ശനി മണ്ഡലത്തിൽ ഒരു കറുത്ത പുള്ളി വന്നാൽ അപവാദം കേൾക്കുമെന്നാണ് ഹസ്തരേഖാശാസ്ത്രം പറയുന്നത്. വർഷങ്ങൾക്ക് മുൻപ് എന്റെ നാട്ടിൽ ഉണ്ടായ ഒരു സംഭവം പറയാം. സ്കൂട്ടറില്‍ വന്ന ചെറുപ്പക്കാരൻ ബസ്‌സ്റ്റോപ്പിൽ നിന്ന യുവതിയോട് വഴിചോദിക്കാനായി വണ്ടി നിർത്തി. മലയാളം അറിയാത്ത ആ തമിഴ് യുവതി അടുത്തുള്ള കടയിൽ നിൽക്കുന്ന സഹോദരനെ ‘അണ്ണാ.. അണ്ണാ..’ എന്ന് വിളിച്ചു. ദൂരെ നിന്നിരുന്ന നാട്ടുകാർ പിന്നെ സ്കൂട്ടര്‍ യാത്രക്കാരനെ എടുത്ത് മർദ്ദിക്കുകയായിരുന്നു. സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്ന പേരുദോഷവും അയാൾക്കുണ്ടായി. വഴി ചോദിക്കാൻ പോയ പാവത്തിന്റെ വലതു കൈയ്യിൽ നടുവിരലിന് താഴെയായി ശനിമണ്ഡലത്തില്‍ കറുത്ത പുള്ളി കണ്ടപ്പോഴേ ഒരു കൈനോട്ടക്കാരൻ സ്ത്രീ മൂലം അപവാദം കേൾക്കും എന്ന് പറഞ്ഞപ്പോൾ അത് ഇങ്ങനെ ആകും എന്ന് കരുതിയിരുന്നില്ല പാവം.
ഏഴരശനി, കണ്ടകശ്ശനി, ശനിദശാകാലങ്ങളിലും അപവാദം കേൾക്കാൻ ഇടയുണ്ട്. സാക്ഷാൽ ശ്രീരാമൻ ശനിദശാകാലത്ത് വനവാസം ചെയ്തതിനാൽ രാമായണം കേട്ടിട്ടുള്ളവർക്കും വായിച്ചിട്ടുള്ളവർക്കും ശനിദശയുടെ അനുഭവങ്ങൾ അറിയാം. കൊട്ടാരം ഉപേക്ഷിക്കേണ്ടി വന്നു, ഭാര്യയെ പിരിഞ്ഞിരിക്കേണ്ടി വന്നു, അച്ഛൻ മരിച്ചു. മാനിനെ പിടിക്കാൻ പോയ രാമന്റെ കരച്ചിൽ കേട്ട് അത് അന്വേഷിച്ച് പുറപ്പെടാതിരുന്ന ലക്ഷ്മണൻ അത് ജ്യേഷ്ഠന്റെ കരച്ചിലല്ല എന്നു പറഞ്ഞപ്പോൾ സീതാദേവി ലക്ഷ്മണന് നേരെ തൊടുത്ത കൊടിയ ആരോപണവും ശനിയുടെ തന്നെ ഫലമായിരിക്കാം.
ശനിദോഷ പരിഹാരമായി ശിവക്ഷേത്രദര്‍ശനം, ശനിയാഴ്ചവ്രതം, ശനിഗ്രഹാർച്ചന, നീരാഞ്ജനം കത്തിക്കുക എന്നിവയൊക്കെ ആണ് പരിഹാരങ്ങൾ. നീല, കറുപ്പ് വസ്ത്രങ്ങൾ ധരിക്കുന്നതും ഇന്ദ്രനീലം ധരിക്കുന്നതും പരിഹാരമാണ്. ഹനുമാൻ, ധർമ്മശാസ്താവ് ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ശനിയുടെ വാഹനമായ കാക്കയ്ക്ക് ചോറു കൊടുക്കുന്നതും ദോഷങ്ങളെ ലഘൂകരിക്കും.
ലേഖകൻ
Dr. P. B. Rajesh
Rama Nivas
Poovathum parambil,
Near ESI
Dispensary Eloor East ,
Udyogamandal.P.O,
Ernakulam 683501
email : rajeshastro1963@gmail.com Phone : 9846033337
Read On Malayalam Varshaphalam 2018
Read On Malayalam Astrology Predictions 2018...