ഗുരുവായൂർ ദേവസ്വത്തിൽ നഴ്സ്, വാച്ച്മാൻ, ക്ലാർക്ക് തസ്തികകളിൽ വീണ്ടും നിയമനം
Mail This Article
ഗുരുവായൂർ ദേവസ്വം സ്റ്റാഫ് നഴ്സ്, വാച്ച്മാൻ, എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകളിൽനിന്നു വീണ്ടും നിയമന ശുപാർശ.
സ്റ്റാഫ് നഴ്സ് ലിസ്റ്റിലെ 2 പേർക്കും എൽഡി ക്ലാർക്ക്, വാച്ച്മാൻ ലിസ്റ്റുകളിലെ ഒരാൾക്കു വീതവുമാണു പുതുതായി നിയമന ശുപാർശ ലഭിച്ചത്. ഇതോടെ സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റിലെ 9 പേർക്കും എൽഡി ക്ലാർക്ക് ലിസ്റ്റിലെ 65 പേർക്കും വാച്ച്മാൻ ലിസ്റ്റിലെ 44 പേർക്കും നിയമന ശുപാർശയായി.
നിയമനനില: ∙സ്റ്റാഫ് നഴ്സ് ഗ്രേഡ്–2: ഓപ്പൺ മെറിറ്റ്–6, ഇഡബ്ല്യുഎസ്–13, ഈഴവ–7, എസ്‌സി–സപ്ലിമെന്ററി 1.
∙എൽഡി ക്ലാർക്ക്: ഓപ്പൺ മെറിറ്റ്–59, ഈഴവ–സപ്ലിമെന്ററി 3, എസ്‌സി–സപ്ലിമെന്ററി 7, എസ്ടി–സപ്ലിമെന്ററി 1, ഒബിസി–എല്ലാവരും. ഭിന്നശേഷി: എൽവി–1, എച്ച്ഐ–1. മറ്റു സംവരണ വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.
∙വാച്ച്മാൻ: ഓപ്പൺ മെറിറ്റ്–39, എസ്‌സി–സപ്ലിമെന്ററി 5, ഒബിസി–സപ്ലിമെന്ററി 1, വിശ്വകർമ–41. മറ്റു സംവരണ വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.
ദേവസ്വം നാഗസ്വരം, തകിൽ വിജ്ഞാപനങ്ങളിൽ ഭേദഗതി
തിരുവിതാംകൂർ ദേവസ്വത്തിലെ നാഗസ്വരം കം വാച്ചർ (കാറ്റഗറി നമ്പർ 04/2023), തകിൽ കം വാച്ചർ (കാറ്റഗറി നമ്പർ 05/2023) വിജ്ഞാപനങ്ങളിൽ ഭേദഗതി.
രണ്ടു തസ്തികയിലെയും ഒഴിവുകളുടെ എണ്ണത്തിൽ 80% തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രകലാപീഠത്തിൽനിന്നു യോഗ്യത നേടിയവർക്കും 20% മറ്റ് ഉദ്യോഗാർഥിക്കും നൽകും എന്നതാണു ഭേദഗതി.
ഹൈക്കോടതി വിധിയുടെയും ദേവസ്വം സ്പെഷൽ റൂൾസ് പ്രകാരവുമാണു ഭേദഗതി. കൂട്ടിച്ചേർക്കൽ വിജ്ഞാപനം ഏപ്രിൽ 30നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു വ്യവസ്ഥകളിൽ മാറ്റമില്ല.