കോവിഡിന്റെ പ്രഹരത്തിനു ശേഷം യുദ്ധങ്ങളിൽ നിന്നും കരകയറാൻ കഴിഞ്ഞിട്ടില്ലാത്ത ആഗോള സമ്പദ് വ്യവസ്ഥക്ക് കൂനിന്മേൽ കുരുവായി പുതിയ മഹാമാരികൾ പൊട്ടിപുറപ്പെട്ടിട്ടുള്ളതായി വാർത്തകൾ. ലോകമെമ്പാടുമുള്ള ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്ന മാരകമായ വൈറസുകളുടെ 'ട്രിപ്പിൾ ഭീഷണി' യെക്കുറിച്ച്

കോവിഡിന്റെ പ്രഹരത്തിനു ശേഷം യുദ്ധങ്ങളിൽ നിന്നും കരകയറാൻ കഴിഞ്ഞിട്ടില്ലാത്ത ആഗോള സമ്പദ് വ്യവസ്ഥക്ക് കൂനിന്മേൽ കുരുവായി പുതിയ മഹാമാരികൾ പൊട്ടിപുറപ്പെട്ടിട്ടുള്ളതായി വാർത്തകൾ. ലോകമെമ്പാടുമുള്ള ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്ന മാരകമായ വൈറസുകളുടെ 'ട്രിപ്പിൾ ഭീഷണി' യെക്കുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിന്റെ പ്രഹരത്തിനു ശേഷം യുദ്ധങ്ങളിൽ നിന്നും കരകയറാൻ കഴിഞ്ഞിട്ടില്ലാത്ത ആഗോള സമ്പദ് വ്യവസ്ഥക്ക് കൂനിന്മേൽ കുരുവായി പുതിയ മഹാമാരികൾ പൊട്ടിപുറപ്പെട്ടിട്ടുള്ളതായി വാർത്തകൾ. ലോകമെമ്പാടുമുള്ള ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്ന മാരകമായ വൈറസുകളുടെ 'ട്രിപ്പിൾ ഭീഷണി' യെക്കുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിന്റെ പ്രഹരത്തിനു ശേഷം യുദ്ധങ്ങളിൽ നിന്നും കരകയറാൻ കഴിഞ്ഞിട്ടില്ലാത്ത ആഗോള സമ്പദ് വ്യവസ്ഥക്ക് കൂനിന്മേൽ കുരുവായി പുതിയ മഹാമാരികൾ പൊട്ടിപ്പുറപ്പെട്ടിട്ടുള്ളതായി  റിപ്പോർട്ടുകൾ.

ലോകമെമ്പാടുമുള്ള ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്ന മാരകമായ വൈറസുകളുടെ 'ട്രിപ്പിൾ ഭീഷണി' യെക്കുറിച്ച് ബ്രിട്ടീഷുകാർക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് ലഭിച്ചു. ഏറ്റവും പുതിയ യാത്രാ ആരോഗ്യ ഉപദേശങ്ങളെക്കുറിച്ച് ബ്രിട്ടീഷുകാരെ അറിയിക്കുന്നതിന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) കമ്മീഷൻ ചെയ്ത വെബ്‌സൈറ്റായ ട്രാവൽ ഹെൽത്ത് പ്രോയാണ് ഈ വൈറസുകളെ കുറിച്ച്  മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിദേശത്തായിരിക്കുമ്പോൾ, ബ്രിട്ടീഷുകാർ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുകയോ, പരമ്പരാഗത വൈദ്യന്മാരെ സന്ദർശിക്കുകയോ കാട്ടുമാംസം കൈകാര്യം ചെയ്യുകയോ പാചകം ചെയ്യുകയോ കഴിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം എന്ന് മുന്നറിയിപ്പിലുണ്ട്.

ADVERTISEMENT

17 രാജ്യങ്ങളിൽ mpox, Marburg, Oropouche വൈറസ് എന്നിവയുടെ വ്യാപനം  ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മാരകമായ രോഗാണുക്കളിലൊന്നായ മാർബർഗിന്റെ കൂടി വരുന്ന കേസുകൾ ആരോഗ്യ പ്രവർത്തകരുടെ ഉറക്കം കെടുത്തുകയാണ്.

കൊറോണ വരുത്തിയ സാമ്പത്തിക നഷ്ടം

കൊറോണ വൈറസിന്റെ ഫലമായി 27 കോടി ആളുകൾക്ക് രോഗം ബാധിച്ചതായും 190,000 പേർ മരിച്ചതായും ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളും നഗരങ്ങളും വൈറസ് കൂടുതൽ പടരുന്നത് തടയുന്നതിനായി അതിർത്തികൾ അടച്ചു. ഇതിനെ തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം ലക്ഷക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.

തൊഴിലില്ലാത്തതിനാൽ കുടുംബങ്ങൾ മൊത്തത്തിലുള്ള ഉപഭോഗം കുറക്കുകയും, കമ്പനികളുടെ വളർച്ച കുത്തനെ കുറയുകയും ചെയ്തു. ഓൺലൈൻ വഴിയുള്ള ബിസിനസ് ആ കാലത്ത് പച്ചപിടിച്ചെങ്കിലും, ഇപ്പോൾ പോലും മഹാമാരിക്ക് മുൻപുള്ള നിലയിലേക്ക് തിരിച്ചെത്താൻ പല സമ്പദ് വ്യവസ്ഥകൾക്കും  സാധിച്ചിട്ടില്ല. നിത്യോപയോഗ സാധനങ്ങൾക്ക് മാത്രമല്ല, ട്രാവൽ, ടൂറിസം, റിയൽ എസ്റ്റേറ്റ്, സ്പെഷ്യാലിറ്റി സേവനങ്ങൾ തുടങ്ങി അനവധി മേഖലകളെ ഇത് ഉലച്ചു കളഞ്ഞു.

ADVERTISEMENT

വരും വർഷങ്ങളിലും മന്ദത

ഹോട്ടലുകളുടെയും മറ്റും പ്രവർത്തനം തടസപ്പെട്ടതോടെ കാർഷിക മേഖലയിലെ ഡിമാന്റിനെ ഇത് വരെ മോശമായി ബാധിച്ചിരുന്നു. ആഗോളതലത്തിൽ പല രാജ്യങ്ങളിലും കൃഷിപ്പണിക്ക് ആളില്ലാതായതും ഉത്പാദിപ്പിച്ച സാധനങ്ങൾക്ക് ഡിമാൻഡ് ഇല്ലാത്തതിനാൽ വൻ വിലക്കുറവുമൊക്കെ കർഷകരെ കൃഷിയിൽ നിന്നും അകറ്റി. ചുരുക്കി പറഞ്ഞാൽ എല്ലാ മേഖലയിലുമുണ്ടായ പ്രശ്നങ്ങൾ 2024 അവസാനമായിട്ടു പോലും പൂർണമായും പരിഹരിക്കപെട്ടിട്ടില്ല. അതിനിടയ്ക്കാണ്, റഷ്യ യുക്രെയ്ൻ യുദ്ധവും, ഇസ്രായേൽ ഹമാസ് യുദ്ധവും വീണ്ടും പ്രശ്നങ്ങൾ രൂക്ഷമാക്കിയത്.

പണപ്പെരുപ്പം രൂക്ഷമായി

ചൈനയിൽ നിന്നും എല്ലാ രാജ്യങ്ങളിലേക്കും ലഭിച്ചിരുന്ന അസംസ്കൃത സാധനങ്ങളുടെ ഒഴുക്ക് നിലച്ചതാണ്‌ ആദ്യ പ്രതിസന്ധിയായത്. കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനും ജനങ്ങളെ സഹായിക്കാനും സർക്കാരുകൾ കൈയയച്ച് ആരോഗ്യ പൊതുക്ഷേമ ചെലവുകൾ വർധിപ്പിച്ചത് പണപ്പെരുപ്പം രൂക്ഷമാക്കി. മരുന്നുകൾക്കും, അനുബന്ധ സാധനങ്ങൾക്കും ചെലവുകൾ കുതിച്ചുയർന്നതും ഭക്ഷണ സാധനങ്ങളുടെ വില വർധിച്ചതും ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കി. അമേരിക്കയിൽ പല ബാങ്കുകളുടെ തകർച്ചയ്ക്ക് പോലും 2022 -2023 വർഷങ്ങൾ സാക്ഷ്യം വഹിച്ചു. ഭക്ഷണത്തിന് വകയില്ലാത്തപ്പോൾ വായ്പ എങ്ങനെ തിരിച്ചടക്കണം എന്നറിയാതെ പല രാജ്യങ്ങളിലും ജനങ്ങൾ വായ്പകൾ മുടക്കിയത് ബാങ്കുകളെ സമ്മർദ്ദത്തിലാക്കി.

ADVERTISEMENT

ഇനിയും ആവർത്തിക്കുമോ?

അനുഭവിച്ച കാര്യങ്ങൾ മറക്കാൻ പോലും സമയം ആകാതെ വീണ്ടും ഒരു പറ്റം  വൈറസുകൾ പൊട്ടിപുറപ്പെട്ടുവെന്ന വാർത്തകൾ അതുകൊണ്ടുതന്നെ എല്ലാവർക്കും പേടിസ്വപ്നമാണ്. ഓഹരി വിപണികൾ മുതൽ തൊഴിൽ രംഗം, വിദേശ വ്യാപാരം, ഉപഭോക്തൃ ചെലവ്, ഉൽപാദനം എന്നിവയുൾപ്പെടെ ഒന്നിലധികം വ്യവസായങ്ങളെ ഇപ്പോൾ വരുന്ന വൈറസുകൾ ബുദ്ധിമുട്ടിലാക്കിയേക്കും.  ഇനിയും വൈറസുകൾ പൊട്ടിപുറപ്പെട്ടാൽ പണപ്പെരുപ്പം എന്ന വില്ലൻ തന്റെ തനിസ്വരൂപം പുറത്തെടുക്കും എന്നതായിരിക്കും ആഗോളതലത്തിൽ സാധാരണക്കാർക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുക.

എന്ത് പ്രശ്നങ്ങളിലും സമ്പന്നർക്ക് പണം കവചമൊരുക്കുമ്പോൾ സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരായിരിക്കും എപ്പോഴും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടേണ്ടി വരിക. വൈറസുകൾ ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാനായില്ലെങ്കിൽ അത് ആഗോളതലത്തിൽ രാജ്യങ്ങൾ നടത്തി വരുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളെ ഏറ്റവും മോശമായി ബാധിക്കും. രാജ്യങ്ങളുടെ ജി ഡി പി വളർച്ച കുറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇനിയുമൊരു ലോക് ഡൗൺ  ഉണ്ടായാൽ അത് ആഗോള സമ്പദ് വ്യവസ്ഥയെ കടുത്ത മാന്ദ്യത്തിലേക്ക് പോലും തള്ളിവിടാൻ പോന്നതായിരിക്കും.

English Summary:

Will new virus outbreaks cripple the already fragile global economy? Explore the potential economic fallout of emerging pandemics like Marburg and Oropouche.