കണക്കായിരുന്നു ഓമനയുടെ ഇഷ്ടവിഷയം. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് വീട്ടിൽനിന്നുള്ള ദൂരം വഴിമുടക്കിനിന്നു. പക്ഷേ ഓമന സോമൻ (63) ആ തടസ്സങ്ങൾക്കു മുൻപിൽ നെഞ്ചുറപ്പോടെ നിന്നു, പുതിയ കണക്കുകളുമായി.1979ൽ കണക്കിന് 99 ശതമാനം മാർക്ക് വാങ്ങി എസ്എസ്എൽസി ഫസ്റ്റ് ക്ലാസോടെ പാസായപ്പോൾ അധ്യാപകർ ഓമനയോടു

കണക്കായിരുന്നു ഓമനയുടെ ഇഷ്ടവിഷയം. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് വീട്ടിൽനിന്നുള്ള ദൂരം വഴിമുടക്കിനിന്നു. പക്ഷേ ഓമന സോമൻ (63) ആ തടസ്സങ്ങൾക്കു മുൻപിൽ നെഞ്ചുറപ്പോടെ നിന്നു, പുതിയ കണക്കുകളുമായി.1979ൽ കണക്കിന് 99 ശതമാനം മാർക്ക് വാങ്ങി എസ്എസ്എൽസി ഫസ്റ്റ് ക്ലാസോടെ പാസായപ്പോൾ അധ്യാപകർ ഓമനയോടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണക്കായിരുന്നു ഓമനയുടെ ഇഷ്ടവിഷയം. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് വീട്ടിൽനിന്നുള്ള ദൂരം വഴിമുടക്കിനിന്നു. പക്ഷേ ഓമന സോമൻ (63) ആ തടസ്സങ്ങൾക്കു മുൻപിൽ നെഞ്ചുറപ്പോടെ നിന്നു, പുതിയ കണക്കുകളുമായി.1979ൽ കണക്കിന് 99 ശതമാനം മാർക്ക് വാങ്ങി എസ്എസ്എൽസി ഫസ്റ്റ് ക്ലാസോടെ പാസായപ്പോൾ അധ്യാപകർ ഓമനയോടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോൽപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ ജീവിതസാഹചര്യങ്ങളെ വാശിയോടെ നേരിട്ടവർ. പ്രതിസന്ധികളെ അതിജീവിച്ച് വിജയക്കൊടി പാറിച്ചവർ., സ്വയം വഴിവെട്ടി വന്ന ചില സ്ത്രീജീവിതങ്ങളെ അവതരിപ്പിക്കുന്നു...

കണക്കായിരുന്നു ഓമനയുടെ ഇഷ്ടവിഷയം. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് വീട്ടിൽനിന്നുള്ള ദൂരം വഴിമുടക്കിനിന്നു. പക്ഷേ ഓമന സോമൻ (63) ആ തടസ്സങ്ങൾക്കു മുൻപിൽ നെഞ്ചുറപ്പോടെ നിന്നു, പുതിയ കണക്കുകളുമായി. 1979ൽ കണക്കിന് 99 ശതമാനം മാർക്ക് വാങ്ങി എസ്എസ്എൽസി ഫസ്റ്റ് ക്ലാസോടെ പാസായപ്പോൾ അധ്യാപകർ ഓമനയോടു പറഞ്ഞു. കണക്കെടുത്തു പഠിക്കണം, എൻജിനീയറാകണം. ചേച്ചിയുടെ വിവാഹം നടത്തി കടം കയറി ചങ്ങനാശേരി പായിപ്പാട്ടെ വീടുവിറ്റ് കറുകച്ചാലിലേക്കു താമസം മാറ്റിയ പിതാവിന്റെ അടുക്കലേക്കാണ് ഓമന മാർക്ക് ലിസ്റ്റുമായി എത്തുന്നത്. ‘നോക്കാം’ എന്നു മറുപടി. 

ADVERTISEMENT

കറുകച്ചാലിൽനിന്ന് കോളജിലേക്കു പോകാൻ ദൂരം കൂടുതൽ. ഹോസ്റ്റലിൽ നിർത്താൻ പണമില്ല. പെണ്ണല്ലേ അധികം പഠിപ്പിച്ചിട്ടു കാര്യമുണ്ടോ എന്ന ചിന്ത വേറെ. മരപ്പണിക്കിടെ പിതാവിന് കാലിൽ മുറിവേറ്റ് പഴുത്തു മാസങ്ങളോളം വിശ്രമം വേണ്ടിവന്നു. ഇതിനിടെ ചേച്ചിയുടെ ഭർത്താവിന്റെ മരണവും കുടുംബത്തിന് ആഘാതമായി. എൻജിനീയറിങ് സ്വപ്നങ്ങൾ കണ്ടുനടന്ന ആ 17 വയസ്സുകാരി അതോടെ കൂലിപ്പണിക്കിറങ്ങി. ഇടയ്ക്കെപ്പോഴോ ടൈപ്പ് റൈറ്റിങ് പഠിച്ചു. പിന്നെ1983ൽ മരപ്പണിക്കാരനായ വലിയവീട്ടിൽ സോമനുമായി നടന്ന വിവാഹത്തോടെ ഏറ്റുമാനൂർ പേരൂരിലെ  വീട്ടിലേക്കു താമസം മാറി. 

പത്താം ക്ലാസ് യോഗ്യത വച്ച് അപേക്ഷിച്ച 2 പിഎസ്‌സി പരീക്ഷകൾ ജയിച്ച് കണ്ണൂരിലും തൊടുപുഴയിലും പോസ്റ്റിങ് കിട്ടി. ദൂരം അവിടെയും പ്രശ്നമായി. 2 കുട്ടികൾകൂടി പിറന്നതോടെ ജോലി സ്വപ്നങ്ങൾ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. തയ്യൽ, എംബ്രോയ്ഡറി, ഗ്ലാസ് പെയിന്റിങ് തുടങ്ങിയവ പഠിച്ചെങ്കിലും കാര്യമായ വർക്ക് കിട്ടിയില്ല. കുടുംബശ്രീയുടെ നേതൃത്വത്തിൽ ബുക്ക് ബൈൻഡിങ് പഠിച്ചെങ്കിലും സെയിൽസ് രംഗത്തും പച്ചപിടിച്ചില്ല. ജീവിതം വീണ്ടും നാലുചുമരുകൾക്കുള്ളിൽ തളച്ച കാലം. ആയിടയ്ക്കാണ് ഏറ്റുമാനൂരിലെ അർച്ചന വിമൻസ് സെന്റർ സ്ത്രീകൾക്കായി നടത്തിയ തൊഴിൽ പരിശീലന പരിപാടിയിൽ പങ്കെടുത്തത്. തയ്യൽ, ഡ്രൈവിങ്, സോപ്പ് നിർമാണം തുടങ്ങി ഒരുപിടി പരിശീലന പരിപാടികളിൽ, മരപ്പണിയിലാണ് ഓമനയുടെ കണ്ണുകൾ ഉടക്കിയത്. പണ്ട് പിതാവ് തടിയിൽ ചിന്തേരിടുമ്പോൾ നോക്കിനിന്നിട്ടുണ്ട്. അന്നൊന്നും പണിസ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. 

ADVERTISEMENT

കുട്ടികളെ സ്കൂളിലേക്കും ഭർത്താവിനെ ജോലിസ്ഥലത്തേക്കും പറഞ്ഞുവിട്ട ശേഷം ഒരു പാച്ചിലായിരുന്നു പിന്നെയങ്ങോട്ട്. ബസ് സ്റ്റോപ്പിലേക്കു നടക്കുന്നതിനിടെയാണു പലപ്പോഴും പ്രഭാതഭക്ഷണം പോലും കഴിച്ചിരുന്നത്. 6 മാസത്തെ ട്രെയ്നിങ്ങിനു ശേഷം സ്വന്തമായി വർക്ക് തുടങ്ങി. കാരിത്താസ് ജംക്‌ഷനിലെ അർച്ചന വിമൻസ് സെന്ററിന്റെ വർക്ക് ഷോപ്പ് ഇവർക്കായി വിട്ടുനൽകി. രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള മരപ്പണിയിലേക്കു മാറിയതോടെ ഓമനയുടെ ജീവിതം മാറി. കട്ടിള, ജനൽ, കിച്ചൻ കാബിനറ്റ് ഉൾപ്പെടെ സകല തടിപ്പണികളും കട്ടിൽ മുതൽ അലമാര വരെ എല്ലാ വീട്ടുപകരണങ്ങളും വിളക്കു മുതൽ ആഭരണപ്പെട്ടി വരെയുള്ള കൗതുകവസ്തുക്കളും ഓമനയുടെ കരവിരുതിൽ രൂപംകൊള്ളുന്നു. ചങ്ങനാശേരി മുണ്ടാറിൽ വെള്ളപ്പൊക്കമുണ്ടായ സ്ഥലത്ത് പൂർണമായും മുളയിൽ തീർത്ത വീടുപണിതു നൽകിയത് ഓമനയും സംഘവുമാണ്. 

എംബിഎക്കാരനായ മകൻ സലാജ് കണ്ണൂരിൽ സ്വകാര്യ സ്ഥാപനത്തിൽ മാനേജരാണ്. കംപ്യൂട്ടർ എൻജിനീയറിങ് പഠിച്ച സനാജ്  പോളണ്ടിലേക്കു പോകാനുളള തയാറെടുപ്പിലാണ്. ഭർത്താവ് സോമനും തടിപ്പണിയിൽ ഓമനയ്ക്കൊപ്പമുണ്ട്. ഇപ്പോൾ ഓമനയുടെ കണക്കുകൾ കൃത്യമാണ്. തടിപ്പണിയിലും ജീവിതത്തിലും. 

English Summary:

Omana Soman, a 63-year-old woman from Kerala, India, had to give up her dream of pursuing mathematics due to financial constraints and societal expectations. However, her passion for learning led her to carpentry, a skill she inherited from her father. Today, Omana is a successful carpenter, inspiring others to chase their dreams regardless of age or gender.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT