പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. രേവതി നക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ
കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് പരമാവധി പ്രയോജനപ്പെടുത്തി മുന്നേറാന്‍ ശ്രമിക്കുക.
പഠനവുമായി ബന്ധപ്പെട്ട എല്ലാ ആശയങ്ങളെയും സ്വീകരിക്കാനും പ്രവർത്തിപഥത്തിൽ കൊണ്ടുവരാനുമുള്ള കഴിവ് രേവതി നക്ഷത്രക്കാര്‍ക്കുണ്ട്. പഠനത്തിലുണ്ടാകുന്ന ചെറിയ ആശങ്കകൊണ്ടുപോലും കുണ്ഠിതവും നിരാശയും ബാധിക്കും. ആ സ്വഭാവരീതി മാറ്റാൻ ഈ അധ്യയനവർഷം മുതൽ ശ്രമിക്കുക. പഠനമടക്കമുള്ള കാര്യങ്ങൾ മറ്റുള്ളവരുടെ സഹായത്തോടെയും മറ്റുള്ളവരെക്കൊണ്ടുമൊക്കെ ചെയ്യിപ്പിക്കാൻ ശ്രമം നടത്താറുണ്ട്. അത്തരം രീതികൾ ഭാവിക്ക് അനുകൂലമല്ല എന്ന് മനസ്സിലാക്കുക. ഏതു വിഷയം പഠിച്ചാലും അതില്‍ പൂര്‍ണമായും മുഴുകാന്‍ കഴിയുന്ന പ്രവണത നിങ്ങള്‍ക്കുണ്ട്. ഓരോ ദിവസവും ചെയ്ത് തീർക്കേണ്ട കാര്യങ്ങളെപ്പറ്റി മുൻവിധി തയാറാക്കി വയ്ക്കുന്നത് നല്ലതാണ്. അതത് ആഴ്ചകളിൽ ചെയ്തു തീർക്കേണ്ടവ, മാസത്തിൽ ചെയ്ത് തീർക്കേണ്ടവ എന്ന തരത്തിൽ പഠന കാര്യങ്ങളെ ക്രമീകരിക്കുന്നത് ഗുണം ചെയ്യും. നമ്മൾ ചിന്തിക്കുന്നതുപോലെ എല്ലാ കാര്യങ്ങളും എഴുതാനും മനസ്സിലാക്കാനും കഴിയില്ല. എന്നിരുന്നാലും കഴിവിന്റെ പരമാവധി ശ്രമിക്കാൻ സാധിക്കും എന്നു മനസ്സിലാക്കുക. കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് രേവതിക്കാര്‍ക്കു ധാരാളമുണ്ട്. ആ കഴിവ് പരമാവധി പ്രയോജനപ്പെടുത്തി മുന്നേറാൻ ശ്രമിക്കുക.
തുളസി നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതും തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.