അസിസ്റ്റന്റ് സെയിൽസ്മാനാകാൻ വ്യാജ സമ്മതപത്രം; പിഎസ്സിയുടെ പരാതിയിൽ കേസെടുത്തു
Mail This Article
×
വ്യാജ സമ്മതപത്രം നൽകി പിഎസ്‌സി റാങ്ക് ലിസ്റ്റിൽനിന്ന് പേരു നീക്കി തട്ടിപ്പു നടത്തിയ സംഭവത്തിൽ പിഎസ്‌സി കൊടുത്ത പരാതിയിൽ കോടതി കേസെടുത്തു. സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലെ നിയമനത്തിൽ 2021 ഒക്ടോബറിലുണ്ടായ തട്ടിപ്പിലാണ് ഇപ്പോൾ കേസെടുത്തത്. സംഭവം ക്ലറിക്കൽ പിശകാണെന്നു കാട്ടി ഈസ്റ്റ് പൊലീസ് നേരത്തെ പരാതി തള്ളിയിരുന്നു. തുടർന്നു പിഎസ്‌സി കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയതിന്റെ അടിസ്ഥാനത്തിലാണു കേസെടുക്കാൻ ഉത്തരവായത്.
English Summary:
Forged consent letter to become assistant salesman; case registered on the complaint of PSC
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.