Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹ തടസം മാറും, ഈ മന്ത്രം ജപിച്ചോളൂ

Manthra for Marriage

ജാതക ദോഷങ്ങൾ മൂലം യഥാസമയം വിവാഹം നടക്കുന്നതിന് തടസം നേരിടുന്ന അനേകം പേരുണ്ട്. ജാതകവശാൽ ഉള്ള ആപത്ഗ്രഹങ്ങളുടെ പ്രവർത്തനങ്ങൾ തടയുന്നതിന് ജപിക്കാവുന്ന മന്ത്രം ആണ് സ്വയംവരമന്ത്രം. പാർവതീദേവിയെ മനസ്സിൽ ധ്യാനിച്ചാണ് സ്വയംവരമന്ത്രം ഉരുവിടേണ്ടത്.

സ്വയംവര മന്ത്രം 

"ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗഭയങ്കരി

സകല സ്ഥാവര ജംഗമസ്യ മുഖ ഹൃദയം മമ വശം

ആകർഷയ ആകർഷയ സ്വാഹ"

പാർവതീ ദേവിയെ ഉപാസിച്ച് നിത്യേന ജപിക്കേണ്ട മന്ത്രമാണ് ഇത്. വിവാഹ തടസം നീങ്ങുന്നതിനു പുറമേ സർവവശ്യം കൂടിയാണ് ഈ മന്ത്രം. അതായത് ജീവിതത്തിലെ സമസ്ത മേഖലകളിലുള്ള തടസങ്ങളും നീക്കാനുള്ള ശക്തി ഈ മന്ത്രത്തിൽ ഉണ്ട് എന്ന് അർഥം. സകല കാര്യവിജയവും സ്വയംവര മന്ത്ര ജപത്തിലൂടെ സാധ്യമാണ്. സ്വയംവരമന്ത്രം നിത്യേനയുള്ള നാമജപത്തിന്റെ ഭാഗമാക്കിയാൽ ജീവിത വിജയം ഉറപ്പാണ്.