Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തുദോഷങ്ങൾക്ക് പരിഹാരമുണ്ടോ?

Vastu pooja, Ganapathy homam ഗൃഹനിർമ്മാണ സമയത്ത് വാസ്തുപൂജ, വാസ്തുബലി, ഗണപതിഹോമം എന്നിവ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം

വാസ്തുസംബന്ധമായ അറിവില്ലായ്മയും അശ്രദ്ധയുമാണ് വാസ്തുദോഷങ്ങളുടെ പ്രധാന കാരണങ്ങൾ. ഗൃഹനിർമ്മാണത്തിനുള്ള വസ്തു തിരഞ്ഞെടുക്കുമ്പോൾ തന്നെ വാസ്തുശാസ്ത്രവിധികൾ പാലിച്ചാൽ ദോഷങ്ങൾ ഒന്നും ബാധിക്കുകയില്ല. എന്നാൽ അങ്ങനെ പാലിക്കാത്തവർ നിരാശപ്പെടേണ്ട കാര്യമില്ല. ഗൃഹത്തിന് ദോഷങ്ങള്‍ ഉണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് വാസ്തുശാസ്ത്രം വ്യക്തമായ പരിഹാരങ്ങളും നിർദ്ദേശിക്കുന്നുണ്ട്. പൊതുവായി കണ്ടുവരാറുള്ള ചില വാസ്തുദോഷങ്ങളും അവയുടെ പരിഹാരങ്ങളും ചുവടെ ചേർക്കുന്നു.

1. ഗൃഹനിർമ്മാണ സമയത്ത് വാസ്തുപൂജ, വാസ്തുബലി, ഗണപതിഹോമം എന്നിവ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇല്ല എങ്കിൽ അവയ്ക്കുള്ള പരിഹാരം ചെയ്യണം. വാസ്തു ബലം കൂട്ടുവാനും ക്ഷുദ്രശക്തികളെ അകറ്റി നിർത്തുവാനുമുള്ള പൂജകളാണിവ.

2. ഗ്രഹങ്ങളുടെ അനുകൂല സ്വാധീനം ഗൃഹവാസികളിൽ കുറയുന്നത് വാസ്തുദോഷങ്ങൾ അനുഭവിക്കുന്നതിന് ഒരു പ്രധാന കാരണമാണ്. ഗൃഹനാഥന്റെയും, ഗൃഹവാസികളുടെയും ഗ്രഹനില മനസ്സിലാക്കിയശേഷം അതിനു വേണ്ട പരിഹാരക്രിയകൾ ചെയ്യണം.

3. ഗൃഹത്തിന് മർമ്മദോഷമുണ്ടോ എന്ന് പരിശോധിക്കണം. ഗൃഹനിർമ്മാണസമയത്ത് നമ്മൾ നടത്തുന്ന നിര്‍മ്മാണപ്രവർത്തനങ്ങൾ വാസ്തുദേവന്റെ മർമ്മത്തെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് മര്‍മ്മദോഷം. മർമ്മദോഷങ്ങൾ വാസ്തുപുരുഷനെ അസ്വസ്ഥമാക്കുന്നത് ഗൃഹവാസികളുടെ സ്വസ്ഥതയെ ബാധിക്കും. അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞാൽ പരിഹാരം ചെയ്യണം. ദോഷങ്ങൾ മാറിക്കൊള്ളും.

4. ചില ഭവനങ്ങളെ വാസ്തു ദിക്കുകൾ വഴിയുള്ള ദോഷങ്ങൾ ബാധിച്ചേക്കാം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അവയ്ക്കുള്ള പരിഹാരങ്ങള്‍ ചെയ്യണം.

5. ഗൃഹങ്ങളിൽ അനുകൂല യന്ത്രങ്ങളിൽ ഏതെങ്കിലുമൊന്ന് സ്ഥാപിക്കുന്നതും, ഗൃഹവാസികൾ യന്ത്രങ്ങൾ ധരിക്കുന്നതും മികച്ച പരിഹാരമാർഗ്ഗങ്ങൾ ആണ്. പ്രഭാതത്തിലും സായംസന്ധ്യയിലുമുള്ള മന്ത്രോച്ചാരണങ്ങളും പ്രാർത്ഥനകളും കൂടുതൽ ഫലം നൽകും.

വാസ്തുദോഷങ്ങള്‍ കണ്ടെത്തുവാനും പരിഹാരങ്ങൾ നിർദ്ദേശിക്കുവാനും ഒരു വാസ്തുവിദഗ്ധന്റെ സേവനം തേടാവുന്നതാണ്.

Read more:  Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam