പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. പൂരാടം നക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ
പഠനകാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാനുള്ള ബുദ്ധിയും അത് ഓർമിച്ചു വയ്ക്കാനുള്ള ധാരണാശക്തിയും ഉണ്ട്.
പഠനകാര്യങ്ങളെപ്പറ്റി ദൃഢവും നിശ്ചിതവുമായ അഭിപ്രായങ്ങൾ സൂക്ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് പൂരാടം നക്ഷത്രക്കാര്‍. ഏത് വിപരീത പരിതസ്ഥിതിയിലും മുന്നോട്ട് പോകാൻ നിങ്ങൾക്കു സാധിക്കും. പക്ഷേ, മറ്റുള്ളവരുടെ ചില കളിയാക്കലുകൾക്കു വശംവദരായി പോകുന്ന ശീലം നിയന്ത്രിക്കാൻ ഈ അ ധ്യയനവർഷം ശ്രമിക്കുക. പഠനകാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാനുള്ള ബുദ്ധിയും അതിനെ അനേകം നാൾ ഓർമിച്ചു വയ്ക്കാനുള്ള ധാരണാശക്തിയും വേണ്ട സമയത്ത് ഉപയോഗിക്കാനുള്ള പ്രയോഗ ശക്തിയും പൂരാടക്കാര്‍ക്കുണ്ട്. പക്ഷേ, നിങ്ങൾ സ്വയമേവ കഴിവു കുറഞ്ഞവർ ആണെന്ന ധാരണ വച്ചുപുലർത്തരുത്. വിദ്യാഭ്യാസ കാര്യങ്ങളിൽ കൃത്യനിഷ്ഠ പുലർത്താൻ ശ്രമിക്കാറില്ല എന്ന പോരായ്മ ഉണ്ടാകാം. അന്നന്നുള്ള വിഷയങ്ങൾ അന്നന്നു തന്നെ പഠിച്ച് പ്രയോഗത്തിൽ വരുത്താൻ ഈ അധ്യയനവർഷം മുതൽ ശ്രമം നടത്തുക. പഠനവുമായി ബന്ധപ്പെട്ട ചില മത്സരങ്ങളുടെ പിൻഭാഗത്തേക്ക് സ്വയം ഒതുങ്ങുന്ന സ്വഭാവരീതി മാറ്റാനും ശ്രമിക്കണം.
കൂവളം നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതും കൂവളത്തിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്