മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ചില വിവരങ്ങള്‍ മനസിലാക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഒരു ഉന്നത വ്യക്തിയെ കാണുന്നത്ഗുണകരമാകും. വീട് പുതുക്കി പണിയും. ജീവിതത്തോടുള്ള ശുഭാപ്തി വിശ്വാസം നല്ലത് കൊണ്ടു വരും. മടി നിങ്ങളെ കീഴടക്കാതെ നോക്കുക. ബിസിനസില്‍ ചില

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ചില വിവരങ്ങള്‍ മനസിലാക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഒരു ഉന്നത വ്യക്തിയെ കാണുന്നത്ഗുണകരമാകും. വീട് പുതുക്കി പണിയും. ജീവിതത്തോടുള്ള ശുഭാപ്തി വിശ്വാസം നല്ലത് കൊണ്ടു വരും. മടി നിങ്ങളെ കീഴടക്കാതെ നോക്കുക. ബിസിനസില്‍ ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ചില വിവരങ്ങള്‍ മനസിലാക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഒരു ഉന്നത വ്യക്തിയെ കാണുന്നത്ഗുണകരമാകും. വീട് പുതുക്കി പണിയും. ജീവിതത്തോടുള്ള ശുഭാപ്തി വിശ്വാസം നല്ലത് കൊണ്ടു വരും. മടി നിങ്ങളെ കീഴടക്കാതെ നോക്കുക. ബിസിനസില്‍ ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ചില വിവരങ്ങള്‍ മനസിലാക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഒരു ഉന്നത വ്യക്തിയെ കാണുന്നത് ഗുണകരമാകും. വീട് പുതുക്കി പണിയും. ജീവിതത്തോടുള്ള ശുഭാപ്തി വിശ്വാസം നല്ലത് കൊണ്ടു വരും. മടി നിങ്ങളെ കീഴടക്കാതെ നോക്കുക. ബിസിനസില്‍ ചില വെല്ലുവിളികൾ ഉണ്ടാകാം. കുടുംബത്തിനൊപ്പം സന്തോഷകരമായി സമയം ചെലവിടാം. നേത്ര രോഗത്തിന്  സാധ്യതയുണ്ട്.  

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): ചില പ്രത്യേക കാര്യങ്ങളില്‍ പ്രയത്നങ്ങള്‍ വിജയം കൊണ്ടുവരും. വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹത്തോടെ പുതിയ സംരംഭം തുടങ്ങാൻ സാധിക്കും. മനസ് പതറാതെ മുന്നോട്ട് പോവുക. വാഹനവും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യുക. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.

ADVERTISEMENT

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): മുടങ്ങി കിടന്നിരുന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കാൻ സാധിക്കും. പരിശ്രമങ്ങള്‍ക്ക് അനുകൂലമായ ഫലം കിട്ടും. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല സമയം. അപ്രതീക്ഷിത ചെലവുകള്‍ വന്നു ചേരും. സംസാരിക്കുമ്പോള്‍ അബദ്ധങ്ങൾ പറ്റാതിരിക്കാൻ ശ്രദ്ധിക്കുക. ജോലിയില്‍ അനുകൂലസമയം. ദാമ്പത്യ ജീവിതം സന്തോഷകരമാണ്. ഉദര രോഗങ്ങൾക്ക് സാധ്യതയുണ്ട്.

കർക്കടകം രാശി  (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): പെട്ടെന്ന് ചില സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ വെല്ലുവിളികള്‍ ഉയർന്നു വരാം. സഹോദരങ്ങളുമായി ഉള്ള തര്‍ക്കം വീട്ടില്‍ വച്ചു തന്നെ പരിഹരിക്കുക. സ്വയം ജോലി ഭാരം മറ്റുള്ളവരെ ഏല്‍പ്പിക്കാതിരിക്കുക. ഇത് സ്ട്രെസ്സിന് ഇടയാക്കും. ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ വേണം. പങ്കാളിയില്‍ നിന്നും കുടുംബത്തില്‍ നിന്നും നല്ല പിന്തുണ ലഭിക്കും. കണ്ണുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് സാധ്യത.

ADVERTISEMENT

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ജീവിത രീതികള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തും. മുടങ്ങി കിടന്നിരുന്ന ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാൻ സാധിക്കും. ചില തീരുമാനങ്ങൾ എടുക്കുമ്പോള്‍ സാമ്പത്തിക നില കണക്കിലെടുക്കുക. ഈ ഘട്ടത്തില്‍ പണം കടം നല്‍കാതിരിക്കുക. ബിസിനസില്‍ എതിരാളികളുടെ നീക്കം ശ്രദ്ധിക്കുക. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് സമയം ചെലവിടുന്നത് നല്ലത്. ചുമ, പനി പോലുള്ള അസുഖങ്ങള്‍ക്ക് സാധ്യത.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ഉണ്ടാകും. ഭാഗ്യം അനുകൂലമായ വാരമാണിത്. ബന്ധങ്ങള്‍ വിപുലമാക്കാൻ ശ്രമിക്കുക. കാര്യങ്ങള്‍ പ്ലാനോടെ ചെയ്താല്‍ ഫലം ഉറപ്പ്. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ചെയ്തു തീര്‍ക്കാൻ സാധിക്കും. മാനസിക സമ്മര്‍ദങ്ങൾ ഒഴിവായി കിട്ടും.

ADVERTISEMENT

തുലാം രാശി  (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): പല കാര്യങ്ങൾക്കും വേണ്ടി ഒന്നിലധികം പ്രാവശ്യം പരിശ്രമിക്കേണ്ടി വരാം. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. വിദഗ്ധരില്‍ നിന്നുള്ള ഉപദേശം ഗുണകരമായി തീരും. വിദ്യാര്‍ഥികൾ മടി പിടിച്ചിരിക്കാതെ പഠനത്തിൽ നന്നായി ശ്രദ്ധിക്കുക. പലരീതിയിൽ പണം കൈവശം വന്നുചേരും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നത് മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കുക.

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): കുടുംബത്തോടൊപ്പം മതപരമായ പരിപാടികള്‍ക്ക് പോകും. തീർഥയാത്ര നടത്താനും സാധ്യത കാണുന്നു. അധികജോലികൾ താല്‍പര്യപൂർവം ഏറ്റെടുക്കും. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കഴിവില്‍ വിശ്വസിക്കുക. ബിസിനസില്‍ പുതിയ വെല്ലുവിളികള്‍ ഉയർന്ന് വരാം. ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. പൊതുവേ ദൈവാധീനമുള്ള കാലമാണ്.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): സാമൂഹികകാര്യങ്ങളില്‍ പങ്കാളിയാകും. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് വഴി സന്തോഷം കൈവരാം. വിസ, പാസ്പോര്‍ട്ട് എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് നേരിട്ട മുടക്കങ്ങള്‍ തീർക്കുക. കുട്ടികളുമായി ബന്ധപ്പെട്ട് ഉത്കണ്ഠ ഉണ്ടാകാം. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. ദീർഘയാത്രകൾ ചെയ്യേണ്ടി വരും. പൂർവിക സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാവും.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. വിദ്യാർഥികൾ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. വീട് പുതുക്കി പണിയാനോ പുതിയ വീട് വാങ്ങാനോ സാധിക്കും. എല്ലാ ജോലികളും എളുപ്പത്തിലും നന്നായും ചെയ്തു തീർക്കാൻ സാധിക്കും. സേവന സംഘടനകളില്‍ പ്രവര്‍ത്തിക്കും. മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ആവശ്യമില്ലാതെ ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പ്രതീക്ഷിക്കാത്ത ഒരു യാത്ര വന്നുചേരും. ഒരു സുഹൃത്തോ അടുത്ത ബന്ധുവോ നിങ്ങളെ സാമ്പത്തികമായി സഹായിക്കും. ആത്മീയ സന്തോഷം അനുഭവപ്പെടാം. വിദ്യാര്‍ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. സന്തോഷകരമായ ഒരു വാർത്ത വിദേശത്തുനിന്നും എത്തിച്ചേരും. ഉദ്യോഗാർഥികൾക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. പണയം വച്ച ആഭരണങ്ങൾ തിരിച്ചെടുക്കാൻ സാധിക്കും.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): ശുഭകരമായ ഒരു വാരമാണ് ഇത്. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. കുട്ടികളുടെ കാര്യങ്ങളില്‍ മുഴുവൻ ശ്രദ്ധ നല്‍കുക. വിജയങ്ങളെ കുറിച്ച് അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പോലും വെളിപ്പെടുത്താതിരിക്കുക. ഇത് അവരില്‍ അസൂയയ്ക്ക് ഇടയാക്കും. വീട്ടില്‍ പെട്ടെന്ന് അതിഥികൾ എത്താം. വിനോദത്തിനായും സമയം ചെലവിടുക.

English Summary:

Weekly Zodiac Prediction by P B Rajesh 2024 July 28 to August 03