Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

x-default

വാസ്തു ദോഷമുള്ള ഭൂമിയിൽ വീടുപണിതു താമസിക്കാൻ തുടങ്ങിക്കഴിയുമ്പോഴായിരിക്കും രോഗങ്ങളായിട്ടും അപകടങ്ങളായിട്ടും ഓരോരോ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ആഗ്രഹത്തിനനുസരിച്ചുള്ള വീടുപണിതു സാമ്പത്തികമായി ഞെരുക്കത്തിലായിരിക്കും മിക്കവരും.ലക്ഷങ്ങൾ മുടക്കിവീട് പണിതിട്ടും മനസമാധാനത്തോടെ താമസിക്കാൻ കഴിയാതെ വരികയും കൂടെ കടബാധ്യത കൂടെ ആവുമ്പോൾ സാധാരക്കാരന്റെ ജീവിതത്തിന്റെ താളം തെറ്റും. പണച്ചിലവില്ലാതെ വാസ്തു ദോഷങ്ങൾ കുറയ്ക്കാൻ ചില മാർഗങ്ങൾ ഉണ്ട് .

വീടുപണിയാൻ ഉദ്ദേശിക്കുന്ന ഭൂമിയിൽ നവധാന്യങ്ങൾ പാകി കിളിർപ്പിക്കുക .കിളിർത്ത ധാന്യങ്ങൾ പശുവിനോ മറ്റോ കൊടുക്കുകയോ വേണം. വീടുപണി കഴിഞ്ഞും ഇത് ചെയ്യാവുന്നതാണ്.നവധാന്യങ്ങൾ കിളിർത്തില്ലാ എങ്കിൽ വാസ്തുവിദഗ്ധന്റെ സഹായം തേടണം. നവധാന്യങ്ങൾ ഓരോന്നും നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു.  

ഗോതമ്പ്-സൂര്യൻ

നെല്ല്-ചന്ദ്രൻ

തുവര-ചൊവ്വ

പയർ-ബുധൻ

കടല-വ്യാഴം

അമര-ശുക്രൻ

എള്ള്-ശനി

ഉഴുന്ന്-രാഹു

മുതിര-കേതു 

പുരയിടത്തിൽ കൂവളം ,നെല്ലി ,പ്ലാവ് എന്നിവ ഉണ്ടായിരിക്കുക , വടക്കു ഭാഗത്തായി ലക്ഷ്മീ ദേവി സങ്കൽപ്പത്തിൽ നെല്ലി നടുക , തുളസിത്തറയിൽ ലക്ഷ്മീനാരായണ സങ്കല്പത്തിൽ തുളസിയോടൊപ്പം മഞ്ഞൾ നടുക ,തെക്കുകിഴക്ക് ഭാഗത്തു മുള നടുക ,ഈശാനകോണിൽ കണിക്കൊന്ന വളർത്തുക, വീടിനു  ചുറ്റും വാഴ ,കവുങ്ങ് എന്നിവ നട്ടു പരിപാലിക്കുക ഇവയെല്ലാം വാസ്തുവിലുള്ള നെഗറ്റീവ് ഊർജ്ജത്തെ കുറയ്ക്കുന്നു. ദോഷമുള്ള ഭൂമിയിൽ ചാണകം കലക്കി തളിക്കുകയോ കല്ലുപ്പ് വിതറുകയോ ചെയ്യുന്നതും നന്ന്.

പൗർണമി ദിവസം വീടിന്റെ പ്രധാന വാതിലിന്റെ നീളത്തിലും വീതിയിലുമുള്ള കറുകമാല ,വെറ്റിലമാല എന്നിവ കട്ടിളയിൽ ചാർത്തുക. പിറ്റേന്ന് മാലകൾ  ശുദ്ധജലത്തിൽ മുക്കി വീടിനകത്തും പുറത്തും പുരയിടത്തിലും തളിക്കുക. വാസ്തുദോഷങ്ങൾ മാറാൻ ഒരു ഉത്തമ പരിഹാരമാണിത്. തളിച്ചശേഷം മാലകൾ അലക്ഷ്യമായി വലിച്ചെറിയാതെ ഒഴുക്കുള്ള വെള്ളത്തിൽ വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞു കളയണം .

Read More on Malayalam Astrology Magazine