പണം ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. 'പണമില്ലാത്തവൻ പിണം' എന്നൊരു പഴമൊഴിയുണ്ട്. എത്ര വല്യ സുഹൃത്താണെങ്കിലും പണത്തിനു വേണ്ടി കൈനീട്ടുമ്പോൾ ചിലപ്പോഴെങ്കിലും ആ സുഹൃത്‌ബന്ധത്തിൽ വിള്ളൽ വീഴുന്നത് സ്വാഭാവികം . ഒരു മനുഷ്യായുസ്സെടുത്താൽ ജീവിതത്തിന്റെ വലിയൊരു ഭാഗം ധനസമ്പാദനത്തിനായാണ് നീക്കിവച്ചിരുന്നതെന്നു മനസ്സിലാക്കാം. കിട്ടുന്ന പണം അനാവശ്യമായി ചെലവാകാതിരിക്കാൻ ഫെങ്ങ്ഷുയി പ്രകാരം ചില നിർദേശങ്ങളുണ്ട്. അതിൽ പ്രധാനമാണ് നാം നിത്യവും പണം സൂക്ഷിക്കുന്ന പഴ്‌സ് തിരഞ്ഞെടുക്കുന്നതും സൂക്ഷിക്കുന്നതും .
പഴ്സിൽ പണം, കാർഡുകൾ എന്നിവ അടുക്കും ചിട്ടയോടുകൂടി വയ്ക്കുക. കാലാവധി കഴിഞ്ഞ കാർഡുകൾ, ബില്ലുകൾ എന്നിവ ഒഴിവാക്കുക. സാധനങ്ങൾ കുത്തി നിറയ്ക്കാനുള്ള ഒരു വസ്തുവായി പഴ്സിനെ മാറ്റാതിരിക്കുക .
ഒരിക്കലും പഴ്‌സ് ഒഴിഞ്ഞിരിക്കരുത്. ഒരു രൂപ നാണയമെങ്കിലും സൂക്ഷിക്കുക.
വീട്ടിൽ പഴ്സ് സൂക്ഷിക്കാൻ പ്രത്യേക ഇടം തന്നെ കരുതണം .അത് ഷെൽഫോ മേശയോ അലമാരയോ ആണെങ്കിലും കൃത്യമായി ഒരു സ്ഥാനം നൽകണം . അലക്ഷ്യമായി കട്ടിലിലോ ഊണുമേശയിലോ വലിച്ചെറിയരുതെന്നു ചുരുക്കം.
പഴ്സ് തിരഞ്ഞെടുക്കുമ്പോൾ നിറത്തിന്റെ കാര്യത്തിൽ ഫെങ്ങ്ഷുയി ചില നിർദേശങ്ങൾ നൽകുന്നുണ്ട് .ഊർജത്തെ ആഗിരണം ചെയ്യാൻ കഴിവുള്ള കറുപ്പ് പണത്തെ ആകർഷിക്കാനും സഹായിക്കും .മഞ്ഞ ,പിങ്ക് ,ബ്രൗൺ എന്നീ നിറങ്ങളിലുള്ളവയിലും ധനം സൂക്ഷിക്കാവുന്നതാണ്. എന്നാൽ ചുവപ്പ്, നീല നിറങ്ങളിലുള്ളവ ഒഴിവാക്കുക .
ഒരാൾ ഉപയോഗിച്ച പേഴ്സ് കഴിവതും ഉപയോഗിക്കാതിരിക്കുക.
മൂന്നു ചൈനീസ് നാണയങ്ങൾ കറുപ്പോ ബ്രൗണോ നിറത്തിലുള്ള ചരടിൽ കോർത്ത് പഴ്സിൽ സൂക്ഷിക്കുന്നത് ധനസമ്പാദനത്തിനു കാരണമാകും.
പഴ്സിന്റെ ആകൃതി ഒരു ഘടകമാണ്. ദീർഘചതുരത്തിലുള്ള പേഴ്സ് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. പ്രത്യേകിച്ച് ആകൃതിയില്ലാത്ത പഴ്സിൽ പണം സൂക്ഷിക്കുന്നത് ഒഴിവാക്കുക.