Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രമറിഞ്ഞ് പഠിക്കാം : ഉത്രട്ടാതി

ഉത്രട്ടാതി

പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. ഉത്രട്ടാതി നക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ

അപ്രധാനമായ കാര്യങ്ങൾ പഠിക്കാനായി സമയം നഷ്ടപ്പെടുത്തുന്ന പ്രവണത ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

പഠനകാര്യത്തിൽ ന്യായമായ മാർഗം വിട്ട് പെരുമാറുന്നത് ഇഷ്ടമില്ലാത്ത സ്വഭാവം ഉത്രട്ടാതിക്കാര്‍ക്കുണ്ട്. പലപ്പോഴും പഠനത്തിലെ ചില താൽപര്യങ്ങൾ മറ്റുള്ളവരുടെ അഭിപ്രായം കേട്ട് മാറ്റാൻ ശ്രമിക്കാറുണ്ട്. ആ രീതിയിൽ മാറ്റം വരുത്താൻ ഈ അധ്യയന വർഷം ശ്രമിക്കുക. നിങ്ങൾ തന്നെ മുന്നോട്ടുവയ്ക്കുന്ന പഠന മാർഗങ്ങൾക്ക് നിങ്ങൾ തന്നെ തടസ്സം പറയുന്ന സ്വഭാവരീതിയും നന്നല്ല. വിചാര മണ്ഡലത്തിൽ ഉന്നത നിലവാരം പുലർത്താൻ കഴിയുന്ന വ്യക്തിത്വമാണ് ഉത്രട്ടാതിക്കാര്‍ക്കുള്ളത്. ചെറിയ പ്രതിസന്ധികൾ മൂലം അതൊന്നും തകരാതെ നോക്കുക. വിഷയങ്ങള്‍ മാറിമാറി പഠിക്കുന്ന ശീലവുമുണ്ട്. പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാറ്റി വയ്ക്കുന്ന സ്വഭാവം ഉണ്ടാകാം. പഠനവിഷയങ്ങൾ പോലും ഇന്ന് വയ്യ, നാളെ ആകട്ടെ എന്ന മട്ടിൽ ചിന്തിക്കുന്ന സ്വഭാവം തീര്‍ച്ചയായും മാറ്റിയെടുക്കാന്‍ ശ്രമിക്കണം. അപ്രധാനമായ കാര്യങ്ങൾ പഠിക്കാനായി സമയം നഷ്ടപ്പെടുത്തുന്ന പ്രവണത ഒഴിവാക്കാനും ഈ അധ്യയനവർഷം മുതൽ പരിശ്രമിക്കുക.  ആവശ്യമില്ലാത്ത ആശങ്കകൾ പഠനകാര്യത്തിൽ കൊണ്ടുവരരുത്. സ്വന്തം കഴിയും പ്രയത്നവും കൊണ്ട് ഉയരത്തിൽ എത്താൻ കഴിയുന്ന വ്യക്തിത്വമാണ് ഉത്രട്ടാതിക്കാര്‍ക്കുള്ളത്.

ബ്രഹ്മിയും വയമ്പും നട്ടു പരിപാലിക്കുകയും  ഇവ രണ്ടും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.