പൂക്കൾ കൊണ്ട് ഭഗവൽ സന്നിധിയിൽ സമർപ്പിക്കുന്ന അർച്ചനയാണ് പുഷ്പാഞ്ജലി. ക്ഷേത്രദർശനം നടത്തുമ്പോൾ ഒരിക്കലെങ്കിലും പുഷ്പാഞ്ജലി കഴിക്കാത്തവർ വിരളമായിരിക്കും. ആയുരാരോഗ്യ വർധനയ്ക്കായി നടത്തുന്ന ഏറ്റവും ലളിതമായ വഴിപാടാണിത് . പുഷ്പങ്ങൾകൊണ്ടുള്ള അർച്ചനയോടൊപ്പം ജപിക്കുന്ന മന്ത്രത്തിനനുസരിച്ച് വിവിധ തരം പുഷ്പാഞ്ജലികൾ ഉണ്ട്. ഓരോ പുഷ്പാഞ്ജലിക്കും ഓരോ ഫലങ്ങളാണ്.
വിഷ്ണു ക്ഷേത്രത്തിലോ കൃഷ്ണ ക്ഷേത്രത്തിലോ സമർപ്പിക്കുന്ന ഭാഗ്യസൂക്ത പുഷ്‌പാഞ്‌ജലി ഭാഗ്യലബ്ധിക്കും , സമ്പല്‍സമൃദ്ധിക്കും കാരണമാകും.
ആയുർദോഷശാന്തിക്കും രോഗശമനത്തിനും ശിവ ക്ഷേത്രത്തിൽ മൃത്യുഞ്ജയ പുഷ്പാഞ്ജലി സമർപ്പിക്കാവുന്നതാണ്.
ദേവീക്ഷേത്രങ്ങളിൽ രക്ത പുഷ്പാഞ്ജലി സമർപ്പിക്കുന്നത് അഭീഷ്ടസിദ്ധിക്കും ദോഷപരിഹാരത്തിനും ഉത്തമമാണ്.
സാരസ്വതസൂക്ത പുഷ്പാഞ്ജലി വഴിപാടിലൂടെ വിദ്യാലാഭവും വിദ്യാതടസ്സ പരിഹാരവും ഫലം.
മംഗല്യ തടസ്സം നീങ്ങാൻ സ്വയംവരപുഷ്പാഞ്ജലി ഉത്തമമാണ്.
ദമ്പതികൾ തമ്മിലുള്ള കലഹം ഒഴിവാക്കാനും ദാമ്പത്യ ഐക്യത്തിനും ഐക്യമത്യസൂക്ത പുഷ്പാഞ്ജലി സമർപ്പിക്കാം.
സഹസ്രനാമ പുഷ്പാഞ്ജലി നടത്തിയാല്‍ സർവ ഐശ്വര്യമാണ് ഫലം.
ദീർഘായുസ്സിനായി ആയുര്‍സൂക്ത പുഷ്പാഞ്ജലി സമർപ്പണം ഉത്തമമാണ്.
ശ്രീസൂക്ത പുഷ്പാഞ്ജലി വഴിപാടായി സമർപ്പിക്കുന്നത് ഐശ്വര്യവർധനവിനും സമ്പല്‍സമൃദ്ധിക്കുമായാണ് .