ബിരുദക്കാർക്ക് കേന്ദ്ര സേനകളിൽ അസിസ്‌റ്റന്റ് കമാൻഡന്റാകാം; 506 ഒഴിവ്
Mail This Article
കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്‌റ്റന്റ് കമാൻഡന്റ് അവസരം. വിവിധ വിഭാഗങ്ങളിലായി 506 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 4 നു നടത്തുന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (അസിസ്‌റ്റന്റ് കമൻഡാൻഡ്സ്) പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ മേയ് 14 വരെ.
∙ ഒഴിവ്: ബിഎസ്‌എഫ്-186, സിആർപിഎഫ്–120, സിഐഎസ്എഫ്–100, ഐടിബിപി–58, എസ്‌എസ്‌ബി-42
∙ പ്രായം: 2024 ഓഗസ്‌റ്റ് ഒന്നിന് 20–25. സംവരണ വിഭാഗക്കാർക്കും വിമുക്‌ത ഭടൻമാർക്കും സർക്കാർ ജീവനക്കാർക്കും ഇളവ്.
∙ യോഗ്യത: ബിരുദം/തത്തുല്യം. ഫലം കാക്കുന്നവരെയും അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. എൻസിസി ബി/സി സർട്ടിഫിക്കറ്റ് അഭിലഷണീയം. ശാരീരിക യോഗ്യത, കാഴ്‌ച സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.
∙ തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഫിസിക്കൽ സ്‌റ്റാൻഡേഡ്/ഫിസിക്കൽ എഫിഷ്യൻസി ടെസ്‌റ്റ്, മെഡിക്കൽ സ്‌റ്റാൻഡേഡ്‌സ് ടെസ്‌റ്റ്, ഇന്റർവ്യൂ/പഴ്‌സനാലിറ്റി ടെസ്‌റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിൽ. എഴുത്തുപരീക്ഷയ്ക്കു തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്.
ഫീസ്: 200 രൂപ. എസ്‌ബിഐ ശാഖയിൽ നേരിട്ടോ ഓൺലൈനായോ അടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല.
www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനിൽ അപേക്ഷിക്കണം.