പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. പുണർതം നക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ
പഠനവുമായി ബന്ധപ്പെട്ട് ധാരാളം അംഗീകാരങ്ങളും സ്ഥാനമാനങ്ങളും നേടാന്‍ പുണര്‍തം നക്ഷത്രക്കാര്‍ക്കു കഴിയും.
പഠിച്ച കാര്യങ്ങൾ പ്രായോഗിക ബുദ്ധിയോടെ അവതരിപ്പിക്കുന്നതിന് കഴിവുള്ളവരാണ് പുണര്‍തം നക്ഷത്രക്കാര്‍. എല്ലാ കാര്യത്തിലും നിശ്ചിതമായ അഭിപ്രായം രൂപീകരിക്കുന്നതിന് ഈ അധ്യയനവർഷം ശ്രമിക്കണം. ബുദ്ധിപരമായ പ്രവർത്തനങ്ങളിൽ ശോഭിക്കുന്നതിന് സാധിക്കും. പഠനവുമായി ബന്ധപ്പെട്ട് ധാരാളം അംഗീകാരങ്ങളും സ്ഥാനമാനങ്ങളും നേടിയെടുക്കാനും കഴിയും. അലസത മാറ്റി മുന്നേറാൻ കഴിയുന്നത്ര ശ്രമിക്കണം. െചറിയ പരാജയഭീതി പോലും പുണര്‍തം നക്ഷത്രക്കാരെ അസ്വസ്ഥരാക്കാറുണ്ട്. ഇതു പഠനത്തെ ബാധിക്കാതിരിക്കാൻ ഇനി മുതല്‍ പരിശ്രമിക്കുക. മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതും രഹസ്യപ്രധാനവുമായ വിഷയങ്ങൾ മനസ്സിലാക്കാൻ പ്രത്യേക കഴിവുണ്ട്. സ്വന്തം കഴിവുകൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ മടിക്കരുത്. ഏതുകാര്യത്തിലും യുക്തിഭദ്രമായി സംസാരിക്കാൻ കഴിവുണ്ടെങ്കിലും ആവശ്യമില്ലാതെ വാഗ്വാദങ്ങളിൽ ഏർപ്പെടാതിരിക്കാൻ ഈ അധ്യയനവർഷം ശ്രദ്ധിക്കുക.
കറുക നട്ട് പരിപാലിക്കുന്നതു ഗുണകരമാണ്. കറുകയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ശുഭകരമാണ്.