കമ്പനി/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 3415 പേർ
Mail This Article
ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയ കമ്പനി/ കോർപറേഷൻ/ബോർഡുകളിൽ അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.
മെയിൻ ലിസ്റ്റിൽ 1734, സപ്ലിമെന്ററി ലിസ്റ്റിൽ 1633, ഭിന്നശേഷി ലിസ്റ്റിൽ 48 എന്നിങ്ങനെ 3415 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് ഈ തസ്തികയുടെ 300 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു മാസത്തിനകം നിയമന ശുപാർശ തയാറാക്കും.
മുൻ ലിസ്റ്റിൽനിന്ന് 1684 നിയമന ശുപാർശ
ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡപകളിലെ അസിസ്റ്റന്റ് തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ചത് 1684 പേർക്ക്. ഇതിൽ 1531 ശുപാർശയും എൻജെഡി ഒഴിവിലേക്കായിരുന്നു.
∙നിയമനനില: ഓപ്പൺ മെറിറ്റ്–1620, ഈഴവ–1640, എസ്‌സി–സപ്ലിമെന്ററി 230, എസ്ടി–സപ്ലിമെന്ററി 36, മുസ്‌ലിം–4207, എൽസി/എഐ–2789, ഒബിസി–1320, വിശ്വകർമ–3593, എസ്ഐയുസി നാടാർ–1659.