Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രമറിഞ്ഞ് പഠിക്കാം : പൂരം

പൂരം നക്ഷത്രം

പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. പൂരം നക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ

പഠനവിഷയങ്ങള്‍ കൃത്യമായി ഒാർക്കുമെങ്കിലും പ്രധാനപ്പെട്ടവ അടയാളപ്പെടുത്തി പഠിക്കുന്ന ശീലം വളർത്തിയെടുക്കുക

പഠനകാലയളവിലെ ചെറിയ വിഷയങ്ങൾപോലും വളരെ ഗൗരവമായി കാണുന്ന ശീലം പൂരം നക്ഷത്രക്കാര്‍ക്കുണ്ട്. അതു പഠനത്തെ പ്രതികൂലമായി ബാധിക്കാൻ ഇടയുള്ളതിനാല്‍ ആ ശീലം മാറ്റാൻ ശ്രമിക്കുക.  ബുദ്ധിപരമായ പ്രവർത്തനങ്ങളിൽ കൂടുതൽ ശോഭിക്കാൻ കഴിയുന്ന വ്യക്തിത്വമാണ് നിങ്ങൾക്കുള്ളത്.  പക്ഷേ, പലപ്പോഴും ആ വ്യക്തിത്വം തിരിച്ചറിയാൻ നിങ്ങൾക്ക് ആകുന്നില്ല. ആ പോരായ്മയും തിരുത്തണം. കുഴപ്പം പിടിച്ച പഠനവിഷയങ്ങൾ പോലും വേഗത്തിൽ മനസ്സിലാക്കാൻ നിങ്ങൾക്കു സാധിക്കും. പാഠ്യവിഷയങ്ങളെക്കാൾ സ്വയമേവ ചിന്തിച്ചും നിരീക്ഷിച്ചും കാര്യങ്ങൾ മനസ്സിലാക്കാൻ ഈ അധ്യയനവർഷം ശ്രമിക്കുക.  യാന്ത്രികമായ പഠനമാർഗങ്ങളെക്കാൾ ബുദ്ധിശക്തിയും ഗവേഷണവും മനോധർമവും ആവശ്യമുള്ള പഠനമാർഗങ്ങളാണ് ഏറെ ഗുണം െചയ്യുക. നല്ല ധാരണാശക്തിയുള്ളതിനാൽ എല്ലാ പഠനവിഷയങ്ങളെക്കുറിച്ചും കൃത്യമായി ഒാർക്കുന്നതിനുള്ള കഴിവ് ഉണ്ടാകും. എങ്കിലും പ്രധാന കാര്യങ്ങൾ അടയാളപ്പെടുത്തി പഠിക്കുന്ന ശീലം വളർത്തിയെടുക്കാൻ ശ്രമിക്കുക.

വയമ്പ് നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതും വയമ്പ് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.