പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. ആയില്യം നക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ
പഠനത്തിലും പഠനോപകരണങ്ങൾ സൂക്ഷിക്കുന്ന കാര്യത്തിലും അടുക്കും ചിട്ടയും പുലർത്തുക
പഠന സമയത്ത് മറ്റു കാര്യങ്ങളിൽ ചിന്താമഗ്നരാകുന്ന പെരുമാറ്റരീതി ആയില്യം നക്ഷത്രക്കാര്‍ക്കുണ്ട്. േബാധപൂർവമായി തന്നെ അതു മാറ്റിയെടുക്കാന്‍ ശ്രമിക്കണം. പഠനത്തിലും പഠനോപകരണങ്ങൾ സൂക്ഷിക്കുന്ന കാര്യത്തിലും അടുക്കും ചിട്ടയും പുലർത്തണം. ലക്ഷ്യങ്ങളിൽ എല്ലായ്പോഴും മാറ്റം വരുത്തുന്ന സ്വഭാവരീതിയും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പുറമേയുള്ള സുഖങ്ങളിലും സൗഹൃദങ്ങളിലും പെട്ട് പഠനം കുഴപ്പത്തിലാക്കാതിരിക്കാൻ ഈ വർഷം ആദ്യംമുതൽ തന്നെ സ്വയം നിയന്ത്രണത്തിന് ശ്രമിക്കുക. പഠനത്തിലടക്കം എല്ലാ മേഖലയിലും നന്നായി ശോഭിക്കാൻ കഴിയുന്ന വ്യക്തിത്വം ആണെങ്കിലും നിങ്ങളുടെ കഴിവുകൾ മിക്കപ്പോഴും നിങ്ങൾ തന്നെ തിരിച്ചറിയാതെ പോകാറുണ്ട്. അത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ ശ്രദ്ധിക്കുക. പഠിപ്പിക്കുന്ന കാര്യങ്ങൾ ഏതും വളരെ വേഗം മനസ്സിലാക്കുന്നതിനുള്ള കഴിവുണ്ട്. പക്ഷേ, ശ്രദ്ധക്കുറവുമൂലം ആ കഴിവ് പൂർണമായി പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ കഴിയാറില്ല. ആ പോരായ്മയും പരിഹരിക്കണം.
ഇഞ്ചി നട്ടു പരിപാലിക്കുന്നതും അൽപം ഇഞ്ചിയും തുളസിയിലയും ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗുണകരം.