഇലക്‌ട്രിക്കൽ), ഫറാക്ക ബറാജ് പ്രോജക്ട്: സിവിൽ/ ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ; 30.

∙ ജൂനിയർ എൻജിനീയർ (സിവിൽ), എംഇഎസ്: സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമയും സിവിൽ എൻജിനീയറിങ് ജോലികളിൽ രണ്ടു വർഷ പരിചയവും; 30.

∙ ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ) എംഇഎസ്: ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമയും ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ രണ്ടു വർഷ പരിചയവും; 30.

∙ ജൂനിയർ എൻജിനീയർ (സിവിൽ), എൻടിആർഒ: സിവിൽ എൻജിനീയറിങ് ഡിപ്ലോമ; 30.

∙ ജൂനിയർ എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ: സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 30.

∙ ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ), ഡിജിക്യുഎ–നേവൽ, മിനിസ്ട്രി ഓഫ് ഡിഫൻസ്: മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമയും ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ രണ്ടു വർഷ പരിചയവും; 30.

ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസി വിഭാഗക്കാർക്ക് 3 വർഷവും ഇളവ്. മറ്റ് ഇളവുകൾ ചട്ടപ്രകാരം.

∙ ശമ്പളം: 35,400-1,12,400.

∙ ഫീസ്: 100 രൂപ. വനിതകൾ/എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ/വിമുക്‌തഭടന്മാർ എന്നിവർക്കു ഫീസില്ല. ഓൺലൈനായി ഫീസ് അടയ്‌ക്കാം.

∙ തിരഞ്ഞെടുപ്പ്: രണ്ടു പേപ്പറുകളുള്ള എഴുത്തുപരീക്ഷയുടെ അടിസ്‌ഥാനത്തിൽ. കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ് പരീക്ഷ ആയിരിക്കും.

∙ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ. അപേക്ഷാഫോം ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: https://ssc.gov.in

English Summary:

SSC Notification Junior Engineer vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com