പീരുമേട് ∙ ഭീമമായ വൈദ്യുതി ബിൽ അടച്ചില്ല, പാമ്പനാർ എൽഎംഎസ് കോളനിയിലെ 5 കുടുംബങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിച്ചു. ഉപയോഗിച്ചതിലും നാല് ഇരട്ടിയിലധികം യൂണിറ്റ് വൈദ്യുതിയുടെ ബിൽ ആണ് നൽകിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തുക അടയ്ക്കാൻ വിസമ്മതിച്ചവരുടെ വീടുകളിലെ ഫ്യൂസ് ആണ് കെഎസ്ഇബി വിഛേദിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പീരുമേട് ∙ ഭീമമായ വൈദ്യുതി ബിൽ അടച്ചില്ല, പാമ്പനാർ എൽഎംഎസ് കോളനിയിലെ 5 കുടുംബങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിച്ചു. ഉപയോഗിച്ചതിലും നാല് ഇരട്ടിയിലധികം യൂണിറ്റ് വൈദ്യുതിയുടെ ബിൽ ആണ് നൽകിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തുക അടയ്ക്കാൻ വിസമ്മതിച്ചവരുടെ വീടുകളിലെ ഫ്യൂസ് ആണ് കെഎസ്ഇബി വിഛേദിച്ചിരിക്കുന്നത്.  2022 ജനുവരി മുതൽ ആണ് കെഎസ്ഇബി എൽഎംഎസ് കോളനിയിലെ കുടുംബങ്ങൾക്ക് ഇരുട്ടടി നൽകിത്തുടങ്ങിയത്.

അന്ന് തൊഴിലാളികളും കൂലിപ്പണിക്കാരും ആയ 27 കുടുംബങ്ങൾക്ക് 19,000 രൂപ മുതൽ 86,000 രൂപ വരെ വരുന്ന വൈദ്യുതി ബില്ലുകൾ നൽകി. ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കാത്തവർ ഏതാനും ബൾബുകൾ മാത്രം തെളിക്കുന്നവർ ഇത്തരക്കാരുടെ വീടുകളിൽ ആണ് ഈ വമ്പൻ ബില്ലുകൾ എത്തിയത്. തുടർന്ന് മന്ത്രി റോഷി അഗസ്റ്റിനും, ജില്ലാ കലക്ടർ ഷീബാ ജോർജും പങ്കെടുത്ത അദാലത്തിൽ കോളനി നിവാസികൾ പരാതി നൽകി.

ADVERTISEMENT

പ്രശ്നത്തിനു ഉടനടി പരിഹാരം കാണുവാൻ കലക്ടർ ഉത്തരവിടുകയും ചെയ്തു. പിന്നാലെ ബിൽ തുകകളിൽ ഇളവുകൾ വന്നു.  എന്നാൽ അവശേഷിക്കുന്ന തുകയ്ക്ക് ഒരു വർഷത്തെ 18 ശതമാനം പലിശ കൂടി ചേർത്ത് ആണ് ഇപ്പോൾ കെഎസ്ഇബി ബിൽ നൽകിയിരിക്കുന്നത്. അമിത ബില്ലിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചവർക്ക് ബിൽ നൽകിയിട്ടില്ല. അടയ്ക്കാതെ കുടിശിക വരുത്തിയ തുകയ്ക്കു പലിശ ഈടാക്കണമെന്ന നിയമം നടപ്പിലാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നാണ് ബോർഡിന്റെ വിശദീകരണം.