‘ചിറ’കൊടിഞ്ഞ നിലയിൽ നാടിന്റെ ജീവജലധാര; രാമൻചിറയെ പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ശക്തം
ഇലവുംതിട്ട ∙ പായലും പ്ലാസ്റ്റിക്കും ചെളിയും നിറഞ്ഞു മലിനമായ അവസ്ഥയിൽ കുളനട പഞ്ചായത്തിലെ തുമ്പമൺ നോർത്ത് 9–ാം വാർഡിലുൾപ്പെടുന്ന രാമൻചിറ. കുളത്തിലേക്കിറങ്ങാനുള്ള പടവുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. സംരക്ഷണഭിത്തിയുടെ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു. വശങ്ങളിൽ കാട്ടുചെടികളും വള്ളിപ്പടർപ്പുകളും നിറഞ്ഞു.

ഇലവുംതിട്ട ∙ പായലും പ്ലാസ്റ്റിക്കും ചെളിയും നിറഞ്ഞു മലിനമായ അവസ്ഥയിൽ കുളനട പഞ്ചായത്തിലെ തുമ്പമൺ നോർത്ത് 9–ാം വാർഡിലുൾപ്പെടുന്ന രാമൻചിറ. കുളത്തിലേക്കിറങ്ങാനുള്ള പടവുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. സംരക്ഷണഭിത്തിയുടെ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു. വശങ്ങളിൽ കാട്ടുചെടികളും വള്ളിപ്പടർപ്പുകളും നിറഞ്ഞു. ഒരുകാലത്ത് നാട്ടുകാരുടെ ദൈനംദിന ആവശ്യങ്ങൾക്കു പോലും ചിറയിലെ വെള്ളം ഉപയോഗിച്ചിരുന്നു. എന്നാൽ എല്ലാ വീടുകളിലും കിണർ വന്നതോടെ ചിറ അനാഥമായി.
വർഷങ്ങൾക്കു മുൻപു കൃഷി ചെയ്യുന്നതിനുള്ള പ്രധാന ജലസേചന സംവിധാനങ്ങളിലൊന്നായിരുന്നു രാമൻചിറ. ചിറയ്ക്കു സമീപമുള്ള കൊല്ലം ചിറ പാടശേഖരത്തിൽ പുഞ്ചക്കൃഷിക്കാവശ്യമായ ജലം സംഭരിക്കുന്നതിനായി കർഷകരും നാട്ടുകാരും ചേർന്നു നിർമിച്ച ജലാശയമാണിത്. കടമ്മനിട്ട രാമകൃഷ്ണൻ എംഎൽഎ ആയിരുന്ന സമയത്ത് കുളം ഫിഷറീസിനു കൈമാറി. ഇതിന്റെ ഭാഗമായി ജനകീയ കമ്മിറ്റി രൂപീകരിച്ച് 2 വർഷം മത്സ്യക്കൃഷി നടത്തിയിരുന്നു.
2016–17 കാലഘട്ടത്തിൽ ഇറിഗേഷൻ വകുപ്പ് കുളത്തിനു ചുറ്റും സംരക്ഷണഭിത്തി കെട്ടുന്നതിനു തുക അനുവദിച്ചിരുന്നു. വൻതുക ചെലവഴിച്ച് നാമമാത്രമായ നിർമാണമാണു നടന്നത്. ഒരു വശം മാത്രമാണു സംരക്ഷണ ഭിത്തി കെട്ടിയത്. 2021ൽ നാട്ടുകാരും ജനപ്രതിനിധികളും ചേർന്നു രാമൻ ചിറയിലെ മാലിന്യങ്ങൾ നീക്കി. വശങ്ങളിൽ പൂച്ചട്ടികളും തണൽമരങ്ങളും വച്ചുപിടിപ്പിച്ചു. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി കുളനട–രാമഞ്ചിറ റോഡിന്റെ നവീകരണ സമയത്തു സംരക്ഷണ ഭിത്തി കെട്ടുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം പണി നടന്നില്ല.
നിലവിലെ പദ്ധതികൾ
അമൃത്‌സരോവർ പദ്ധതിയുടെ ഭാഗമായി ചിറ വൃത്തിയാക്കുന്നതിനും വശങ്ങൾ കെട്ടുന്നതിനുമായി 29 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തുക അനുവദിച്ചെങ്കിലും ഇതുവരെ പണി തുടങ്ങിയിട്ടില്ല. ഈ മാർച്ചിനുള്ളിൽ പദ്ധതി നടപ്പാക്കുമെന്നാണ് ജനപ്രതിനിധികൾ പറയുന്നത്. 2 കലുങ്കുകളുടെ നിർമാണത്തിനായി 14 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചിട്ടില്ല.
ചിറ വൃത്തിയാക്കിയാൽ
– കുളത്തിനോടു ചേർന്നുള്ള റവന്യു പുറമ്പോക്ക് ഭൂമി വൃത്തിയാക്കിയാൽ കുട്ടികൾക്കായി ചെറിയ പാർക്ക് ഒരുക്കാം.
– വീണ്ടും മത്സ്യക്കൃഷി ആരംഭിക്കാം. പലർക്കും വരുമാനമാർഗമാകും.
– ഓപ്പൺ ജിം സ്ഥാപിക്കാവുന്നതാണ്.
– നെൽക്കൃഷി ഇപ്പോഴും ചെയ്യുന്ന മേഖലയായതിനാൽ ജലസ്രോതസ്സായി ഉപയോഗിക്കാം.