Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രമറിഞ്ഞ് പഠിക്കാം : ഉത്രാടം

ഉത്രാടം നക്ഷത്രം

പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. ഉത്രാടം നക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ

ഒരേസമയം ഒട്ടേറെ കാര്യങ്ങൾ ചെയ്യുക എന്ന സ്വഭാവരീതി,  ഉള്ള കഴിവുകളെ തന്നെ ബാധിക്കാതെ സൂക്ഷിക്കുക

എല്ലാ കാര്യങ്ങളെപ്പറ്റിയും ചുഴിഞ്ഞ് ചിന്തിക്കാനുള്ള ചിന്താശക്തിയും ബുദ്ധിശക്തിയും ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഉണ്ടാകും. പല കുഴപ്പം പിടിച്ച വിഷയങ്ങളിലും വളരെ വേഗം പരിഹാരം കണ്ട് മറ്റ് കുട്ടികൾക്കൂടി മനസ്സിലാക്കി കൊടുക്കാനും സാധിക്കും. പക്ഷേ, ഒരേസമയം ഒട്ടേറെ കാര്യങ്ങൾ ചെയ്യുക എന്ന സ്വഭാവരീതി  നിങ്ങളുടെ ഈ കഴിവുകളെയൊക്കെ ഇല്ലായ്മ ചെയ്യാൻ ഇടയുണ്ട്.  അതുകൊണ്ട് ഏകാഗ്രത പുലർത്തി മുന്നേറാൻ ഈ അധ്യയനവർഷം മുതൽ ശ്രമിക്കുക. പഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾ മറ്റുള്ളവരോടോ സഹപാഠികളോടോ ചോദിച്ച് പരിഹരിക്കുന്നത് അഭിമാനക്ഷതമായി കണക്കാക്കുന്ന ശീലമുണ്ടെങ്കിൽ അതും മാറ്റണം. പഠനവിഷയങ്ങളിൽ പുസ്തകത്തിലും മറ്റും ഉള്ളതുപോലെ മാത്രം പഠിക്കാതെ അൽപം വിവേകബുദ്ധി കൂടി പുലർത്തി മനസ്സിലാക്കാൻ ശ്രമിക്കുക. സ്വന്തം കഴിവുമായി ബന്ധപ്പെട്ടു തന്നെ ചില അബദ്ധധാരണകൾ വച്ചു പുലർത്തുന്ന സ്വഭാവം ഉണ്ടാകാം.  അതു  കുഴപ്പത്തിലാക്കാതെ ശ്രദ്ധിക്കുക.

വയമ്പ് നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതും വയമ്പ് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.