Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂജവയ്പ് ഒക്ടോബർ 16ന്; രണ്ടു ദിവസം എന്ത്കൊണ്ട്?

navarathri

നവരാത്രിദിവസങ്ങളിൽ കേരളത്തിൽ പുസ്തകപൂജയും ആയുധപൂജയും പ്രധാനമാണ്.  ദുർഗാഷ്ടമി, മഹാനവമി ദിവസങ്ങളിലാണു പുസ്തകപൂജ നടത്തുന്നത്. സാധാരണ വർഷങ്ങളിൽ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കു പുസ്തകങ്ങൾ പൂജയ്ക്കു വയ്ക്കുകയാണു പതിവ്. എന്നാൽ ഇക്കൊല്ലം ദുർഗാഷ്ടമിയുടെ തലേന്നു സന്ധ്യയ്ക്കു പുസ്തകങ്ങൾ വയ്ക്കേണ്ടിവരും. രണ്ടു ദിവസം പൂർണമായും പുസ്തകങ്ങൾ പൂജയ്ക്ക് ഇരിക്കേണ്ട സാഹചര്യമാണ് ഇക്കൊല്ലം.

ചാന്ദ്രരീതി പ്രകാരമുള്ള ആശ്വിനമാസത്തിലെ വെളുത്തപക്ഷ അഷ്ടമി സന്ധ്യയ്ക്ക് വരുന്ന ദിവസമാണു പൂജവയ്പ് നടത്തുന്നത്. എന്നാൽ, അഷ്ടമി പിറന്നാൾ പക്ഷത്തിലേതുപോലെ രാവിലെ 6 നാഴികയ്ക്കു വരുന്ന ദിവസമാണു ദുർഗാഷ്ടമി ആയി ആചരിക്കുന്നത്. 

ഇക്കൊല്ലം (2018) ഒക്ടോബർ 16ന് രാവിലെ 10 നാഴിക 04 വിനാഴിക വരെ സപ്തമിയാണ്. അതുകഴിഞ്ഞാൽ അഷ്ടമി തുടങ്ങും. അതായത്, 16ന് ഉച്ചയ്കു മുൻപേ തുടങ്ങുന്ന അഷ്ടമി പിറ്റേ ന്നു (17ന്) ഉച്ചകഴിയുവോളം തുടരും. അതനുസരിച്ച്, സന്ധ്യയ്ക്ക് അഷ്ടമി വരുന്നത് ഒക്ടോബർ 16നാണ്. അതുകൊണ്ട് 16ന് സന്ധ്യയ്ക്കു മുൻപേ പൂജയ്ക്കായി പുസ്തകങ്ങൾ വയ്ക്കും. ദുർഗാഷ്ടമി വരുന്ന ഒക്ടോബർ 17നും മഹാനവമി വരുന്ന 18നും അടച്ചുപൂജയാണ്. അതുകഴിഞ്ഞ് വിജയദശമി വരുന്ന 19ന് പുസ്തകമെടുക്കാം. അന്നാണു വിദ്യാരംഭം.