ദേവീ ഭജനത്തിന് ഉത്തമമായ നാളുകളാണ് നവരാത്രി കാലം. പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്കെല്ലാം മൂലകാരണം ലോകമാതാവായ ആദിപരാശക്തിയാണ്. ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്ന രീതിയിൽ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങൾ ആദിപരാശക്തിക്കുണ്ട്. ഈ മൂന്നുഭാവങ്ങളെയാണ് നവരാത്രികാലത്ത് യഥാക്രമം മൂന്ന് ദിനങ്ങളിലായി ആരാധിക്കപ്പെടുന്നത്.
മാതൃസ്വരൂപിണിയും ഭക്തവത്സലയുമാണ് ദേവി. എല്ലാ നാമങ്ങളിലും ശ്രേഷ്‌ഠമാണ് വിഷ്‌ണുനാമം. ആയിരം വിഷ്‌ണുനാമത്തിന് തുല്യമാണൊരു ശിവനാമം. ആയിരം ശിവനാമത്തിന് തുല്യമാണൊരു ദേവിനാമം. ഏതു തെറ്റിനും മാപ്പു നല്‍കുന്ന ഒരേയൊരു കോടതിയേയുള്ളു അതാണ് മാതൃഹൃദയം. മക്കൾക്ക് ഒരാപത്തു വരുന്നത് കണ്ടുനിൽക്കാന്‍ അമ്മയ്ക്കാവില്ല. അതുപോലെ ഭക്തരുടെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും ഭഗവതി നീക്കുമെന്നാണ് വിശ്വാസം. ദേവിയെ സ്മരിക്കുന്നതിനു നേരമോ കാലമോ നോക്കേണ്ടതില്ല. തെളിഞ്ഞ മനസ്സോടെയുള്ള ഉദാത്തഭക്തിയാണ് ദേവീപ്രീതിക്കുത്തമം.
നിത്യവും ദേവീ മാഹാത്മ്യം ജപിക്കുന്നത് ശ്രേഷ്ഠമാണ്. ഭക്തിയോടെയുള്ള ദേവീമാഹാത്മ്യജപം കുടുംബൈശ്വര്യത്തിനു കാരണമാകും .ദേവീപ്രീതിയാൽ കുടുംബത്തിൽ ശാന്തിയും സമാധാനവും ഐക്യവും നിലനിൽക്കുമെന്നുള്ളത് അനുഭവസ്ഥമാണ്.
ദേവീ മാഹാത്മ്യം
യാ ദേവീ സര്‍വ്വ ഭൂതേഷു വിഷ്ണുമായേതി ശബ്ദിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ചേതനേത്യഭിധീയതേ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ബുദ്ധിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു നിദ്രാരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ക്ഷുധാരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ഛായാരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു തൃഷ്ണരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ക്ഷാന്തിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ജാതിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ലജ്ജാരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ശാന്തിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ശ്രദ്ധാരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു കാന്തിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ലക്ഷ്മീരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു വൃത്തിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു സ്മൃതിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ദയാരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു തുഷ്ടിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു മാതൃരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
യാ ദേവീ സര്‍വ്വ ഭൂതേഷു ഭ്രാന്തിരൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ