ADVERTISEMENT

ഒരു ദശാബ്ദത്തിനിപ്പുറമുള്ളൊരു കണ്ണകി കോട്ടം'മംഗളാദേവീയാത്ര. അത് ഏറ്റവും ആസ്വാദ്യകരമാക്കണമെന്ന് ഉറപ്പിച്ചിരുന്നു. അതിനാൽ തലേ ദിവസം രാവിലെ തന്നെ വ്യത്യസ്തമേഖലയിൽ നിന്നുള്ള ഞങ്ങൾ നാലുപേർ - കരാട്ടെ പരിശീലക അപർണയും സിനിമാട്ടോഗ്രാഫർ അബീബ് ചെമ്മണ്ണൂരും ഖത്തറിൽ പൊലീസ് ഫൊട്ടോഗ്രാഫറായ ഫിയാസും ജേർണലിസ്റ്റ് ആയ ഞാനും  - ഫിയാസിന്റെ കാറിൽ ഗുരുവായൂരിൽ നിന്ന് യാത്ര തിരിച്ചു. പെരുമ്പാവൂർ - അടിമാലി വഴി കാഴ്ചകൾ കണ്ടും ഇടയ്ക്ക് ഭക്ഷണം കഴിച്ചും ആസ്വദിച്ചു കൊണ്ടുള്ള യാത്ര അവസാനിച്ചത് നാലു മണിയോടെയാണ്.

തേക്കടിയിൽ കണ്ണകി കോട്ടത്തിലേക്കുള്ള  പ്രവേശനകവാടത്തിനടുത്ത് താമസം ഏർപ്പാടാക്കിയിരുന്നു - 850 മീറ്റർ മാത്രം അകലമുള്ള ലോർഡ്സ് നെസ്റ്റിൽ. മുറി തരുമ്പോൾ കെയർ ടേക്കർ അനന്തു പറഞ്ഞു. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ കാട്ടിയേയും മാൻ കൂട്ടത്തേയുമൊക്കെ കാണാം. വെയിലാറുമ്പോൾ അവ കൂട്ടത്തോടെ കാടരികിലുള്ള പുൽമേടിൽ മേയാൻ വരാറുണ്ട്. മുളങ്കൂട്ടങ്ങൾ തിങ്ങി നിറഞ്ഞ വനാർതിർത്തിയിലേക്കു മിഴി തുറക്കുന്ന ബാൽക്കണിയിലിരുന്നാൽ ഇവ വരുന്നതു കാണാം. അതിനപ്പുറം സായാഹ്ന സൂര്യൻ കുന്നുകൾക്കു മീതെ ചക്രവാളത്തിലേക്കു ചായുന്നതും നോക്കിയിരുന്നപ്പോൾ നായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ടു. ഇരുൾ വീഴുന്ന മുളങ്കൂട്ടത്തിനരികെ ഒരു കൂട്ടം മാനുകളെ കണ്ടു. ക്യാമറ എടുത്തു വരുമ്പോഴേക്കും അവ മുളകൾക്കിടയിൽ ഒളിച്ചിരുന്നു. കുറച്ചു നേരം കൂടി ബാൽകണിയിൽ ഇരുന്നതിനു ശേഷം നടക്കാനിറങ്ങിയപ്പോഴാണ് അടുത്തുള്ള മരത്തിൽ തലകീഴായി തൂങ്ങിക്കിടക്കുന്ന മലയണ്ണാർക്കണ്ണനെ കണ്ടത്.

mangaladevi-travel02
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-24
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-08
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-19
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-20
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-23
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-travel
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-22
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-17
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-13
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-14
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-04
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-15
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-09
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-21
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-02
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-18
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-03
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-16
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-11
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-12
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-01
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-10
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
mangaladevi-25

തേക്കടിയുടെ രാത്രികാഴ്ചകൾ കണ്ടും പ്രദേശവാസികളോട് കുശലം പറഞ്ഞും നടന്നു. അത്താഴത്തിനു ശേഷം പിറ്റേന്നു പോകേണ്ട സ്ഥലം കാണാൻ കൂട്ടുകാർ  ആഗ്രഹം പറഞ്ഞപ്പോൾ വെറുതെ ടൈഗർ റിസർവിലേക്കുള്ള പ്രവേശന കവാടം വരെ പോയി. പുലർകാലത്തു തന്നെ എൻട്രി പോയിന്റിലെത്താമെന്ന ധാരണയോടെ തിരിച്ചു റൂമിലേക്കു നടന്നു. ഞങ്ങളുടെ വാഹനം ഹോട്ടലിൽ പാർക്ക് ചെയ്ത് രാവിലെ തന്നെ റെഡിയായി  എൻട്രി പോയിൻറിലെത്തി. രണ്ടുണ്ട് കാര്യം: ആദ്യം തന്നെ ഉള്ളിൽ കയറാം, പിന്നെ വാഹന നിരയുടെ ചിത്രങ്ങൾ എടുക്കാം. ഗേറ്റിന് മുന്നിൽ കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന പൊലീസ്, ആംബുലൻസ്, ഫയർ ഫോഴ്സ്, റെവന്യൂ, ഫോറസ്റ്റ്  വാഹനങ്ങളുടെ  നിര. കേരള- തമിഴ്നാട് സംസ്ഥാനങ്ങളിലെ ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരേയും കൊണ്ടുള്ള വാഹനങ്ങളുമുണ്ട് അക്കൂട്ടത്തിൽ. 

മംഗളാദേവി വനയാത്ര. ചിത്രം : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
മംഗളാദേവി വനയാത്ര. ചിത്രം : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്

  ഒരു വശത്ത്  കാൽനടയാത്രക്കാർ ഊഴം കാത്ത് കൂട്ടമായി നിൽക്കുന്നു. പാസ് പരിശോധിച്ച് കുറച്ചു വാഹനങ്ങളെ കടത്തിവിട്ടു.  ആറു മണിയോടെ കാൽനടയാത്രക്കാർക്കു പച്ചക്കൊടി കാട്ടി. ഇരുൾ നീങ്ങിയിട്ടില്ല, നേരിയ കുളിരും തണുപ്പും നടത്തം സുഖകരമാക്കി. 250 മീറ്റർ നടന്നു കാണും. വീണ്ടും ഒരു സെക്യൂരിറ്റി സ്റ്റേഷൻ. അവിടെ  കർശനമായ സുരക്ഷാ പരിശോധന നടക്കുന്നു. ബോംബ് സ്ക്വാഡുണ്ട് രംഗത്ത്. പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, എന്തിന് ബിസ്കറ്റുകളും ചോക്കലേറ്റുകളും പോലും തടഞ്ഞുവയ്ക്കുന്നു. സുരക്ഷാപരിശോധനകൾ കഴിഞ്ഞ് വീണ്ടും നടത്തം തുടങ്ങി. 

മംഗളാദേവി വനയാത്ര. ചിത്രം : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
മംഗളാദേവി വനയാത്ര. ചിത്രം : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്

പ്രഭാതത്തിൽ ചൂടൊട്ടും അറിയുന്നില്ല. വെള്ളി നൂലുകൾ  വാരിവിതറി രജത സൂര്യൻ ഉദിച്ചുയരുന്നതേയുള്ളൂ. വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും നന്നേ ബാധിച്ചിട്ടുണ്ട്.

അരുവികളും കാട്ടുചോലകളും നീർത്തടാകങ്ങളും വറ്റിവരണ്ടിരിക്കുന്നു. ഒരിടത്ത് ഒരു ചെറുജലസംഭരണി കണ്ടു. പുൽമേട് ഉണങ്ങിക്കരിഞ്ഞിട്ടുണ്ട്. തീറ്റയും വെള്ളവുമില്ലാതെ തീച്ചൂടിൽ മൃഗങ്ങളെല്ലാം കാടൊഴിഞ്ഞു പോയിക്കാണണം. ഒരു മാനിനെപ്പോലും വഴിയിൽ കണ്ടില്ല, കുരങ്ങുകളുടെ ഒരു ചെറു സംഘമൊഴിച്ചാൽ. കയറ്റം ആയാസരഹിതമായി കയറാൻ സാധിക്കുമായിരുന്നു; വാഹനങ്ങളുടെ കരിയും പുകയും പൊടിയുമില്ലായിരുന്നെങ്കിൽ. വാഹനങ്ങൾ പറത്തിവിടുന്ന പൊടിയിൽ നിന്ന് രക്ഷനേടാൻ ആളുകൾ സ്വന്തമായ വഴികളുണ്ടാക്കി മുന്നേറി. മാസ്ക് ഉപയോഗിച്ചിട്ടു പോലും മൂക്കിലും വായിലും പൊടി കയറി; ഗോഗിൾസ് വച്ചിട്ടു കണ്ണിലും.

മംഗളാദേവി വനയാത്ര. ചിത്രം : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
മംഗളാദേവി വനയാത്ര. ചിത്രം : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്

ദൂരെ കണ്ണകി കോട്ടം സ്ഥിതി ചെയ്യുന്ന മലയ്ക്കു ചുറ്റും അരഞ്ഞാണമിട്ടതു പോലെ വാഹനങ്ങളുടെ നീണ്ട നിര. വേഗനിയന്ത്രണമുണ്ടെങ്കിലും അതെല്ലാം തൃണവൽഗണിച്ച് കാട്ടുപാതയിലൂടെ പൊടിയും പുകയും ചീറ്റി ജീപ്പുകൾ കാൽ നടയാത്രക്കാരെ ഇടിച്ചു തെറിപ്പിക്കും വിധം അലറിക്കുതിച്ചു പാഞ്ഞാണ്  പോകുന്നത്. പലപ്പോഴും സഞ്ചാരികൾക്ക് ഭയന്ന് ഒതുങ്ങി നിൽക്കേണ്ടിവന്നു.

ഒരു വാഹനത്തിന് മാത്രം കഷ്ടിച്ചു കടന്നുപോകാവുന്ന പാതയിലൂടെയാണ് ആളുകളെ തിക്കിക്കയറ്റി ഇരുവശത്തുനിന്നുമുള്ള വാഹനങ്ങൾ ചീറിപ്പായുന്നത്.  ഒരിടത്ത് ക്ലച്ച് പോയ ജീപ്പ് , മറ്റൊരിടത്ത് വഴി മാറി സഞ്ചരിച്ച ജീപ്പിന്റെ മുൻചക്രത്തെ  പാതയിലേക്ക് തന്നെ സുരക്ഷിതമായി  എത്തിക്കാൻ കഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകളേയും കണ്ടു. ജനങ്ങളുടെ ജീവൻ വച്ചാണ് കുതിച്ചോടുന്നതെന്നു ഡ്രൈവർമാർക്കൊട്ടും ശ്രദ്ധയില്ല.

mangaladei-pic-02

വാഹന പാത പിന്നിട്ട് ഞങ്ങൾക്കും കാട്ടുവഴിയിലൂടെ സഞ്ചരിക്കേണ്ടിവന്നു. കാട്ടുവഴിയിൽ എവിടെയൊ എന്റെ ഗോഗിൾസ് നഷ്ടപ്പെട്ടിരുന്നു. കാടു വിട്ട് പുറത്തുകടന്നപ്പോഴാണത് ശ്രദ്ധിച്ചത്. ഞങ്ങളുടെ പിന്നിൽ വന്നിരുന്ന തിരുവനന്തപുരം സ്വദേശി പ്രവീണിനാണ് അതു ലഭിച്ചത്.  യാത്രയിൽ പരിചയപ്പെട്ട ആ പൊലീസുകാരൻ എനിക്കത് തിരികെ തന്നു. വഴിയിൽ പൊലീസ് - വനം വകുപ്പ്  ഉദ്യോഗസ്‌ഥരെ വിന്യസിച്ചിട്ടുണ്ട്.  പലയിടത്തായി ഇടവിട്ടിടവിട്ട് കുടിവെള്ള ടാങ്കുകൾ സ്‌ഥാപിച്ചിരുന്നു. വളഞ്ഞു പുളഞ്ഞു കിടക്കുന്ന മലമ്പാതയിൽ ചങ്ങല തീർത്ത് വാഹനങ്ങൾ; ഉറുമ്പുകൂട്ടങ്ങളെപ്പോലെ മനുഷ്യരും.

മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്
മംഗളാദേവി വനയാത്ര. ചിത്രങ്ങൾ : അബീബ് ചെമ്മണ്ണൂർ, കവിത ഭാമ, ഫിയാസ് മുഹമ്മദ്

ഒരു വിധം തിക്കിത്തിരക്കി മലമുകളിലെത്തി മുൻയാത്രയെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണ് കാണുന്നത്. തീർത്ഥാടകരും ഉദ്യോഗസ്ഥരുമായി ലക്ഷത്തോളം പേരാണ്  ഈ വർഷത്തെ ചിത്രാപൗർണമിക്ക് എത്തിയിട്ടുള്ളത്. ഓരോ വർഷവും സഞ്ചാരികളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. കാൽനടക്കാരായ  സ്ത്രീകളുടെ എണ്ണത്തിലും  വർദ്ധനയുണ്ട്. പക്ഷേ,  വെയിലിൽ നഗ്നപാദരായി ദർശനത്തിന്  നിൽക്കാനും  പൊങ്കാലയിടാനുമൊക്കെ  തമിഴ് സ്ത്രീകളാണ്  കൂടുതലും. കുട ചൂടിയും ആളുകൾ നിൽക്കുന്നു. കമ്പത്തു നിന്നും വന്ന സ്ത്രീകളും പുരുഷൻമാരും കണ്ണകീ ചരിതം വാഴ്ത്തിപ്പാടുന്നുണ്ടായിരുന്നു.

കണ്ണകി കോട്ടത്തിൽ വച്ച് കോട്ടയത്തെ  സുഹൃത്തുക്കളായ ഷിയാസിനേയും മോട്ടോർ വാഹന വകുപ്പിലെ ശ്രീജിത്തിനേയും കെ കെ യേയും  കണ്ടു.  ഷിയാസ് സ്വന്തം ജീപ്പിലാണ് കുറേ വർഷങ്ങളായി മംഗളാദേവിയിലെത്തുന്നത്. എട്ടുവർഷമായി മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാ പൗർണമി ഉൽസവത്തിന് തന്ത്രി സ്ഥാനം വഹിക്കുന്ന സൂര്യകാലടിയിലെ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടുമായും മകൻ കൊച്ചു സൂര്യൻ ഭട്ടതിരിപ്പാടുമായും പൂഞ്ഞാർ രാജവംശത്തിലെ രഘുവർമ്മയുമായും ഉഷാ വർമ്മയുമായും സംസാരിക്കാൻ കഴിഞ്ഞു.

ആ വനസ്ഥലിയിൽ ഉൾക്കൊള്ളാവുന്നതിലേറെ പേരാണ് വർഷംതോറും എത്തിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷതാപവും ആളുകളുടെ എണ്ണവും പ്രകൃതിയെ മാറ്റിക്കൊണ്ടേയിരിക്കുന്നു. ഉൽസവത്തിന് കരിവേഷം കെട്ടിയ പോലെയായിരുന്നു എല്ലാവരും. വിയർത്തു കുളിച്ച് കരിയും പൊടിയും പറ്റി കുളിച്ചിട്ടു വർഷങ്ങളായതു പോലെ.

പൊള്ളുന്ന വെയിലിൽ മൊട്ടക്കുന്നുകളിലൂടെയുള്ള തിരിച്ചിറക്കം പ്രയാസകരമാകും. തണലിന് ഒരു കാക്കക്കാലിന്റെ മറ പോലുമില്ല. മാറ്റമില്ലാത്തതായി ചുരുക്കം ചിലതേ ഉള്ളൂ കണ്ണകീകോട്ടത്തിൽ - അന്നദാതാക്കളായ മഞ്ഞക്കുപ്പായക്കാർക്കും ഇടിഞ്ഞുവീണ ആ ശിലാകാവ്യത്തിനും അരയ്ക്കു മുകളിൽ തകർന്നടിഞ്ഞ കണ്ണകീശില്പത്തിനും. ഇനി എന്നാണ് ആ ശില്പത്തിന് ഒരു ശാപമോക്ഷം ലഭിക്കുക; ആവോ?

പിൻകുറിപ്പ്: ഹൈ ആൾട്ടിറ്റ്യൂടിൽ പോകാനുള്ള  സൺഗ്ലാസും മറ്റു സുരക്ഷാ സംവിധാനങ്ങളും സ്വീകരിച്ചിട്ടും എന്റെ നെറ്റിയിലും മുഖത്തും കൈകളിലും സൂര്യാതപം പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരുന്നു. മലമുകളിലെത്തിയപ്പോഴേക്കും നീറ്റലും ചൊറിച്ചിലും തുടങ്ങി. ദേഹത്തും കണ്ണിലും പൊടി അലർജിയുടെ അടയാളങ്ങൾ പതിപ്പിച്ചു കഴിഞ്ഞു. സ്ഥിരമായി വനയാത്രയും ട്രെക്കിങും  നടത്തുന്ന എന്റെ ആദ്യാനുഭവം! എങ്കിലും പിന്നോട്ടില്ലെന്ന് ഉറപ്പ്...

English Summary:

Breathtaking Adventure: Journey Through the Dust to Mangaladevi's Sacred Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com