ADVERTISEMENT

‘ഒന്നു തിരുവനന്തപുരം വരെ പോയി വന്നാലോ?’ രണ്ടു മണിക്കൂർ സമയം കൈയിലുണ്ടെങ്കിൽ ഇലക്ട്രിക് ഡബിൾ ഡക്കർ ബസിൽ കയറി നഗരക്കാഴ്ചകൾ ആസ്വദിക്കാം. തിരുവനന്തപുരം നഗരത്തിലൂടെയുള്ള കെഎസ്ആർടിസിയുടെ പുതിയ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് യാത്ര അടിപൊളിയാണ്. രണ്ടു ബസാണ് സഫാരിക്കുള്ളത്. ദിവസവും വൈകുന്നേരം മൂന്നു മണി മുതൽ യാത്ര ആരംഭിക്കും. ഓരോ മണിക്കൂർ ഇടവിട്ട് ഈസ്റ്റ് ഫോർട്ടിൽ ബസെത്തും. രണ്ടു മണിക്കൂർ റൈഡാണ് ഒരു ബസിനുള്ളത്. ഇലക്ട്രിക് ബസിന്റെ പുതിയ ട്രിപ്പായാണ് ഇത് ഓപറേറ്റ് ചെയ്യുന്നത്. രാത്രി പത്തു മണി വരെ ഓരോ മണിക്കൂർ ഇടവിട്ടാണ് ട്രിപ്പ് നടക്കുന്നത്. യാത്രക്കാർ വളരെ സന്തോഷകരമായ രീതിയിലാണ് ഈ യാത്രയിൽ പങ്കാളികളാകുന്നത്. ആദ്യത്തെ ട്രിപ്പ് മൂന്നു മണി മുതൽ നാലേമുക്കാൽ വരെയാണ്. തുടർന്ന് ഇതുപോലെ രണ്ടു ബസുണ്ട്. ഓരോ മണിക്കൂറിൽ യാത്ര തുടരും. 100 രൂപയാണ് ചാർജായി വാങ്ങുന്നത്. യാത്രക്കാരുടെ ആവശ്യപ്രകാരം ഉടനെ തന്നെ റിസർവേഷനിലേക്കു മാറുന്നതാണ്. കാരണം മറ്റു ജില്ലകളിൽ നിന്നും ഇവിടേക്കു കൃത്യ സമയത്തു വന്നു ട്രിപ്പ് കിട്ടാതെ പോകുന്ന സാഹചര്യം പലർക്കും ഉണ്ട്. 

യാത്ര കിഴക്കേ കോട്ടയിൽ നിന്ന് ആരംഭിക്കും

യാത്ര ഈസ്റ്റ് ഫോർട്ടിൽ നിന്ന് സ്റ്റാർട്ട് ചെയ്ത് പാളയം, വെള്ളയമ്പലം, കവടിയാർ പോയിട്ട് തിരിച്ച് വിജെടി, പേട്ട, ചാക്ക, ശംഖുമുഖം, ലുലുമാൾ എന്നിവിടങ്ങളിലൂടെ ബൈപാസു വഴി ഈസ്റ്റ് ഫോർട്ടിലേക്കു തന്നെ തിരിച്ചു വരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ ബസിൽ കയറിയ ശേഷം ടിക്കറ്റ് എടുക്കാം. തിരുവനന്തപുരം സിറ്റിെയക്കുറിച്ച് നല്ല രീതിയിൽ സഞ്ചാരികൾക്കു മനസ്സിലാക്കാന്‍ വേണ്ടി ഒരു ൈഗഡിന്റെ സഹായവും ബസിലുണ്ട്, കണ്ടക്ടർ തന്നെയാണ് ഗൈഡ്. ഓരോ സ്ഥലത്തിന്റെ പ്രാധാന്യവും വിവരിച്ചു കൊടുത്തു കൊണ്ടാണ് യാത്ര. പലസ്ഥലങ്ങളിൽ നിന്നും നഗരത്തിൽ സന്ദർശനത്തിന് എത്തിയവർ കുടുംബ സമേതം ഉല്ലാസ യാത്രയ്ക്കായി ഈ ബസ് യാത്ര തിരഞ്ഞെടുക്കാറുണ്ട്. പലവിധ കാര്യങ്ങൾക്കായി രാത്രിയിലെ ട്രെയിനിൽ തിരിച്ചു പോകുന്നവർക്കു നഗരത്തിലൂടെ ഒന്നും കൂടി കറങ്ങി കാഴ്ചകൾ കണ്ടു മടങ്ങുകയും ചെയ്യാം.

യാത്ര ചെയ്യുന്ന ആളുകളിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് ഡബിൾ ഡക്കർ ബസിലെ കണ്ടക്ടർ പ്രകാശിന്റെ അനുഭവം. ‘‘ആളുകൾക്ക് വളരെ സന്തോഷം കൊടുക്കുന്ന ഒരു റൈഡാണ് ഇത്. തുടക്കത്തിൽ ആള് കുറവായിരുന്നു. ഇപ്പോൾ തിരക്ക് കാരണം ആളുകളെ മാനേജ് ചെയ്യാൻ പറ്റുന്നില്ല. മൂന്നു മണിക്ക് യാത്ര തുടങ്ങും. ഓരോ മണിക്കൂർ ഇടവിട്ട് ഈസ്റ്റ് ഫോർട്ടിൽ ബസ് എത്തും. രണ്ടു മണിക്കൂർ റൈഡാണ് ഒരു ബസിനുള്ളത്. വരുന്ന പാസഞ്ചേഴ്സിനെ ഉൾപ്പെടുത്തി പാട്ടു ഡാൻസുമൊക്കെയായി വളരെ ഹാപ്പിയായി നഗരത്തിലൂടെ ചുറ്റിവരാം. നഗരക്കാഴ്ചകളിലൂടെ കടന്നു പോകുമ്പോൾ സ്ഥലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള വിശദീകരണം പുറത്തു നിന്നു വരുന്നവർക്ക് വേണ്ടി വാഹനത്തിൽ അനൗൺസ് ചെയ്യാറുണ്ട്. എയർപോർട്ട് പരിധിയുടെ നിയന്ത്രിത മേഖലയിൽ മാത്രം ചിത്രങ്ങൾ എടുക്കാൻ അനുവാദമില്ല. ചാക്കയിൽ നിന്നും എയർപോർട്ട് ഏരിയയിൽ കയറുന്നതിനു മുൻപേ സഞ്ചാരികൾക്കു വേണ്ട നിർദേശങ്ങൾ കൊടുത്തു യാതൊരു പരാതിയും ഇല്ലാതെയാണ് ഈ സർവീസ് മുൻപോട്ടു കൊണ്ടു പോകുന്നത്.’’

രാത്രി യാത്ര അതിമനോഹരം

രാത്രിയിലെ നഗരക്കാഴ്ചകൾ കണ്ടുള്ള യാത്ര അതിമനോഹരമാണ്, ഈ യാത്രയ്ക്കാണ് സഞ്ചാരികൾ കൂടുതലുള്ളതും. വേനൽ അവധിക്കാലം തീരും മുൻപ് കുട്ടികളുമായി തിരുവനന്തപുരത്തേയ്ക്കൊരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഡബിൾ ഡക്കർ ബസിൽ കയറാൻ മറക്കണ്ട. ഫോൺ : 9188619378

English Summary:

Explore Thiruvananthapuram Like Never Before: Hop On the KSRTC Double Decker Bus Safari!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT