എൻജിനീയറിംഗ് എൻട്രൻസ് പ്രവേശന പരീക്ഷയെ നേരിടാൻ ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി മലയാള മനോരമയുടെ എജ്യൂക്കേഷൻ വെബ്സൈറ്റായ മനോരമ ഹൊറൈസൺ. കേരളത്തിലെ പ്രമുഖ എൻജിനീയറിംഗ് കോളേജുകളിലൊന്നായ വിശ്വജ്യോതി കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, വാഴക്കുളം, മൂവാറ്റുപുഴയുടെ സഹകരണത്തോടെ സൗജന്യ ഓൺലൈൻ പരീക്ഷ ഡിസംബർ 8–ന് www.manoramahorizon.com വെബ്‌സൈറ്റിൽ ഓൺലൈനിൽ നടത്തി. 24 മണിക്കൂറിനുള്ളിൽ ഓൺലൈനായി എവിടെയിരുന്നും പരീക്ഷ എഴുതുവാനുള്ള സാങ്കേതിക സൗകര്യമാണ് ഏർപ്പെടുത്തിയത്. വിദ്യാർത്ഥികൾക്ക് പഠനപുരോഗതി സ്വയം വിലയിരുത്താൻ സമാന മേഖലകളിലെ വിദഗ്ധരുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് മാതൃകാ ചോദ്യങ്ങൾ തയ്യാറാ ക്കിയത്.
ആയിരക്കണക്കിനു വിദ്യാർത്ഥികൾ പങ്കെടുത്ത സൗജന്യ ഓൺലൈൻ പരീക്ഷയിൽ വിജയികളായ റാങ്ക് ജേതാക്കൾക്ക് വിശ്വജ്യോതി കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഒരുക്കിയ ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. റവ. ഡോ. ജോർജ്ജ് താനത്തു പറമ്പിൽ, ഡയറക്ടർ, വിശ്വജ്യോതി കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, ഡോ. ജോസഫ് കുഞ്ഞുപോൾ സി, പ്രിൻസിപ്പൽ, വിശ്വജ്യോതി കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, ലൂക്കാച്ചൻ ഓലിക്കൽ, ട്രഷറർ, വിശ്വജ്യോതി കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
റാങ്ക് ജേതാക്കൾ
ഒന്നാം സമ്മാനം – രൂ. 30,000 + സർട്ടിഫിക്കറ്റ് – ആതിര രതീഷ്, ജയറാണി പബ്ലിക് സ്കൂൾ, തൊടുപുഴ
രണ്ടാം സമ്മാനം – രൂ. 15,000 + സർട്ടിഫിക്കറ്റ് – രാഹുൽ ജയിംസ്, സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂൾ, എളമക്കര, എറണാകുളം.
മൂന്നാം സമ്മാനം – രൂ. 5,000 + സർട്ടിഫിക്കറ്റ് – ശ്രീഹരി, വിവേകോദയം, ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ.