ADVERTISEMENT

ജലഗതാഗത വകുപ്പിന്റെ സൗരോർജ ടൂറിസ്റ്റ് ബോട്ടായ ‘ഇന്ദ്ര’ സർവീസ് തുടങ്ങി. കൊച്ചി കായലിലൂടെ 2 മണിക്കൂർ നേരം നീണ്ടു നിൽക്കുന്ന 2 സർവീസുകളാണു പ്രതിദിനം നടത്തുക. ശീതീകരിച്ച ബോട്ടിൽ ഒരേ സമയം 100 പേർക്കു യാത്ര ചെയ്യാം.

Photo: Krishna Kumar KE
Photo: Krishna Kumar KE

രാജ്യത്തെ തന്നെ ഏറ്റവും നീളമേറിയ സോളർ ക്രൂയിസ് ബോട്ടാണ് ഇന്ദ്ര. 2 നിലകളിലുള്ള ബോട്ടിൽ താഴത്തെ നില എസിയാണ്. 3.7 കോടി രൂപയാണു നിർമാണച്ചെലവ്. 25 കിലോവാട്ടിന്റെ സൗരോർജ സംവിധാനത്തിലൂടെയാണു ബോട്ടിന്റെ പ്രവർത്തനം.സൗരോർജം കുറവുള്ള സമയത്തു വൈദ്യുതി ചാർജ് ചെയ്തും പ്രവർത്തിപ്പിക്കാം.

ജലഗതാഗത വകുപ്പിന്റെ സൗരോർജ ടൂറിസ്റ്റ് ബോട്ടായ ‘ഇന്ദ്ര’. ചിത്രം: മനോരമ
ജലഗതാഗത വകുപ്പിന്റെ സൗരോർജ ടൂറിസ്റ്റ് ബോട്ടായ ‘ഇന്ദ്ര’. ചിത്രം: മനോരമ

ദിവസവും രാവിലെ 11നും വൈകിട്ട് 4നും 2 സർവീസുകളാണുള്ളത്. ബോൾഗാട്ടി പാലസ്, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, വൈപ്പിൻ, കമാലക്കടവ്, ഫോർട്ട് കൊച്ചി, വില്ലിങ്ഡൻ ദ്വീപ് എന്നിവിടങ്ങളിലൂടെ 2 മണിക്കൂറാണ് സർവീസ്. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 300 രൂപയും കുട്ടികൾക്ക് 150 രൂപയും. കുടുംബശ്രീയുടെ ഭക്ഷണ സൗകര്യവും ബോട്ടിലുണ്ട്. ബുക്കിങ്ങിന്: 94000 50351, 94000 50350.

English Summary:

The cruise vessel, which can accommodate 100 passengers, has a specially-made “open-spaced” upper deck where the tourists can enjoy the alluring sceneries of the backwaters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com