ചൊവ്വ ഭീകര രാത്രി; 14 വർഷത്തിനിടെ ഏറ്റവും ഉയർന്ന ചൂട്: കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത് 9 പേർ
ന്യൂഡൽഹി∙ കനത്ത ചൂടിനിടെ സൂര്യാഘാതമേറ്റ് ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ 9 പേർ മരിച്ചു. 3 പേർ റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിലും 2 പേർ സഫ്ദർജങ് ആശുപത്രിയിലും 4 പേർ എൽഎൻജെപി ആശുപത്രിയിലുമാണ് മരിച്ചത്. നോയിഡയിൽ 10 പേരാണ് ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ ബാധിച്ചു മരിച്ചത്.ചൂട് കാരണമുള്ള അസുഖങ്ങളുമായി 22

ന്യൂഡൽഹി∙ കനത്ത ചൂടിനിടെ സൂര്യാഘാതമേറ്റ് ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ 9 പേർ മരിച്ചു. 3 പേർ റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിലും 2 പേർ സഫ്ദർജങ് ആശുപത്രിയിലും 4 പേർ എൽഎൻജെപി ആശുപത്രിയിലുമാണ് മരിച്ചത്. നോയിഡയിൽ 10 പേരാണ് ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ ബാധിച്ചു മരിച്ചത്.ചൂട് കാരണമുള്ള അസുഖങ്ങളുമായി 22 പേരാണ് ആർഎംഎൽ ആശുപത്രിയിലുള്ളത്. ഇതിൽ 13 പേർ വെന്റിലേറ്ററിലാണ്. ആർഎംഎല്ലിൽ പ്രത്യേക ഹീറ്റ് സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചു.
ശരീരോഷ്മാവ് 102 ഡിഗ്രിക്കു മുകളിലുള്ളവർക്ക് ഐസ് ബാത്തിങ് ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.സഫ്ദർജങ് ആശുപത്രിയിൽ സൂര്യാഘാതമേറ്റ് 60 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ 2 പേർ ചൊവ്വാഴ്ച മരിച്ചു. എൽഎൻജെപി ആശുപത്രിയിൽ 2 ദിവസത്തിനുള്ളിൽ 4 പേർ മരിച്ചു. 16 പേരാണ് ചൂട് കാരണം അവശനിലയിൽ ചികിത്സയിലുള്ളത്. ഗംഗാറാം ആശുപത്രിയിൽ ചൂടിൽ നിന്നുണ്ടായ അസുഖങ്ങൾക്ക് 35 പേരാണ് ഒപി വിഭാഗത്തിൽ ചികിത്സ തേടിയത്. പ്രായം കൂടിയവരെയാണ് ചൂട് കൂടുതൽ അവശരാക്കുന്നത്. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളുള്ളവർ പ്രത്യേകം കരുതലെടുക്കണം– എൽഎൻജെപി ആശുപത്രി ഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. റിതു സക്സേന പറഞ്ഞു.
സൂര്യാഘാതമേറ്റു ചികിത്സയ്ക്കെത്തുന്നവർക്ക് കൂടുതൽ കിടക്കകൾ കരുതിവയ്ക്കണമെന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ആശുപത്രി മേധാവികൾക്കു നിർദേശം നൽകി. വഴിയോരങ്ങളിലും മറ്റു കഴിയുന്നവരെ അഭയകേന്ദ്രങ്ങളിൽ എത്തിക്കാൻ പൊലീസുകാർ സഹായിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.
ചൊവ്വ ഭീകര രാത്രി
14 വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ രാത്രിയായിരുന്നു ചൊവ്വാഴ്ച: 35.2ഡിഗ്രി സെൽഷ്യസ്. ഇതിന് മുൻപ് 2010 ജൂൺ 3നാണ് താപനില 34.7 ഡിഗ്രിയിലെത്തിയത്. തുടർച്ചയായ 37 ദിവസങ്ങളിൽ ഡൽഹിയിലെ സാധാരണ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു.രാത്രികാലങ്ങളിലും ചൂടിനു കുറവില്ല. രാവിലെയും പുറത്തിറങ്ങാൻ കഴിയാത്ത ചൂടാണ്. ടാങ്കിൽ സംഭരിച്ച വെള്ളം രാവിലെ തിളച്ചതിന് സമാനമായാണ് പൈപ്പിലൂടെ വരുന്നത്. വരും ദിവസങ്ങളിൽ പൊടിക്കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
വൈദ്യുതി ഉപയോഗം കൂടി
ചൂട് കൂടിയതോടെ ഡൽഹിയിൽ വൈദ്യുതി ഉപയോഗവും റെക്കോർഡിലെത്തി: ഇന്നലെ വൈകിട്ട് 4ന് 8656 മെഗാവാട്ട്. സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്ററിന്റെ കണക്കനുസരിച്ച് ചൊവ്വാഴ്ച വൈദ്യുതി ഉപയോഗം 8647 മെഗാവാട്ട് ആയിരുന്നു.