ഇഷ്ടസന്താനലബ്‌ധിക്ക് ഫെങ്ഷൂയി പറയുന്നത്!!

ഹിന്ദുപുരാണങ്ങളനുസരിച്ച് സപ്തർഷികളിൽ ഒരാളായ വസിഷ്ഠന്റെ വളർത്തുപശുവായ കാമധേനു ആഗ്രഹിക്കുന്നതെന്തും സഫലീകരിച്ചു നല്കുന്ന അത്ഭുത പ്രതിഭാസമാണ്. ഹൈന്ദവപുരാണങ്ങളിൽ പശു ഭൗതിക ജീവിതത്തിന്റേയും, സമൃദ്ധിയുടേയും വിശുദ്ധിയുടേയും പ്രതീകമാകുന്നു. ഇതിൽ നിന്നും വിഭിന്നമല്ല മണ്ഡേറിയൻ പുരാണങ്ങളും പശുവിന് നൽകുന്ന ആദരണീയത. നിധിശേഖരങ്ങൾക്ക് മുകളിൽ സമ്പത്തിന്റെ, ഐശ്വര്യത്തിന്റെ കാരണഭൂതനായി കുടികൊളളുന്ന ചൈനീസ് ‘‘വിഷ് കൗ’’ ആഗ്രഹസഫലീകരണത്തിന്റെ പൂർണ പ്രതിബിംബമായിട്ടാണ് ഫെങ്ങ്ഷൂയി അനുശാസിക്കുന്നത്. 

ഒാഫീസ് മേശയുടേയോ പ്രാർത്ഥനാമുറിയിലോ ഇത്തരം വിഷ് കൗവിനെ ദുരിത നിവാരണത്തിനും, സൗഭാഗ്യത്തിനുമായി ചീനക്കാരും പ്രതിഷ്ഠിച്ച് കാണുന്നു. ഭൂമിയിലേക്ക് ജീവജാലങ്ങളുടെ സമ്പുഷ്ടിക്കും, സ്വാസ്ഥ്യത്തിനുമായി വിശുദ്ധിയുടെ പാല്‍ ചുരത്തുന്ന പശുവിനെ ഐശ്വര്യത്തിന്റേയും, സമ്പൽസമൃദ്ധിയുടേയും, പ്രതീകമായി മണ്ഡേറിയൻ സാഹിത്യം വിശേഷിപ്പിക്കുന്നു. ഹൈന്ദവ ബുദ്ധിസ്റ്റ് ചിന്താഗതികൾക്ക് വിഭിന്നമല്ലാത്ത കാഴ്ചപ്പാടുകളിലൂ‍ടെ ഫെങ്ങ്ഷൂയിയും വിഷ് കൗവിന് ദിവ്യത്വം നൽകി ആദരിക്കുന്നു.

ഇഷ്ടസന്താന സൗഭാഗ്യവും സ്വർണപശുക്കളിലൂടെ

ഒന്നിലധികം പൈക്കിടാങ്ങളുമായി സ്വർണനാണയങ്ങളായ നിധിമേൽ പരിലസിക്കുന്ന ഗോപ്രതിഷ്ഠകൾ അഭിവൃദ്ധിക്കൊപ്പം ഇഷ്ടസന്താന ലബ്ധിയും ഉറപ്പുതരുന്നു. അല്ലെങ്കിൽ നമ്മുടെ സന്തതിപരമ്പരയുെട നന്മയ്ക്കായി അവരെ നിത്യവും ഈ ഗോൾഡൻ വിഷ് കൗ രൂപങ്ങൾ കണികാണാനോ, ദിനചര്യയെന്നോളം ഈ ദിവ്യരൂപത്തെ ദർശിക്കുകയോ ചെയ്യണമെന്ന് ഫെങ്ങ്ഷൂയി ഗുരുനാഥന്മാർ ഉപദേശിക്കുന്നു. 

ചൈനീസ് സംസ്കാരം ഉദ്ഘോഷിക്കുന്നത് പശുക്കൾ വിളവെടുപ്പിന്റേയും ജീവനത്തിന്റേയും പോഷണത്തിന്റേയും ബഹുമുഖപ്രതിഭകളായിട്ടാണ്. അതുകൊണ്ട് തന്നെ ഇതിന്റെ രൂപം മനു‌ഷ്യരിൽ ആത്മവിശ്വാസവും, കഠിനാധ്വാനവും, ഇശ്ചാശക്തിയും പ്രദാനം ചെയ്യുന്നതായി അവര്‌‍ വിശ്വസിച്ചു പോരുന്നു. ബിസിനസ് വിജയങ്ങൾക്കും, പരീക്ഷാ വിജയത്തിനും വിഷ് കൗ നൽകുന്ന ആത്മവിശ്വാസം അവാച്യമാണെന്ന് ഫെങ്ങ്ഷൂയി പറയുന്നു.

ലേഖകൻ

Dr. Shaji K Nair (RMP AM)

Fengshui Vasthu Consultant

Reiki Master, Crystal & Angel healer

Email: thejss3@gmail.com

9388166888, 9447252772

Read more: Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam