കമ്പനി/ബോർഡ് അസിസ്റ്റന്റ്: ആദ്യഘട്ട നിയമനം 299 പേർക്ക്
Mail This Article
ലൈവ്‌സ്റ്റോക് ഡവലപ്മെന്റ് ബോർഡ്/ഫാമിങ് കോർപറേഷൻ തുടങ്ങിയ കമ്പനി/ കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് (653/2021) റാങ്ക് ലിസ്റ്റിൽനിന്ന് പിഎസ്‌സി നിയമന ശുപാർശ തുടങ്ങി. ഒന്നാം ഘട്ടത്തിൽ 299 പേർക്കാണു നിയമനം.
നിയമനനില: ഓപ്പൺ മെറിറ്റ്–269, ഈഴവ–270, എസ്‌സി–1697, എസ്ടി–സപ്ലിമെന്ററി 6, മുസ്‌ലിം–385, എൽസി/എഐ–687, ഒബിസി–340, വിശ്വകർമ–298, എസ്ഐയുസി നാടാർ–552, എസ്‌സിസിസി–1164, ധീവര–296, ഹിന്ദു നാടാർ–594, ഇഡബ്ല്യുഎസ്–273. ഭിന്നശേഷി: എൽവി–2, എച്ച്ഐ–1, എൽഡി/സിപി–4.
ലിസ്റ്റിൽ 3415 പേർ
മെയിൻ ലിസ്റ്റിൽ 1734, സപ്ലിമെന്ററി ലിസ്റ്റിൽ 1633, ഭിന്നശേഷി ലിസ്റ്റിൽ 48 എന്നിങ്ങനെ 3415 പേരെയാണ് കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ റാങ്ക്‌ലിസ്റ്റിൽനിന്ന് 1684 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.