വഴിപാടുകൾ മറന്നാൽ ദൈവകോപമോ?

ചിത്രം : രാഹുൽ ആർ പട്ടം

നേർച്ചകൾ നിറവേറ്റണം. ചെറിയ പ്രശ്നങ്ങൾക്കുപോലും വഴിപാടുകൾ നേരുന്ന സ്വഭാവമാണ് എനിക്ക്. ചിലപ്പോൾ അതു നടത്താൻ വൈകുകയും ചിലതു മറന്നും പോയിട്ടുണ്ട്. ഇങ്ങനെ വഴിപാടുകൾ ചിന്തിക്കുന്നതും നടത്താൻ മറന്നു പോകുന്നതും ദോഷമാണോ?

പിന്നീട് എന്തെങ്കിലും ഭവിഷ്യത്തുകൾ ഉണ്ടാകുമോ?

എന്റെ ഭർത്താവിന് ഉയർന്ന സർക്കാർ ഉദ്യോഗമാണെങ്കിലും സാമ്പത്തികമായും ഔദ്യോഗികമായും പല ബുദ്ധിമുട്ടുകളും ഉണ്ട്. എന്റെ നക്ഷത്രം – ചോതി (1972 മേയ് 25 ) ഭർത്താവിന്റെ – കാർത്തിക (1966 ജനുവരി 4)

*** ***

രണ്ടു പേരുടെയും ജനനസമയം എഴുതിയിട്ടില്ല. അതുകൊണ്ടുതന്നെ ഗ്രഹനില എടുക്കാൻ സാധിക്കില്ല. നേർച്ചകൾ പറയുന്നത് മറ്റൊരാൾക്ക് വാഗ്ദാനം നൽകുന്നതുപോലെ കാണാൻ ശ്രമിക്കുക.

നമ്മുടെ സംസ്കാരമാണ് പറയുന്ന വാഗ്ദാനങ്ങൾ പാലിക്കുക എന്നത്. അതുകൊണ്ടുതന്നെ അത് നിറവേറ്റുക എന്നതും നമ്മുടെ കർത്തവ്യമാണ്.

ഹിന്ദു സംസ്കാരം ഒരിക്കലും ദൈവത്തെ ഭയപ്പെട്ട് ജീവിക്കുവാൻ പഠിപ്പിക്കുന്ന സംസ്കാരമല്ല.

ദൈവത്തെ സഹോദരനെപ്പോലെയും, സുഹൃത്തിനെപ്പോലെയും, പിതാവിനെപ്പോലെയും, ദേവിയെ അമ്മയെപ്പോലെയും, കൃഷ്ണനെ കാമുകനെപ്പോലെയും കാണാനുള്ള സ്വാതന്ത്ര്യം ഹിന്ദുമതത്തിനുണ്ട്.

അതുകൊണ്ട് നേർച്ചകൾ പറഞ്ഞത് പാലിച്ചില്ല എന്നു കരുതി ഒരു ദൈവവും പ്രതികാരം ചെയ്യാൻ വരില്ല.

എങ്കിലും സംസ്കാരം ഉയർത്തിപ്പിടിക്കാൻ നേർച്ചകൾ പറഞ്ഞത് പാലിക്കാൻ ശ്രമിക്കുക.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions