Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴദശാഫലം 16 വര്‍ഷം, നിങ്ങൾക്കെങ്ങനെ?

jupiter

ദുരിതപൂർണമായ ജീവിതത്തിലെ ഏറ്റവും ക്ലേശാനുഭവം നിറഞ്ഞ 18 വർഷത്തെ രാഹുർദശയിൽ നിന്നും, കൊല്ലാകൊലയിൽ നിന്നും മോചനവുമായാണ് ഏറ്റവും സൗഭാഗ്യകരമായ വ്യാഴദശയിലേക്ക് പുണ്യാത്മാക്കൾ എത്തിച്ചേരുന്നത്. ഇതിൽ തന്നെ അശ്വതി, മകം, മൂലം മുതൽ പുണർതം, വിശാഖം, പൂരുരുട്ടാതി വരുന്ന നക്ഷത്രക്കാർക്കു മാത്രമേ ഈ സൗഭാഗ്യാവസ്ഥ അനുഭവയോഗ്യമുള്ളു.

വ്യാഴദശയിൽ ഉത്സാഹം, ഉത്കൃഷ്ട സ്ഥാനപ്രാപ്തി, എല്ലാ കാര്യത്തിലും ഉൽകൃഷ്ടാവസ്ഥ, സർവകാര്യവിജയം, വ്യവഹാര വിജയം, തൊഴിലിലഭിവൃദ്ധി, സ്ത്രീജാതകത്തിലെ വിവാഹകാരകത്വം വ്യാഴനായതിനാൽ വിവാഹം, സന്താനലാഭം, സർക്കാർസേവനം, കർമ്മപുഷ്ടി, കീർത്തി, പലവിധ ദ്രവ്യലാഭം, മനഃസന്തോഷം,  വ്യവഹാരം, ശത്രുവർദ്ധന എന്നിവ പ്രതീക്ഷിക്കാം.

വ്യാഴനാൽ ചിന്തിക്കേണ്ടവ 

സത്യം, വിജയം, വിദ്യാഭ്യാസം, സമാധാനം, സംസാരത്തിലെ കഴിവ്, വേദങ്ങൾ, ദൈവീകകാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്, മതകാര്യങ്ങൾ, അമ്പലം, സംസാരം, കണ്ടുപിടുത്തങ്ങള്‍, ദൈവീക കഴിവുകൾ, കലാസാംസ്കാരിക രംഗത്തെ മികവ്, അനന്തരഫലങ്ങളെകുറിച്ചുള്ള അറിവ്, മതസ്ഥാപനങ്ങൾ.

വ്യാഴനെ കൊണ്ട് ചിന്തിക്കേണ്ട അസുഖങ്ങൾ

കഫം, ജലദോഷം, ഡയറിയ, തൊണ്ടയിലെ അസുഖങ്ങൾ, ആസ്മ, ഗ്രഹണി, ചുഴലി, മുഴകൾ, മഞ്ഞപ്പിത്തം, കരൾ രോഗങ്ങൾ, പ്രമേഹം.

വ്യാഴനെ കൊണ്ടു ചിന്തിക്കേണ്ട തൊഴിലുകൾ

പ്രാസംഗികർ, സ്കൂൾ കോളജ് അധ്യാപകർ, പുരോഹിതർ, നിയമവിദഗ്ധർ, ജഡ്ജി, സയന്റിസ്റ്റ്, എൻജിനീയർ, അഡ്മിനിസ്ട്രേറ്റർ, മതപ്രാസംഗികർ

വ്യാഴൻ ഗുണാനുഭവങ്ങള്‍ തരുന്നത്

വ്യാഴ ദശയുടെ ആദ്യ 5 കൊല്ലം ദോഷകരവും, പിന്നീട് 5 കൊല്ലം ശുഭകരവും, കേന്ദ്രാധിപത്യം, നീചം, മൗഢ്യം, ദുർസ്ഥാനാധിപത്യം, ദുർസ്ഥാനസ്ഥിതി, ദുർസ്ഥാനാധിപത്യ ഗ്രഹയോഗവും മുതലായവ ഒരു ഗുണഫലവും തരില്ല.

പക്കപ്പിറന്നാൾ തോറും മഹാവിഷ്ണുവിന് പാൽപ്പായസം, ഭാഗ്യസൂക്തം എന്നിവ സമർപ്പിക്കുന്നത് വ്യാഴത്തിന്റെ ഗുണാനുഭവങ്ങൾ ലഭ്യമാകാൻ നന്ന്.