നവംബർ 17 (വൃശ്ചികം 1, ശനി)
പകൽ 02:25 വരെ ചതയം. തുടർന്ന് പൂരുരുട്ടാതി. ഒപ്പം പകൽ 11:54 വരെ ശുക്ലപക്ഷനവമി തുടർന്ന് ദശമി. മാസത്തിലെ പൂരുരുട്ടാതി ശുക്ലപക്ഷദശമി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ദിനം അനുയോജ്യമല്ല. പകൽ 02:25 നു ശേഷം പിണ്ഡനൂൽ ദോഷം ഉള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും യാത്രകൾ നടത്തുന്നതിന് ദിനം ഉത്തമം.
അത്തം, തിരുവോണം, പൂരാടം, തൃക്കേട്ട നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസദോഷശാന്തിക്ക് ധർമ്മശാസ്താവിനെ ഭജിക്കുക. ശാസ്താക്ഷേത്രദര്‍ശനം നടത്തി നീരാഞ്ജനം കത്തിക്കുക. അതിനു സാധിക്കാത്തവർ സ്വഭവനത്തിൽ ശുദ്ധിയോടെ വിളക്കു കൊളുത്തി ശാസ്താ അഷ്ടോത്തര ജപം നടത്തുക. ലാൽകിതാബ് പരിഹാരം: എള്ളു കലർത്തിയ ചോറു കാക്കയ്ക്കു നൽകുക.
നവംബർ 18 (വൃശ്ചികം 2, ഞായർ)
വൈകിട്ട് 04:30 വരെ പൂരുരുട്ടാതി. തുടർന്ന് ഉത്രട്ടാതി. ഒപ്പം പകൽ 01:33 വരെ ശുക്ലപക്ഷദശമി. തുടർന്ന് ഏകാദശി. മാസത്തിലെ ശുക്ലപക്ഷഏകാദശി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. വൈകിട്ട് 04:30 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടി വരും. സൽസന്താനയോഗമുള്ള ദിവസമല്ല. സിസേറിയൻ പ്രസവം സാധിച്ചാൽ ഒഴിവാക്കുക.
ഉത്രം, അവിട്ടം, ഉത്രാടം, മൂലം നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസ ഗുണവർധനയ്ക്ക് ആദിത്യഭജനം നടത്തുക. ആദിത്യഹൃദയം ജപിക്കുക, നവഗ്രഹസ്തോത്രം ജപിക്കുക, നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ദർശനം നടത്തുക എന്നിവയും ഗുണകരമായിരിക്കും. ലാൽകിതാബ് പരിഹാരം: പനിനീരില്‍ ചാലിച്ച രക്തചന്ദനം നെറ്റിയിൽ ധരിക്കുക. ഗോതമ്പു ഭക്ഷണം കഴിക്കുക.
നവംബര്‍ 19 (വൃശ്ചികം 3, തിങ്കൾ)
വൈകിട്ട് 05:24 വരെ ഉത്രട്ടാതി. തുടർന്ന് രേവതി. ഒപ്പം പകൽ 02:29 വരെ ശുക്ലപക്ഷഏകാദശി. തുടർന്ന് ദ്വാദശി. മാസത്തിലെ ഉത്രട്ടാതി ശുക്ലപക്ഷദ്വാദശി ശ്രാദ്ധം ഉത്രട്ടാതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. ചോറൂൺ പാടില്ല. വിവാഹനിശ്ചയം, എഗ്രിമെന്റുകളിലൊപ്പിടൽ, ദീർഘദൂരയാത്രകൾ, വസ്ത്രാഭരണങ്ങൾ വാങ്ങൽ എന്നിവയാകാം. വൈദ്യസന്ദർശനം നടത്തി ചികിത്സ ആരംഭിക്കുന്നതിന് ദിനം ഉത്തമമാണ്.
പൂരം, ചതയം, തിരുവോണം, പൂരാടം നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസദോഷശാന്തിക്കായി ഉമാമഹേശ്വര സങ്കൽപത്തിൽ ശിവനെ ഭജിക്കുക. ശിവങ്കൽ രണ്ടു കൂവളമാല ഒന്നിച്ചു ചാർത്തിക്കുന്നതും, ഉമാമഹേശ്വരപൂജ നടത്തിക്കുന്നതും ഉത്തമം. ലാൽകിതാബ് പരിഹാരം: പാൽച്ചോർ ശിശുക്കൾക്കു നൽകുക.
നവംബർ 20 (വൃശ്ചികം 4, ചൊവ്വ)
വൈകിട്ട് 06:33 വരെ രേവതി. തുടർന്ന് അശ്വതി. ഒപ്പം പകൽ 02:40 വരെ ശുക്ലപക്ഷദ്വാദശി. ത്രയോദശി. മാസത്തിലെ രേവതി ശുക്ലപക്ഷത്രയോദശി ശ്രാദ്ധം രേവതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ നടത്തുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പുതിയ പ്രവര്‍ത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭബന്ധവും ദിവസത്തിനില്ല. വൈകിട്ട് 04:33 മുതൽ 08:33 വരെ ഗണ്ഡാന്തസന്ധി ദോഷമുണ്ട്. സൽസന്താനയോഗമുള്ള ദിനമല്ല.
മകം, പൂരം, പൂരുരുട്ടാതി, അവിട്ടം, ഉത്രാടം നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണവര്‍ധനയ്ക്കായി സുബ്രഹ്മണ്യ ഭജനം നടത്തുക. സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തി ചുവന്ന പുഷ്പം സമർപ്പിക്കുക. കുമാരസൂക്തപുഷ്പാഞ്ജലി നടത്തിക്കുക. ലാൽകിതാബ് പരിഹാരം : ആര്യവേപ്പിന് വെള്ളം ഒഴിക്കുക.
നവംബർ 21 (വൃശ്ചികം 5, ബുധൻ)
വൈകിട്ട് 06:30 വരെ അശ്വതി. തുടർന്ന് ഭരണി. ഒപ്പം പകൽ 02:06 വരെ ശുക്ലപക്ഷത്രയോദശി. ചതുർദ്ദശി. മാസത്തിലെ അശ്വതി ശുക്ലപക്ഷചതുർദ്ദശി ശ്രാദ്ധം അശ്വതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ഔഷധസേവാരംഭം ആവാം. പണമിടപാടുകൾ നടത്തുന്നതിന് ദിനം ചേർന്നതാണ്.
അനിഴം, തൃക്കേട്ട, ഉത്രട്ടാതി, ചതയം, തിരുവോണം നാളുകാർക്ക് ദിനം പ്രതികൂലം. ശ്രീകൃഷ്ണ ഭജനം നടത്തി ദിവസഗുണവര്‍ധന കൈവരുത്താം. ക്ഷേത്രദർശനം നടത്താൻ സാധിക്കുന്നവർ തുളസിയില സമർപ്പിച്ച് അവൽ നിവേദിക്കുക. അതിനു സാധിക്കാത്തവർ ഭവനത്തിൽ ശ്രീകൃഷ്ണഭജനം നടത്തുക. ലാൽകിതാബ് പരിഹാരം: നുറുക്കിയ ധാന്യം ഒരു ചെറിയ പാത്രത്തിൽ പഞ്ചസാര ചേർത്ത് ഉറുമ്പുകൾക്ക് നൽകുക. ദിവസത്തിന് ചേർന്ന നിറം: പച്ച, കറുകനിറം.
നവംബർ 22 (വൃശ്ചികം 6, വ്യാഴം)
വൈകിട്ട് 05:50 വരെ ഭരണി. തുടർന്ന് കാർത്തിക. ഒപ്പം പകൽ 12:53 വരെ ശുക്ലപക്ഷചതുർദ്ദശി. തുടർന്ന് പൗർണ്ണമി. മാസത്തിലെ ഭരണി പൗർണ്ണമി ശ്രാദ്ധം ഭരണി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. തൃക്കാർത്തിക ദീപാരാധന ഇന്നാണ് ആചരിക്കേണ്ടത്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല.
അനിഴം, തൃക്കേട്ട, രേവതി, പൂരുരുട്ടാതി, അവിട്ടം നാളുകാർക്ക് ദിനം പ്രതികൂലമാണ്. ശിവനെ ദക്ഷിണാമൂർത്തി ഭാവത്തിൽ ഭജിക്കുന്നത് ഗുണകരമായിരിക്കും. ശിവക്ഷേത്രദർശനം നടത്തി 5 പ്രദക്ഷിണം വെച്ച് നെയ്‌വിളക്കു കത്തിക്കുക. മലർനിവേദ്യം നടത്തുക. ലാൽകിതാബ് പരിഹാരം: അരയാൽ പ്രദക്ഷിണം ചെയ്യുക. മാംസം ഭക്ഷിക്കാതെയിരിക്കുക. ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം.
നവംബർ 23 (വൃശ്ചികം 7, വെള്ളി)
വൈകിട്ട് 04:40 വരെ കാർത്തിക. തുടർന്ന് രോഹിണി. ഒപ്പം പകൽ 11:09 വരെ പൗർണ്ണമി. തുടർന്ന് കൃഷ്ണപക്ഷപ്രഥമ. മാസത്തിലെ കാർത്തിക കൃഷ്ണപക്ഷപ്രഥമ ശ്രാദ്ധം കാർത്തിക പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. വൈകിട്ട് 04:40 മുതൽ മൃത്യുയോഗമുണ്ട്. മംഗളകർമ്മങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുക, വസ്ത്രാഭരണങ്ങൾ വാങ്ങുക, ചികിത്സ ആരംഭിക്കുക എന്നിവയ്ക്ക് ദിനം ചേർന്നതല്ല.
വിശാഖം, ചോതി, അശ്വതി, ഉത്രട്ടാതി, ചതയം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവര്‍ധനയ്ക്ക് മഹാലക്ഷ്മി ഭജനം നടത്തുക. ഭവനത്തിൽത്തന്നെ ശുദ്ധിയോടെ നെയ്‌വിളക്കു കത്തിച്ച് 24 മിനിറ്റ് മഹാലക്ഷ്മി ഭജനം നടത്തുക. ലാൽകിതാബ് പരിഹാരം: പച്ചരി ദാനം ചെയ്യുക. ദിവസത്തിനു ചേർന്ന നിറം: വെളുപ്പ്, ക്രീം.
നവംബർ 24 (വൃശ്ചികം 8, ശനി)
പകൽ 02:09 വരെ രോഹിണി. തുടർന്ന് മകയിരം. ഒപ്പം കാലത്ത് 09:00 വരെ കൃഷ്ണപക്ഷപ്രഥമ. മാസത്തിലെ രോഹിണി കൃഷ്ണപക്ഷദ്വിതീയ ശ്രാദ്ധം രോഹിണി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. വിവാഹനിശ്ചയം, ഗൃഹാരംഭപ്രവേശനങ്ങൾ, വസ്ത്രാഭരണം, വാഹനം, ഭൂമി ഇവ വാങ്ങൽ, ഔഷധസേവ ആരംഭിക്കൽ എന്നിവയ്ക്ക് ദിനം ചേർന്നതാണ്.
ചോതി, ചിത്തിര, മകയിരം, അവിട്ടം, ഭരണി, രേവതി, പൂരുരുട്ടാതി നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണവര്‍ധനയ്ക്ക് ധർമ്മശാസ്താവിനെ ഭജിക്കുക. ശാസ്താക്ഷേത്രദർശനം നടത്തി കറുത്ത എള്ള്, കർപ്പൂരം, നല്ലെണ്ണ എന്നിവ സമർപ്പിക്കുക. അഷ്ടോത്തര ജപം നടത്തുന്നതും ഗുണകരമാണ്. ലാൽകിതാബ് പരിഹാരം: റൊട്ടിയിൽ നല്ലെണ്ണ പുരട്ടി കാക്കകൾക്കു നൽകുക. ദിവസത്തിനു ചേർന്ന നിറം: കറുപ്പ്, കടുംനീലം.
നവംബർ 25 (വൃശ്ചികം 9, ഞായർ)
പകൽ 01:25 വരെ മകയിരം. തുടർന്ന് തിരുവാതിര. ഒപ്പം പുലർച്ചെ 06:37 വരെ കൃഷ്ണപക്ഷദ്വിതീയ. തുടർന്ന് തൃതീയ. മാസത്തിലെ മകയിരം, തിരുവാതിര, കൃഷ്ണപക്ഷതൃതീയ ശ്രാദ്ധം മകയിരം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകൽ 01:25 വരെ ദിവസത്തിന് ശുഭബന്ധമുണ്ട്. ദീർഘകാല ഫലം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങൾ ആരംഭിക്കുന്നതിന് ദിനം അനുകൂലമാണ്.
മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്രട്ടാതി നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസദോഷശാന്തിക്ക് ശിവഭജനം നടത്തുന്നത് ഉത്തമം. ശിവക്ഷേത്രദർശനം നടത്താന്‍ സാധിക്കുന്നവർ ശിവന് കൂവളത്തില സമർപ്പിക്കണം. അതിനു സാധിക്കാത്തവർ കുളി കഴിഞ്ഞ് ഭസ്മം ധരിച്ച് 108 ഉരു ശിവനാമജപം നടത്തുക. ലാൽകിതാബ് പരിഹാരം: കിഴിയായിക്കെട്ടിയ 11 ഒറ്റനാണയങ്ങൾ ദാനം ചെയ്യുക. ദിവസത്തിനു ചേർന്ന നിറം: ചുവപ്പ്, ഓറഞ്ച്.
നവംബർ 26 (വൃശ്ചികം 10, തിങ്കൾ)
പകൽ 11:36 വരെ തിരുവാതിര. തുടർന്ന് പുണർതം. ഒപ്പം രാത്രി 01:34 വരെ കൃഷ്ണപക്ഷചതുർത്ഥി. മാസത്തിലെ പുണർതം കൃഷ്ണപക്ഷചതുർത്ഥി ശ്രാദ്ധം തിരുവാതിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകൽ 11:36 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ആദ്യമായി വൈദ്യസന്ദർശനം നടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.
തിരുവോണം, ഉത്രാടം, രോഹിണി, ഭരണി, രേവതി നാളുകാർക്ക് ദിനം അനുകൂലമല്ല. ദിവസ ദോഷശാന്തിക്ക് ദുർഗ്ഗാഭജനം നടത്തുക. ദുർഗ്ഗാദേവിക്ക് വെളുത്ത പുഷ്പം സമർപ്പിക്കുന്നതും പായസനിവേദ്യം നടത്തുന്നതും ഗുണകരമാണ്. ഭവനത്തിൽ ലളിതാസഹസ്രനാമജപം നടത്തുന്നതും നന്ന്. ലാൽകിതാബ് പരിഹാരം: പ്രധാന മുറിയിൽ പനിനീർ നിറച്ച പാത്രം സൂക്ഷിക്കുക. ദിവസത്തിനു ചേർന്ന നിറം: വെളുപ്പ്, ക്രീം.
നവംബർ 27 (വൃശ്ചികം 11, ചൊവ്വ)
കാലത്ത് 09:49 വരെ പുണർതം. തുടർന്ന് പൂയം. ഒപ്പം രാത്രി 11:08 വരെ കൃഷ്ണപക്ഷപഞ്ചമി. മാസത്തിലെ പൂയം, കൃഷ്ണപക്ഷപഞ്ചമി, പുണർതം, പൂയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. എന്നാൽ പണമിടപാടുകൾ നടത്തുന്നതിനും നിക്ഷേപങ്ങൾക്കും ദിനം ചേർന്നതാണ്.
ഉത്രാടം, പൂരാടം, മകയിരം, കാർത്തിക, അശ്വതി നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവര്‍ധനയ്ക്ക് സുബ്രഹ്മണ്യ ഭജനം നടത്തുക. സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തി കദളിപ്പഴം നിവേദിക്കുക. അതിനു സാധിക്കാത്തവർ ഭവനത്തിലിരുന്ന് സുബ്രഹ്മണ്യ സ്തോത്രങ്ങൾ ജപിക്കുക. ലാൽകിതാബ് പരിഹാരം: തുവരപ്പരിപ്പ് കലർന്ന ഭക്ഷണം കഴിക്കുക. ദിവസത്തിനു ചേർന്ന നിറം: ചുവപ്പ്, ഓറഞ്ച്.
നവംബർ 28 (വൃശ്ചികം 12, ബുധൻ)
കാലത്ത് 08:08 വരെ പൂയം. തുടർന്ന് ആയില്യം. ഒപ്പം രാത്രി 08:51 വരെ കൃഷ്ണപക്ഷഷഷ്ഠി. മാസത്തിലെ ആയില്യം കൃഷ്ണപക്ഷഷഷ്ഠി ശ്രാദ്ധം ആയില്യം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾക്ക് അനുകൂലമായ ദിനമല്ല. ബിസിനസ്സ് ആരംഭിക്കുക, വൈദ്യസന്ദർശനം നടത്തി ചികിത്സ ആരംഭിക്കുക എന്നിവയ്ക്ക് ദിനം ചേർന്നതല്ല. കാലത്ത് 08:08 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് പരിഹാരം വേണ്ടിവരും.
മൂലം, പൂരാടം, തിരുവാതിര, രോഹിണി, ഭരണി നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവര്‍ധനയ്ക്കായി ശ്രീകൃഷ്ണഭജനം നടത്തുക. ശ്രീകൃഷ്ണസ്വാമിയുടെ ക്ഷേത്രദർശനം നടത്തി തുളസിമാല ചാർത്തിച്ച് വെണ്ണനിവേദ്യം നൽകുക. ക്ഷേത്രത്തിൽ പോകുവാന്‍ സാധിക്കാത്തവർ വീട്ടിലിരുന്ന് നാരായണനാമജപം ആറുമിനിറ്റ് നടത്തുക. ലാൽകിതാബ് നിർദ്ദേശം: ഭക്ഷണത്തിൽ ചെറുപയർ ഉൾപ്പെടുത്തുക. ദിവസത്തിനു ചേർന്ന നിറം: പച്ച.
നവംബർ 29 (വൃശ്ചികം 13, വ്യാഴം)
പുലർച്ചെ 06:38 വരെ ആയില്യം. തുടർന്ന് മകം. ഒപ്പം വൈകിട്ട് 06:46 വരെ കൃഷ്ണപക്ഷസപ്തമി. മാസത്തിലെ മകം കൃഷ്ണപക്ഷസപ്തമി ശ്രാദ്ധം മകം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. കാലത്ത് 08:38 വരെ ഗണ്ഡാന്തസന്ധിദോഷമുണ്ട്. തുടർന്നുള്ള സമയം ശുഭബന്ധമുള്ള ദിവസമാണ്. വിവിധങ്ങളായ മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്. സൽസന്താനയോഗമുള്ള ദിനമാണ്.
രേവതി, ഉത്രട്ടാതി, പൂയം, തിരുവാതിര, രോഹിണി നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ദോഷശാന്തിക്കായി ഹനുമദ്ഭജനം നടത്തുക. ഹനുമാൻ സ്വാമിക്ക് വെറ്റില മാല ചാർത്തിക്കുക. കുഴച്ച അവൽ നിവേദിക്കുക, രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുക. ലാൽകിതാബ് പരിഹാരം: ശിശുക്കൾക്ക് ലഡു നൽകുക. ദിവസത്തിനു ചേർന്ന നിറം: മഞ്ഞ.
നവംബർ 30 (വൃശ്ചികം 14, വെള്ളി)
രാത്രി 04:17 വരെ പൂരം. ഒപ്പം പകൽ 04:55 വരെ കൃഷ്ണപക്ഷഅഷ്ടമി. തുടർന്ന് നവമി. മാസത്തിലെ പൂരം കൃഷ്ണപക്ഷഅഷ്ടമി ശ്രാദ്ധം പൂരം നക്ഷത്രം എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പിണ്ഡനൂൽ ദോഷം ഉള്ളതിനാൽ ഇന്നു സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ഉത്രട്ടാതി, രേവതി, ആയില്യം, പുണർതം, മകയിരം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസദോഷശാന്തിക്കായി മഹാഗണപതിയെ ഭജിക്കുക. ക്ഷേത്രത്തിൽ ഗണപതി ഹോമം നടത്തിക്കുന്നതും ഗണപതിക്ക് കൽക്കണ്ടം നിവേദിക്കുന്നതും ഉത്തമം. ക്ഷേത്രത്തിൽ പോകുവാൻ കഴിയാത്തവർ വീട്ടിൽത്തന്നെ ഗണപതി ഭജനം നടത്തുക. ലാൽകിതാബ് പരിഹാരം: ചെമ്പുനാണയം പോക്കറ്റിൽ സൂക്ഷിക്കുക. അന്നദാനം നടത്തുക. ദിവസത്തിനു ചേർന്ന നിറം: വെളുപ്പ്, ക്രീം
ഡിസംബർ 1 (വൃശ്ചികം 15, ശനി)
രാത്രി 03:30 വരെ ഉത്രം. ഒപ്പം പകൽ 03:19 വരെ കൃഷ്ണപക്ഷനവമി. തുടർന്ന് ദശമി. മാസത്തിലെ ഉത്രം കൃഷ്ണപക്ഷനവമി, ദശമി ശ്രാദ്ധം ഉത്രം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദീർഘദൂരയാത്രകൾ ആരംഭിക്കുന്നതിന് ദിനം ഉത്തമമാണ്. ആദ്യമായി വൈദ്യസന്ദർശനം നടത്തി ചികിത്സ ആരംഭിക്കുന്നതിനും ഔഷധസേവ ആരംഭിക്കുന്നതിനും ദിനം അനുകൂലമാണ്. പണമിടപാടുകൾ നടത്തുക, ബിസിനസ്സ് ആരംഭിക്കുക എന്നതിനും ദിനം അനുകൂലമാണ്.
പൂരുരുട്ടാതി, ,മകം, പൂയം, തിരുവാതിര നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസ ഗുണവർധനയ്ക്ക് ശ്രീധർമ്മശാസ്താവിനെ ഭജിക്കുക. ശാസ്താക്ഷേത്ര ദർശനം നടത്തി നീരാഞ്ജനം കത്തിക്കുക. ശാസ്താവിന് എള്ളുപായസം നിവേദിക്കുന്നതും ഗുണകരമാണ്. ക്ഷേത്രത്തിൽ പോകുവാൻ സാധിക്കാത്തവർ വീട്ടിലിരുന്ന് അഷ്ടോത്തരജപം നടത്തുക. ലാൽകിതാബ് പരിഹാരം: എള്ളെണ്ണ ദാനം ചെയ്യുക, പകൽ ഉറങ്ങാതെയിരിക്കുക. ദിവസത്തിനു ചേർന്ന നിറം: കറുപ്പ്, കടുംനീലം.
ഡിസംബർ 2 (വൃശ്ചികം 16, ഞായർ)
രാത്രി 03:00 വരെ അത്തം. ഒപ്പം പകൽ 02:00 വരെ കൃഷ്ണപക്ഷദശമി. തുടർന്ന് ഏകാദശി. മാസത്തിലെ അത്തം, കൃഷ്ണപക്ഷഏകാദശി ശ്രാദ്ധം അത്തം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. യാത്രകൾ, വിദ്യകൾ ആരംഭിക്കുക, വിവാഹനിശ്ചയം, വസ്ത്രാഭരണങ്ങൾ വാങ്ങൽ, ഗൃഹാരംഭപ്രവേശനങ്ങൾ, വാഹനം, ഭൂമി ഇവ വാങ്ങൽ എന്നിവയ്ക്ക് ദിനം അനുകൂലമാണ്. സൽസന്താനയോഗമുള്ള ദിനമാണ്.
ചതയം, പൂരം, ആയില്യം, പുണർതം നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസ ദോഷശാന്തിക്ക് ആദിത്യ ഭജനം നടത്തുക. കാലത്ത് ഏഴരമണിക്കു മുമ്പ് ശുദ്ധിയോടെ ആദിത്യഹൃദയം ജപിക്കുക. ആദിത്യനൊപ്പം ശിവഭജനവും നടത്തുക. ശിവങ്കൽ കൂവളത്തില സമർപ്പിക്കുന്നതും, പുറകുവിളക്കിൽ എണ്ണ ഒഴിപ്പിക്കുന്നതും നന്ന്. ലാൽകിതാബ് പരിഹാരം: ഗോതമ്പു ഭക്ഷണം കഴിക്കുക. ദിവസത്തിനു ചേർന്ന നിറം: ചുവപ്പ്, ഓറഞ്ച്.
ഡിസംബർ 3 (വൃശ്ചികം 17, തിങ്കൾ)
രാത്രി 04:49 വരെ ചിത്തിര. ഒപ്പം പകൽ 12:59 വരെ കൃഷ്ണപക്ഷഏകാദശി. തുടർന്ന് ദ്വാദശി. മാസത്തിലെ ചിത്തിര കൃഷ്ണപക്ഷദ്വാദശി ശ്രാദ്ധം ചിത്തിര പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം ഉണ്ട്. ചോറൂൺ ഒഴികെയുള്ള ശുഭകർമ്മങ്ങൾക്ക് ദിനം അനുകൂലമാണ്. ഔഷധസേവ ആരംഭിക്കുന്നതിനും പണമിടപാടുകൾക്കും ദിനം അനുകൂലം.
ചിത്തിര, മകയിരം, അവിട്ടം, ഉത്രം, മകം, പൂയം നക്ഷത്രക്കാർക്ക് ദിനം പ്രതികൂലമാണ്. ദിവസ ഗുണവർധനവിന് ദേവി ഭജനം നടത്തുക. കാലത്ത് ദേവീക്ഷേത്രദർശനം നടത്തി വെളുത്ത പുഷ്പം സമർപ്പിക്കുന്നത് ഉത്തമം. ജയദുർഗ്ഗാ, ശാന്തിദുർഗ്ഗാ മന്ത്രങ്ങളാൽ പുഷ്പാഞ്ജലി നടത്തുന്നതും ഗുണകരമായിരിക്കും. ലാൽകിതാബ് പരിഹാരം: വീട്ടിലെ /ഓഫീസിലെ പ്രധാന മുറിയിൽ ആര്യവേപ്പില വെള്ളത്തിൽ നനച്ച് പകൽ വെയ്ക്കുക. ദിവസത്തിനു ചേർന്ന നിറം: വെളുപ്പ്, ക്രീം.
ഡിസംബര്‍ 4 (വൃശ്ചികം 18, ചൊവ്വ)
രാത്രി 04:59 വരെ ചോതി. ഒപ്പം പകൽ 12:19 വരെ കൃഷ്ണപക്ഷദ്വാദശി. തുടർന്ന് ത്രയോദശി. മാസത്തിലെ ചോതി, കൃഷ്ണപക്ഷത്രയോദശി ശ്രാദ്ധം ചോതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങൾ ആരംഭിക്കുന്നതിന് ദിനം ചേർന്നതല്ല. ദീർഘകാലഫലം പ്രതീക്ഷിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിവെയ്ക്കുന്നതിന് ദിനം അനുകൂലമല്ല. സൽസന്താനയോഗമുള്ള ദിനമല്ല.
രോഹിണി, അത്തം, പൂരം, ആയില്യം നക്ഷത്രജാതർക്ക് ദിനം പ്രതികൂലം. ദിവസ ഗുണവർധനയ്ക്ക് സുബ്രഹ്മണ്യ ഭജനം നടത്തണം. സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തി ആറു പ്രദക്ഷിണം വെച്ച് നമസ്കരിക്കുക. മധുരമുള്ള നിവേദ്യം നടത്തുക. കുമാരസൂക്തത്താൽ പുഷ്പാഞ്ജലി നടത്തുന്നതും ഗുണകരമാണ്. ലാൽകിതാബ് പരിഹാരം: പറവകൾക്ക് നെൽ മലർ നൽകുക. ദിവസത്തിനു ചേർന്ന നിറം: ചുവപ്പ്, ഓറഞ്ച്.
ഡിസംബർ 5 (വൃശ്ചികം 19, ബുധൻ)
രാത്രി 03:33 വരെ വിശാഖം. ഒപ്പം പകൽ 12:02 വരെ കൃഷ്ണപക്ഷത്രയോദശി. തുടർന്ന് ചതുർദശി. മാസത്തിലെ വിശാഖം കൃഷ്ണപക്ഷചതുര്‍ദ്ദശി ശ്രാദ്ധം വിശാഖം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ഭൂമി വാങ്ങൽ, വസ്ത്രാഭരണങ്ങൾ വാങ്ങൽ, ഔഷധസേവ ആരംഭിക്കൽ എന്നിവയ്ക്ക് ദിനം അനുകൂലമാണ്. സൽസന്താനയോഗമുള്ള ദിനമല്ല. സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക.
കാർത്തിക, ചിത്തിര, ഉത്രം, മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് ദിനം പ്രതികൂലമാണ്. ദിവസ ഗുണവർധനയ്ക്കായി ശ്രീകൃഷ്ണഭജനം നടത്തുക. ശ്രീകൃഷ്ണ സ്വാമിക്ക് തൃക്കൈവെണ്ണ നൽകുന്നതും, അലങ്കാരങ്ങൾ നടത്തിക്കുന്നതും ശ്രേയസ്കരമാണ്. ക്ഷേത്രത്തിൽ പോകുവാൻ സാധിക്കാത്തവർ വീട്ടിലിരുന്ന് ശ്രീകൃഷ്ണഭജനം നടത്തുക. ഭാഗവതത്തിലെ ശ്രീകൃഷ്ണാവതാരഭാഗം വായിക്കുന്നതും ഗുണകരമാണ്. ലാൽകിതാബ് പരിഹാരം: ശിശുക്കൾക്ക് മധുരം നൽകുക. ദിവസത്തിന് ചേർന്ന നിറം: പച്ച.
ഡിസംബർ 6 (വൃശ്ചികം 20, വ്യാഴം)
രാത്രി 04:35 വരെ അനിഴം. ഒപ്പം പകൽ 12:11 വരെ കൃഷ്ണപക്ഷചതുർദ്ദശി. തുടർന്ന് അമാവാസി. മാസത്തിലെ അനിഴം അമാവാസി ശ്രാദ്ധം അനിഴം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങൾ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. സൽസന്താനയോഗമുള്ള ദിനമല്ല. ഔഷധസേവ ആരംഭിക്കുന്നതിന് ദിനം ചേർന്നതല്ല.
അശ്വതി, ഭരണി, ചോതി, അത്തം, പൂരം നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസ ഗുണവർധനയ്ക്ക് മഹാവിഷ്ണു ഭജനം നടത്തുക. വിഷ്ണുക്ഷേത്രദർശനം നടത്തി ക്ഷേത്രത്തിലിരുന്ന് നാമജപം നടത്തുക. ഭഗവങ്കൽ യഥാശക്തി നിവേദ്യം നടത്തിക്കുക. ക്ഷേത്രപരിസരത്തുള്ള പശുക്കൾ, മറ്റ് പക്ഷിമൃഗാദികൾ ഇവർക്ക് ഭക്ഷണം നൽകുന്നതും ഉത്തമം. ക്ഷേത്രദർശനത്തിനു സാധിക്കാത്തവർ സ്വഭവനത്തിൽ വിഷ്ണുഭജനം നടത്തണം. ലാൽകിതാബ് പരിഹാരം: മഞ്ഞമുളയുടെ ഇലയോ മഞ്ഞമുളയുടെ ചിത്രമോ വീടിന്റെ /ഓഫീസിന്റെ പ്രധാന മുറിയിൽ സൂക്ഷിക്കുക. ദിവസത്തിനു ചേർന്ന നിറം: മഞ്ഞ, ക്രീം.
ഡിസംബർ 7 (വൃശ്ചികം 21, വെള്ളി)
രാത്രി പുലരുന്ന 06:06 വരെ തൃക്കേട്ട. ഒപ്പം പകൽ 12:50 വരെ അമാവാസി. തുടർന്ന് ശുക്ലപക്ഷപ്രഥമ. മാസത്തിലെ തൃക്കേട്ട ശുക്ലപക്ഷപ്രഥമ ശ്രാദ്ധം തൃക്കേട്ട പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. യാത്രകൾ നടത്തുന്നതിന് ഉത്തമം. വൈദ്യസന്ദർശനം നടത്തി ചികിത്സ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. പുതിയ പ്രവർത്തനങ്ങൾ തുടങ്ങിവെയ്ക്കുന്നതിന് ദിനം ചേർന്നതല്ല.
അശ്വതി, ഭരണി, വിശാഖം, ചിത്തിര, ഉത്രം നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണവർധനയ്ക്കായി നരസിംഹസ്വാമിയെ ഭജിക്കുക. നരസിംഹസ്വാമി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ പൊതുവെ കുറവാണ്. അതിനാൽ വിഷ്ണുക്ഷേത്രദർശനം നടത്തി പ്രാർഥിക്കുക. തുളസി, തെച്ചി എന്നിവ ചേർത്തു കെട്ടിയ മാല ചാർത്തുക, തൃമധുരം നിവേദിക്കുക. ലാൽകിതാബ് പരിഹാരം: നെയ്യ്, റവ ഇവ ചേർത്തുണ്ടാക്കിയ മധുരപലഹാരം ബാലന്മാർക്ക് നൽകുക.
ഡിസംബർ 8 (വൃശ്ചികം 22, ശനി)
ദിനം മുഴുവൻ മൂലം. ഒപ്പം പകൽ 01:59 വരെ ശുക്ലപക്ഷപ്രഥമ. തുടർന്ന് ദ്വിതീയ. മാസത്തിലെ മൂലം ശുക്ലപക്ഷദ്വിതീയശ്രാദ്ധം മൂലം ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങൾ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. യാത്രകൾ നടത്തുക, പുതിയ വസ്ത്രാഭരണങ്ങൾ വാങ്ങുന്നതിനും, ഭൂമി, വാഹനം ഇവ വാങ്ങുന്നതിനും ദിനം അനുകൂലമല്ല. സൽസന്താനയോഗമുള്ള ദിനമല്ല. സിസേറിയൻ പ്രസവങ്ങൾ സാധിച്ചാല്‍ ഒഴിവാക്കുക. പണമിടപാടുകൾക്കും ദിനം അനുകൂലമല്ല.
പൂയം, ആയില്യം, അനിഴം, ചോതി, അത്തം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണവർധനയ്ക്ക് ശാസ്താഭജനം നടത്തുക. സാധിക്കുന്നവർ ശാസ്താവിങ്കൽ ദർശനം നടത്തി നീരാഞ്ജന സമർപ്പണം, അഷ്ടോത്തരജപം ഇവ നടത്തുക. ക്ഷേത്രദർശനത്തിനു സാധിക്കാത്തവർ വീട്ടിൽ തന്നെയിരുന്ന് ശ്രീധർമ്മശാസ്താവിനെ ഭജിക്കുക. ലാൽകിതാബ് പരിഹാരം: ഭവനത്തില്‍ /ഓഫീസില്‍ ശുദ്ധജലത്തിൽ കർപ്പൂരക്കട്ട പകൽ വയ്ക്കുക. ദിവസത്തിനു ചേർന്ന നിറം: കറുപ്പ്, നീല.
ഡിസംബർ 9 (വൃശ്ചികം 23, ഞായർ)
കാലത്ത് 08:07 വരെ മൂലം. തുടർന്ന് പൂരാടം. ഒപ്പം പകൽ 03:40 വരെ ശുക്ലപക്ഷദ്വിതീയ. തുടർന്ന് തൃതീയ. മാസത്തിലെ പൂരാടം ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. കാലത്ത് 08:07 മുതൽ പിണ്ഡനൂൽ ദോഷം ഉണ്ട്. അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. സൽസന്താനയോഗമുള്ള ദിനമല്ല. സിസേറിയൻ പ്രസവം സാധിച്ചാൽ ഒഴിവാക്കുക. പുതിയ പ്രവര്‍ത്തനങ്ങൾ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല.
പൂയം, ആയില്യം, തൃക്കേട്ട, വിശാഖം, ചിത്തിര നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസ ഗുണവർധനയ്ക്ക് ശിവഭജനം നടത്തുക. ശിവക്ഷേത്രദർശനം നടത്തി, ജലധാര നടത്തി, കൂവളമാല ചാർത്തിച്ച്, മലർ നിവേദിച്ച് പ്രാർഥിക്കുക. ശിവങ്കൽ ദർശനം നടത്തുവാൻ സാധിക്കാത്തവർ ഭവനത്തിനുള്ളിൽ ഇരുന്ന് ശിവനെ ഭജിച്ച് അഷ്ടോത്തരജപം, പഞ്ചാക്ഷരജപം ഇവ നടത്തുക. ലാൽകിതാബ് നിർദേശം: മാംസം ഭക്ഷിക്കാതെയിരിക്കുക. ദിവസത്തിനു ചേർന്ന നിറം: ചുവപ്പ്.
ഡിസംബർ 10 (വൃശ്ചികം 24, തിങ്കൾ)
പകൽ 10:36 വരെ പൂരാടം. തുടർന്ന് ഉത്രാടം. പകൽ 05:49 വരെ ശുക്ലപക്ഷതൃതീയ. തുടർന്ന് ചതുർത്ഥി. മാസത്തിലെ ഉത്രാടം ശുക്ലപക്ഷതൃതീയ ശ്രാദ്ധം പൂരാടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പകൽ 10:36 വരെ പിണ്ഡനൂൽ ദോഷം ഉണ്ട്. യാത്രകൾ നടത്തുന്നതിനും, ആദ്യമായി വൈദ്യസന്ദർശനം നടത്തി ചികിത്സ ആരംഭിക്കുന്നതിനും ദിനം അനുകൂലമല്ല.
പുണർതം, പൂയം, മൂലം, അനിഴം, ചോതി നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസ ഗുണവർധനയ്ക്ക് പാർവ്വതി ദേവിയെ ഭജിക്കുക. പാർവ്വതിദേവിക്ക് മഞ്ഞ, വെളുപ്പ് പുഷ്പങ്ങള്‍ സമർപ്പിക്കുക, പാൽപ്പായസ നിവേദ്യം നടത്തുക എന്നിവ ചെയ്യുന്നത് ഉത്തമം. പാർവതിദേവി നടയിൽ ഹരിദ്രം (മഞ്ഞൾ) കൊണ്ട് പുഷ്പാഞ്ജലി ചെയ്യിക്കുന്നത് വിവാഹതടസ്സം നീങ്ങുവാൻ ഉത്തമമാണ്. ലാൽകിതാബ് പരിഹാരം: വെളുത്ത വസ്ത്രം ദാനം ചെയ്യുക. ദിവസത്തിനു ചേർന്ന നിറം: വെളുപ്പ്.
ഡിസംബർ 11 (വൃശ്ചികം 25, ചൊവ്വ)
പകൽ 01:29 വരെ ഉത്രാടം. തുടർന്ന് തിരുവോണം. രാത്രി 08:21 വരെ ശുക്ലപക്ഷചതുർത്ഥി. തുടർന്ന് പഞ്ചമി. മാസത്തിലെ തിരുവോണം ശുക്ലപക്ഷചതുർത്ഥി ശ്രാദ്ധം ഉത്രാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസം മംഗളകർമ്മങ്ങൾക്കു ചേർന്നതല്ല. എന്നാൽ പണമിടപാടുകൾ നടത്തുന്നതിനും, നിക്ഷേപങ്ങൾ നടത്തുന്നതിനും ദിനം അനുകൂലമാണ്. വൈദ്യസന്ദർശനം നടത്തി ചികിത്സ ആരംഭിക്കുന്നതിന് ദിനം ചേർന്നതാണ്.
പുണർതം, തിരുവാതിര, പൂരാടം, തൃക്കേട്ട, വിശാഖം നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണവർധനയ്ക്ക് ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ഭദ്രകാളി അഷ്ടകത്താൽ പുഷ്പാഞ്ജലി നടത്തിക്കുന്നതും ഗുണകരമായിരിക്കും. ലാൽകിതാബ് പരിഹാരം: ഭവനത്തിൽ /ഓഫീസിൽ അരയാലില സൂക്ഷിക്കുക. ദിവസത്തിനു ചേർന്ന നിറം: ചുവപ്പ്, ഓറഞ്ച്.
ഡിസംബർ 12 (വൃശ്ചികം 26, ബുധൻ)
പകൽ 04:35 വരെ തിരുവോണം, തുടർന്ന് അവിട്ടം. ഒപ്പം രാത്രി 11:05 വരെ ശുക്ലപക്ഷപഞ്ചമി. തുടർന്ന് ഷഷ്ഠി. മാസത്തിലെ ശുക്ലപക്ഷപഞ്ചമി ശ്രാദ്ധം തിരുവോണം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. പുതിയ പ്രവര്‍ത്തനങ്ങൾ ആരംഭിക്കുന്നതിന് ദിനം ഉത്തമമാണ്. ഗൃഹനിർമ്മാണത്തിലെ ഇലക്ട്രിക് ജോലികൾ ആരംഭിക്കുക, ഭൂമിയിൽ ചുറ്റുമതിൽ കെട്ടുക എന്നിവയ്ക്ക് ദിനം ഉത്തമം.
തിരുവാതിര, മകയിരം, ചിത്തിര, അവിട്ടം, പൂരാടം, തൃക്കേട്ട, വിശാഖം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണവർധനയ്ക്ക് ശ്രീകൃഷ്ണഭജനം നടത്തുക. ശ്രീകൃഷ്ണക്ഷേത്ര ദർശനം നടത്തി പാൽപ്പായസ നിവേദ്യം നടത്തിക്കുക. നെയ്‌വിളക്കു കത്തിക്കുക. ലാൽകിതാബ് പരിഹാരം: ചെറുപയർ വേവിച്ചത് ചോറു ചേർത്ത് കാക്കയ്ക്കു നൽകുക. ദിവസത്തിനു ചേർന്ന നിറം: പച്ച.
ഡിസംബർ 13 (വൃശ്ചികം 27, വ്യാഴം)
വൈകിട്ട് 07:44 വരെ അവിട്ടം. തുടർന്ന് ചതയം. രാത്രി 01:48 വരെ ഷഷ്ഠി. തുടർന്ന് സപ്തമി. മാസത്തിലെ അവിട്ടം, ശുക്ലപക്ഷഷഷ്ഠി ശ്രാദ്ധം അവിട്ടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന്റെ പകൽ ശുഭബന്ധം ഉള്ളതാണ്. പുതിയ പ്രവര്‍ത്തനങ്ങൾ ആരംഭിക്കുന്നതിന് ദിനം ഉത്തമം. സൽസന്താനയോഗമുള്ള ദിവസമാണ്. യാത്രകൾ നടത്തുന്നതിനും ദിനം ഉത്തമം.
മകയിരം, ചിത്തിര, അവിട്ടം, ഉത്രാടം, മൂലം, അനിഴം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണവർധനയ്ക്ക് നവഗ്രഹപ്രീതി വരുത്തുക. നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ദർശനം നടത്തുക. അതിനു സാധിക്കാത്തവർ നവഗ്രഹസ്തോത്രം ജപിക്കുക. ലാൽകിതാബ് പരിഹാരം: ഒരു നേരമെങ്കിലും ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുക. ദിവസത്തിനു ചേർന്ന നിറം: മഞ്ഞ.
ഡിസംബർ 14 (വൃശ്ചികം 28, വെള്ളി)
രാത്രി 10:42 വരെ ചതയം. തുടർന്ന് പൂരുരുട്ടാതി. രാത്രി 04:15 വരെ സപ്തമി. തുടർന്ന് അഷ്ടമി. മാസത്തിലെ ചതയം ശുക്ലപക്ഷസപ്തമി ശ്രാദ്ധം ചതയം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം ഉണ്ട്. ദീർഘകാലഫലം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങൾ ആരംഭിക്കുന്നതിനും നിക്ഷേപങ്ങൾ നടത്തുന്നതിനും ദിനം ചേർന്നതാണ്. ബിസിനസ്സ് ആരംഭിക്കുന്നതിനും, ചികിത്സ ആരംഭിക്കുന്നതിനും ദിനം അനുകൂലം.
അത്തം, തിരുവോണം, പൂരാടം, തൃക്കേട്ട, പൂയം, ആയില്യം നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസ ഗുണവർധനയ്ക്ക് മഹാലക്ഷ്മിയെ ഭജിക്കുക. ഭവനത്തിൽ പൂർത്തിയാക്കിയ സ്ഥലത്തോ പൂജാമുറിയിലോ അഞ്ചു തിരിയിട്ട നിലവിളക്കു കൊളുത്തി മഹാലക്ഷ്മിയെ ഭജിക്കുക. സാധിക്കുന്നവർ അർഹിക്കുന്ന സാധുജനങ്ങൾക്ക് അന്നദാനം ചെയ്യുക. ലാൽകിതാബ് പരിഹാരം: ഭവനത്തിൽ /ഓഫീസിൽ പനിനീർ പരന്ന തളികയിൽ ഒഴിച്ചു വയ്ക്കുക. ദിവസത്തിനു ചേർന്ന നിറം: വെളുപ്പ്, ചാരനിറം.
ഡിസംബർ 15 (വൃശ്ചികം 29, ശനി)
രാത്രി 01:13 വരെ പൂരുരുട്ടാതി. തുടർന്ന് ഉത്രട്ടാതി. രാത്രി പുലരുന്ന 06:12 വരെ ശുക്ലപക്ഷഅഷ്ടമി. മാസത്തിലെ ശുക്ലപക്ഷഅഷ്ടമി ശ്രാദ്ധം പൂരുരുട്ടാതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പിണ്ഡനൂൽ ദോഷം ഉള്ളതിനാൽ ഇന്നു സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ഒത്തുതീർപ്പു ചർച്ചകൾ നടത്തുക, എഗ്രിമെന്റുകളിലൊപ്പിടുക എന്നിവയ്ക്കും ദിനം ചേർന്നതാണ്.
ഉത്രം, അവിട്ടം, ഉത്രാടം, മൂലം നക്ഷത്രജാതർക്ക് ദിനം പ്രതികൂലം. ദിവസ ഗുണവർധനയ്ക്ക് ശബരിമല ധർമ്മശാസ്താവിനെ ഭജിക്കുക. അദ്ദേഹത്തിന്റെ അഷ്ടോത്തരജപം നടത്തുന്നതും ക്ഷേത്രത്തിൽ എള്ളുപായസം നിവേദിക്കുന്നതും ഗുണകരമാണ്. ലാൽകിതാബ് പരിഹാരം: കറുത്ത വസ്ത്രം ദാനം ചെയ്യുക. ദിവസത്തിനു ചേർന്ന നിറം: കറുപ്പ്, കടുംനീലം.