ബീറ്റ് ഫോറസ്റ്റ് ഓഫിസർ; 10 ജില്ലകളിൽ ഷോർട് ലിസ്റ്റായി
Mail This Article
×
വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ 10 ജില്ലയിലെ ഷോർട് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഇതുവരെ പ്രസിദ്ധീകരിച്ച ലിസ്റ്റുകളിൽ ഏറ്റവും കൂടുതൽ പേരെ ഉൾപ്പെടുത്തിയിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്– 232. കുറവ് കോട്ടയം ജില്ലയിൽ– 51. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ എന്നിവ നടത്തിയശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
English Summary:
Beat Forest Officer PSC Shortlist Published Updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.