തിരുവനന്തപുരം ∙ റോഡ് ക്യാമറയിൽ ഇതുവരെ കുടുങ്ങിയത് 80 ലക്ഷം പേർ. ഇതിൽ ഏതാണ്ട് 500 കോടിയിലധികം രൂപയാണ് സർക്കാരിനു ലഭിക്കുക. റോഡ് ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയ 2023 ജൂലൈ മുതൽ കഴിഞ്ഞമാസം വരെയാണ് ഗതാഗത നിയമലംഘനത്തിന് 80 ലക്ഷം പേർക്ക് പിഴയടയ്ക്കാൻ ആവശ്യപ്പെട്ട് ചലാൻ അയച്ചത്. ധനവകുപ്പ് പണം നൽകിത്തുടങ്ങിയതോടെ കെൽട്രോൺ, റോഡ് ക്യാമറകളിൽ കുടുങ്ങുന്നവർക്കു പിഴയുടെ ചലാനും കൃത്യമായി അയച്ചുതുടങ്ങി. പദ്ധതിയിൽനിന്ന് സർക്കാരിനു കാര്യമായി വരുമാനം ലഭിക്കുന്നതു കണ്ടതോടെ, മഹാരാഷ്ട്ര സർക്കാർ നാഗ്പുരിൽ ക്യാമറ സ്ഥാപിക്കുന്നതിന് കെൽട്രോണിനെ ചുമതലപ്പെടുത്തി. മുൻപ് കരാറിനു താൽപര്യം പ്രകടിപ്പിച്ച അസം സർക്കാർ, വിവാദമുയർന്നപ്പോൾ കെൽട്രോണിനെ ഒഴിവാക്കിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്യാമറയുടെയും ചലാൻ അയയ്ക്കുന്നതിന്റെയും ചുമതലയുള്ള കെൽട്രോണിന് സർക്കാർ കഴിഞ്ഞ 4 ക്വാർട്ടറിലും പണം നൽകിയതോടെയാണ് ചലാൻ അയയ്ക്കുന്നത് സജീവമാക്കിയത്. സെപ്റ്റംബറിൽ നൽകേണ്ട തുക നൽകിയിട്ടില്ല. 3 മാസത്തിലൊരിക്കൽ 11.6 കോടി രൂപ വീതമാണ് കെൽട്രോണിന് നൽകേണ്ടത്.732 ക്യാമറകളുടെ ആകെ ചെലവ് 232 കോടി രൂപയാണ്. കെൽട്രോൺ നൽകിയ ഉപകരാറുകളും ക്യാമറയുടെ വിലയിലെ ക്രമക്കേടും വിവാദമായിരുന്നു. ആദ്യം 151 കോടിയാകുമായിരുന്ന പദ്ധതിച്ചെലവ് പിന്നീട് 232 കോടിയായതും പ്രതിപക്ഷം ചർച്ചയാക്കിയിരുന്നു. 

ADVERTISEMENT

പിഴയടയ്ക്കുന്നത് ഇങ്ങനെ
എസ്എംഎസ് ആയി മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ കേന്ദ്രസർക്കാരിന്റെ എം പരിവാഹൻ സൈറ്റിൽ എത്തും. ഇതിൽ ചലാൻ നമ്പർ ടൈപ്പ് ചെയ്തു നൽകിയാൽ മൊബൈലിൽ ഒടിപി വരും. ഇതിൽ കൊടുത്ത് കഴിഞ്ഞാൽ ഓൺലൈനായി പിഴ അടച്ച് രസീത് ഡൗൺലോഡ് ചെയ്ത് എടുക്കാം. നേരിട്ട് ആർടി ഓഫിസുകളിൽ പോയും പിഴ അടയ്ക്കാം. എസ്എംഎസ് ലഭിച്ച് 7 ദിവസത്തിനകം തുക അടയ്ക്കാത്തവരുടെ നിയമലംഘനങ്ങളാണു വെർച്വൽ കോടതിയിലേക്ക് കൈമാറുന്നതാണ് രീതി. എന്നാൽ നിലവിൽ വെർച്വൽ കോടതിയിലേക്ക് കൈമാറി തുടങ്ങിയിട്ടില്ല. പരിവാഹൻ സൈറ്റിൽ നോക്കിയാൽ പിഴ സംബന്ധിച്ച് അറിയാൻ കഴിയും.

English Summary:

Kerala's new road camera system has caught over 80 lakh traffic violations, generating over Rs 500 crore in fines. The project, managed by Keltron, has been controversial due to increased costs and subcontracting irregularities. Learn how to pay traffic fines online through the M Parivahan website and avoid virtual court proceedings.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT