Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രമറിഞ്ഞ് പഠിക്കാം : തൃക്കേട്ട

18-Trikatta-study

പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. തൃക്കേട്ട നക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ.

പഠനവിഷയത്തേക്കാൾ മറ്റുള്ള കാര്യങ്ങളിൽ അറിവ് നേടുന്നതിനുള്ള ശ്രമങ്ങൾ തൃക്കേട്ടക്കാരുെട പ്രത്യേകതയാണ്.

പഠനോപകരണങ്ങളും പുസ്തകങ്ങളും മറ്റും ശ്രദ്ധിക്കാതെ വാരിവലിച്ചിടുന്ന സ്വഭാവരീതി തൃക്കേട്ട  നക്ഷത്രക്കാര്‍ക്കുണ്ട്. ഇത് തിരുത്താൻ ഈ അധ്യയനവർഷം മുതൽ ശ്രമം തുടങ്ങുക. പലപ്പോഴും വളരെ അത്യാവശ്യ സമയത്താകും പ്രധാനപ്പെട്ട പല കാര്യങ്ങളും തിരയുന്നത്.  ആ രീതി മാറ്റി അടുക്കും ചിട്ടയും പുലർത്തിയാൽ ഏറെ പ്രയോജനം ലഭിക്കും. പഠനത്തിൽ വളരെ മികവ് പുലർത്താൻ കഴിയുന്ന  വ്യക്തിത്വമാണ് നിങ്ങൾക്കുള്ളത്. പക്ഷേ, സ്വയമേവ വരുത്തിവയ്ക്കുന്ന മന്ദത നിങ്ങളുടെ പഠനത്തെ ബാധിക്കാം. അതു പരിഹരിക്കാനും ഈ അധ്യയനവർഷം പരിശ്രമിക്കുക. പഠനവിഷയത്തേക്കാൾ മറ്റുള്ള കാര്യങ്ങളിൽ അറിവ് നേടുന്നതിനുള്ള ശ്രമങ്ങൾ തൃക്കേട്ടക്കാരുെട പ്രത്യേകത ആണെങ്കിലും പഠനത്തെ ബാധിക്കാതെ ശ്രദ്ധിക്കണം. ബുദ്ധിപരമായ കഴിവുകൾ ഉപയോഗപ്പെടുത്തി വിശകലനപരമായ ലേഖനങ്ങൾ തയാറാക്കുന്നതിനും നിരൂപണം നടത്തുന്നതിനുമുള്ള കഴിവ്  പ്രവൃത്തിപഥത്തിൽ കൊണ്ടുവരണം. 

കറുകയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും കറുക നട്ട് പിടിപ്പിച്ച് പരിപാലിക്കുന്നതും ശുഭകരം