പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. ചോതി നക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ
ഒരുപാടുപഠിക്കേണ്ട സന്ദർഭങ്ങളിലും സുഹൃദ്ബന്ധങ്ങൾക്കു പ്രാധാന്യം കൊടുത്ത് അവയ്ക്കു േവണ്ടി സമയം ചെലവഴിക്കും.
പഠനകാലയളവിൽ ചില വിപരീത പരിസ്ഥിതികൾ ഉണ്ടാകാനുള്ള സാധ്യത ചോതി നക്ഷത്രക്കാരില്‍ കണ്ടുവരുന്നു. േകാഴ്സ് തിരഞ്ഞെടുക്കുന്നതിലും പഠനം മുന്നോട്ടു െകാണ്ടു പോകുന്നതിലും ഒക്കെ ഇത് ഉണ്ടാകും. ഏതു സാഹചര്യത്തിലും മനസ്സ് പതറാതെ മുന്നോട്ടു പോയാൽ മികച്ച വിജയം കരസ്ഥമാക്കാം. സന്ദർഭത്തിനനുസരിച്ച് ബുദ്ധിയോടെ പെരുമാറാൻ നല്ല കഴിവുള്ള വ്യക്തിയാണ് നിങ്ങൾ. ഭാവിയെപ്പറ്റി വലിയചിന്തകൾ ഇല്ലെന്നത് പോരായ്മയാണ്. അതു പരിഹരിച്ച് ഭാവിയെപ്പറ്റി നല്ലതു പോലെ ചിന്തിച്ച് പ്രവർത്തിക്കാൻ ആ അധ്യയന വർഷം ശ്രമിക്കുക. ഇടയ്ക്കിടെ നിരാശ ബാധിക്കുന്ന ശീലം ചോതി നക്ഷത്രക്കാര്‍ക്ക് ഉണ്ടാകാം. അത് പരിഹരിക്കാൻ ശ്രമിക്കുക. ഒരുപാടു പഠിക്കേണ്ട സന്ദർഭങ്ങളില്‍ പോലും സുഹൃദ്ബന്ധങ്ങൾക്കു പ്രാധാന്യം കൊടുത്ത് അ വർക്കു വേണ്ടി സമയം ചെലവഴിക്കാറുണ്ട്. ആ സ്വഭാവരീതിയിലും അൽപം മാറ്റം വരുത്താൻ ഈ അധ്യയനവർഷം ശ്രമിക്കുന്നത് നല്ലതാണ്.
വെള്ള ശംഖുപുഷ്പം നട്ടു പരിപാലിക്കുന്നതും വെള്ള ശംഖു പുഷ്പമിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നതും ശുഭകരം.