Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രമറിഞ്ഞ് പഠിക്കാം : പൂയം

പൂയം നക്ഷത്രം

പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. പൂയം നക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ.

പഠനകാര്യത്തിലുള്ള മന്ദഗതി കുറയ്ക്കാൻ വേണ്ടിയുള്ള പ്രത്യേക ശ്രമങ്ങൾ ഈ അധ്യയനവര്‍ഷം ഉണ്ടാകണം.

പഠനസംബന്ധിയായ ഏതു ബുദ്ധിമുട്ടും തരണം ചെ യ്യാൻ ഈ അധ്യയനവർഷം പൂയം നക്ഷത്രക്കാര്‍ക്കു സാധിക്കും. സഹപാഠികളുമായി വഴക്കിട്ട് ഒറ്റപ്പെടുന്ന സ്വഭാവം ഉണ്ടെങ്കിൽ ഈ വർഷം അത് നിയന്ത്രിക്കണം. പൊതുവിൽ ചില പഠനമാർഗങ്ങൾ അവലംബിക്കേണ്ട സാഹചര്യത്തിൽ നിങ്ങളുടേതായ വാശി പുലർത്താതിരിക്കാൻ ശ്രദ്ധിക്കുക. പരീക്ഷകൾക്കുള്ള തയാറെടുപ്പിൽ സാധാരണ പരിശ്രമങ്ങൾക്കു പുറമേ അൽപംകൂടി കഠിനമായി യത്നിക്കാൻ ഈ അധ്യയനവർഷം സാധിക്കണം. പഠനകാര്യത്തിലുള്ള മന്ദഗതി കുറയ്ക്കാൻ വേണ്ടിക്കൂടിയുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടത് അഭികാമ്യമാണ്. പലപ്പോഴും എഴുതേണ്ടതും പഠിക്കേണ്ടതും പറയേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് ആവർത്തിച്ച് ആലോചിച്ച് സമയം നഷ്ടപ്പെടുത്തുന്ന സ്വഭാവം ഉണ്ടാകാം. അതും നിയന്ത്രിക്കുക. ഒരു കാര്യം തീരുമാനിച്ച് ഉറപ്പിച്ചാൽ അതിൽ നിന്നും പിന്മാറാതിരിക്കാൻ ശ്രമിക്കേണ്ടതാണ്.  കാലോചിതമായി പഠനമാർഗം പരിഷ്കരിക്കാൻ ഈ അധ്യയനവർഷം ശ്രമം നടത്തുക.

കൊടങ്ങൽ നട്ടു പിടിപ്പിച്ചു പരിപാലിക്കുക.െകാടങ്ങൽ ഇട്ടു തിളപ്പിച്ച വെള്ളം കുടി ക്കുന്നതും ശുഭകരം.