സ്വപ്നം കാണാത്തവർ വിരളമായിരിക്കും. ചിലർ സ്വപ്നത്തെ ഭയക്കുകയും അത് അനുഭവത്തിൽ വരും എന്നു വിശ്വസിക്കുന്നവരുമുണ്ട്. കാണുന്ന എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമാകണമെന്നില്ല, എന്നിരുന്നാലും ചില സ്വപ്നങ്ങൾക്ക് അതിന്റേതായ ഗുണദോഷ ഫലങ്ങൾ ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു.
പാമ്പിനെ സ്വപനത്തിൽ കാണുന്നത് പൊതുവെ ചീത്തയാണെങ്കിലും ചില സാഹചര്യങ്ങളിൽ സ്വപ്നം കാണുന്നത് ഗുണാനുഭവങ്ങൾ നൽകുമത്രേ.
പാമ്പ് കൊത്തുന്നതായി സ്വപ്നം കണ്ടാല്‍ ഐശ്വര്യവും സമ്പത്തും വർധിക്കും എന്നാണ് പഴമക്കാർ പറയുന്നത്.
ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ സ്വപ്നം കണ്ടാൽ വിഷഭോജനത്തിനും രോഗങ്ങൾക്കും കുടുംബാംഗങ്ങൾക്ക് അരിഷ്ടതയും ഉണ്ടാവുമെന്നാണ് വിശ്വാസം.
പാമ്പ് ശരീരത്തിലേക്ക് വീഴുന്നതായി സ്വപ്നം കണ്ടാൽ സമൃദ്ധിയും സർവ്വൈശ്വര്യവുമാണ് ഫലം.
പാമ്പിനെ ഉപദ്രവിക്കുന്നതോ ഏതെങ്കിലും രീതിയില്‍ ഭയപ്പെടുത്തുന്നതോ ആയി സ്വപ്നം കാണുകയാണെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉടൻ പ്രതീക്ഷിക്കാം.
പാമ്പിനെ മറ്റുള്ളവർ കൊല്ലുന്നതായി കണ്ടാൽ ശത്രുക്കൾ കുറയും.
പാമ്പിനെ കണ്ടു പേടിച്ചു ഓടുന്നതുകണ്ടാൽ ജീവിത പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നതിന്റെ സൂചനയാണ് .
കരിനാഗം ദംശിക്കുന്നതായി സ്വപ്നം കണ്ടാൽ ആയുർ ദോഷമുണ്ടാകുമെന്നു പഴമക്കാർ വിശ്വസിക്കുന്നു.
പാമ്പ് കടിച്ചു കാലില്‍ നിന്നു ചോര ഒലിക്കുന്നതായി സ്വപ്നം കണ്ടാൽ കഷ്ടകാലം നീങ്ങി ജീവിതത്തിൽ ശുഭാനുഭവങ്ങൾ ഉണ്ടാവാൻ പോകുന്നു എന്നതിന്റെ സൂചനയാണ്.
പാമ്പുകൾ നിറഞ്ഞ കുഴിയിൽ വീഴുന്നതായായി കണ്ടാൽ ജീവിതത്തിൽ തകർച്ചയുണ്ടാവാൻ പോകുന്നു എന്നാണ് വിശ്വാസം.
കാലിൽ പാമ്പു ചുറ്റുകയും അതിനെ എത്രകുടഞ്ഞിട്ടും കാലിൽനിന്നു മോചിപ്പിക്കാൻ സാധിക്കാത്തതാണ് സ്വപ്നം കാണുന്നതെങ്കിൽ കഷ്ടകാലമാണെന്നാണ് വിശ്വാസം.